അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ, മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാവും.

Continue Reading

ഇൻഡിഗോ പ്രതിസന്ധി; മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി

വിമാന പ്രതിസന്ധിയിൽ, ഇൻഡിഗോയുടെ മറുപടികളിൽ പാർലമെൻററി സമിതിക്ക് അതൃപ്തി. പ്രതിസന്ധിക്ക് കാരണം സാങ്കേതിക തകരാറും പ്രതികൂല കാലാവസ്ഥയും എന്ന് ഇൻഡിഗോയുടെ വിശദീകരണം. ഇൻഡിഗോ സിഇഒ അടക്കമുളള ഉദ്യോഗസ്ഥരെ വീണ്ടും പാർലമെൻററി സമിതി വിളിച്ചുവരുത്തിയേക്കും. അതേസമയം ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധികാരണം ദുരിതത്തിലായ യാത്രക്കാർക്ക് കൂടുതൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാത്‌പര്യഹർജി സുപ്രീംകോടതി തള്ളി.

Continue Reading

‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്‌, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ

‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ നാലുപേർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. കേസില്‍ ഗാനരചയിതാവ് ഉള്‍പ്പെടെ നാല് പേരെ പ്രതി ചേര്‍ത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്‌ഐആറില്‍ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്. ശബരിമല സ്വർണക്കൊള്ള പരാമർശിക്കുന്ന പാരഡി ഗാനത്തിന് എതിരെ കേസെടുക്കാമെന്ന് പൊലീസ് റിപ്പോർട്ട് വന്നിരുന്നു. സൈബർ ഓപ്പറേഷൻസ് വിഭാഗമാണ് സംസ്ഥാന പൊലീസ് […]

Continue Reading

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. സ്വര്‍ണപ്പാളി കൊണ്ടുപോകുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു ശ്രീകുമാര്‍. ഇന്ന് രാവിലെയാണ് ശ്രീകുമാറിനെ തിരുവനന്തപുരം ഈഞ്ചയ്ക്കലുള്ള എസ്‌ഐടി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യല്‍ നടന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സര്‍ണപ്പാളി കൊണ്ടുപോകാന്‍ തീരുമാനമെടുത്തത് മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്. എന്നാല്‍, ഇത് ഇളക്കിക്കൊണ്ടുപോയത് ശ്രീകുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന സമയത്താണ്. ഇദ്ദേഹത്തിനും […]

Continue Reading

30th IFFK ൽ ഇന്നും സിനിമകൾ മുടങ്ങും; സിസ്സാക്കോ ചിത്രമടക്കം ഒൻപത് സിനിമകൾ പ്രദർശിപ്പിക്കില്ല

ഐ എഫ് എഫ് കെയിൽ കേന്ദ്ര സർക്കാർ സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിനെ തുടർന്ന് ഇന്ന് ഒൻപത് ചിത്രങ്ങൾ മേളയിൽ നിന്ന് ഒഴിവാക്കി. ഇസ്രായേലിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ പറയുന്ന ചിത്രം യെസ്, ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ മൗറിത്താനിയൻ സംവിധായകനും തിരക്കഥാകൃത്തുമായ അബ്ദുർറഹ്‌മാൻ സിസ്സാക്കോയുടെ ടിംബുക്തു (TIMBUKTU)എന്നീ ചിത്രങ്ങൾ അടക്കമുള്ളവയുടെ പ്രദർശനമാണ് ഇന്ന് ഒഴിവാക്കിയിരിക്കുന്നത്.

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ പൂർത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിർദേശം. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഴുവൻ സീറ്റും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. […]

Continue Reading

ബോംബ് കയ്യിലിരുന്ന് പൊട്ടി; പിണറായിയിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു; സംഭവം മുഖ്യമന്ത്രിയുടെ വീടിന്റെ തൊട്ടടുത്ത്

കണ്ണൂർ: പിണറായിൽ ബോംബ് കയ്യിൽ ഇരുന്നുപൊട്ടി സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു. സിപിഎം പ്രവർത്തകൻ സ്നേഹാലയത്തിൽ വിപിൻ രാജിന്റെ കൈപ്പത്തിയാണ് തകർന്നത്. ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പിണറായി വേണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്താണിത്. നിർമിച്ച ബോംബ് പരിശോധിക്കുന്നതിനിടെ കയ്യിൽ ഇരുന്ന് പൊട്ടുകയായിരുന്നു എന്നാണ് വിവരം. പിണറായി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.

Continue Reading

‘തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ല’; എൽഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം ചർച്ചയായില്ല. എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇന്നത്തെ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റ് സംബന്ധിച്ചും ചര്‍ച്ച നടന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി സംബന്ധിച്ച് സിപിഐഎമ്മിന്റെ അഭിപ്രായം സംസ്ഥാന കമ്മിറ്റി യോഗം കഴിഞ്ഞ് വ്യക്തമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. […]

Continue Reading

‘പോറ്റിയെ കേറ്റിയെ’…. പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്‌തെന്ന് സിപിഐഎം

പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. പാർട്ടി പരിശോധിക്കും, പരാതി കിട്ടിയാലും ഇല്ലെങ്കിലും പാർട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പരാതികൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി ഘടകത്തിൽ.18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം […]

Continue Reading

മസാല ബോണ്ടിൽ കിഫ്ബിക്ക് ആശ്വാസം; ഇ ഡി നോട്ടീസ് സ്റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ് ഹൈക്കോടതിയുടെ സ്റ്റേ. മസാല ബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ തീരുമാനമാവും വരെ നോട്ടീസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി. മസാല ബോണ്ട് വഴി സമാഹരിച്ച […]

Continue Reading