ആനന്ദത്തിൽ ആറാടിച്ച്  തിരുനക്കര പൂരം

കോട്ടയം: മനസിലും മാനത്തും കാഴ്ചകൾ നിറച്ച് ഗംഭീരമായി തിരുനക്കര പൂരം. പതിനായിരങ്ങളാണ് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ പങ്കെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടവാതിൽ കടന്ന് തിരുനക്കരെ തേവരെ വണങ്ങി തലയെടുപ്പുള്ള ഗജവീരന്മാർ വരിവരിയായി എത്തിയതോടെ ആവേശവും അലകടലായി, പുരുഷാരം ആർപ്പു വിളിച്ചു. വൈക്കം ശൈലേഷിന്റെ വിവരണവും ആവേശം ഇരട്ടിയാക്കി.

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. 3 സെറ്റ് പത്രികയാണ് സമർപ്പിച്ചിരുന്നത്. മൂന്നും സ്വീകരിച്ചു.പത്രിക സ്വീകരിച്ചതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. ബാംഗ്ലൂരിലെ ഭൂമിയും വീടും എൻ്റെ ഉടമസ്ഥതാവകാശത്തിലല്ല. 2ജി സ്പെക്ട്രം വിവാദ കാലം മുതൽ കോൺഗ്രസ് എന്നെ ലക്ഷ്യം വച്ചിരുന്നു. സ്വത്ത് കണക്കിൽ പ്രശ്‌നങ്ങളില്ല. കോൺഗ്രസിന് പരാജയഭീതിയാണ്. മുസ്ലിം വോട്ടുകളാണ് ഇടതുവലതു മുന്നണികളുടെ ലക്ഷ്യം.കോൺഗ്രസ്സും സിപിഐഎമ്മുമാണ് എ,ബി ടീമുകൾ. നുണ പറഞ്ഞ് മുസ്ലിംവോട്ടുകൾ പിടിക്കുന്നു. അഘോരി സ്വാമികളെ ഞാൻ കൊണ്ടുവന്നതല്ല, അവരായിട്ട് വന്നതാണ്. […]

Continue Reading

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ; ബഹ്‌റൈനിൽ അപായ സൈറൺ മുഴങ്ങി

ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ട് ആക്രമണ ശ്രമം ഉണ്ടായി.ഇരുപതിലേറെ ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണശ്രമം ഉണ്ടായി. ബഹ്‌റൈനിൽ രണ്ട്‌ തവണ അപായസൈറൺ മുഴങ്ങി. കുവൈറ്റിൽ 2 തവണ ആക്രമണശ്രമം ഉണ്ടായി. ആക്രമണത്തിൽ 7 വൈദ്യുത ലൈനുകൾ തകർന്നു. മിസൈലിന്റെ അവശിഷ്ടങ്ങൾ വീണാണ് വൈദ്യുത ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടായതെന്ന് വൈദ്യുത മന്ത്രാലയൽ, വ്യക്തമാക്കുന്നു. ഇതേതുടർന്ന് കുവൈറ്റിന്റെ പല ഇടങ്ങളിലും വൈദ്യുതി […]

Continue Reading

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; പണിമുടക്ക് വ്യാഴാഴ്ച മുതൽ

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സസ് വീണ്ടും സമരത്തിലേക്ക്. ഈമാസം 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസ്സിയേഷൻ അറിയിച്ചു. മാനേജ്മെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാക്കാത്തതിനാലാണ് സമര പ്രഖ്യാപനം. നേരത്തെ നഴ്സുമാർ നടത്തിയ സമരത്തിൽ ആശുപത്രികളിലെ ഒ പിയിലടക്കം വലിയ പ്രതിസന്ധികൾ നേരിട്ടിരുന്നു. ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ച സമരം പിന്നീട് ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്താൻ തീരുമാനിച്ചത്. എന്നാൽ ഈ ചർച്ചയിൽ ഒരു ധാരണയായിരുന്നില്ല. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം നൽകാൻ മാനേജ്മെൻ്റുകൾ […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂഷ്മ പരിശോധന ഇന്ന്. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 ആണ്. ഈ മാസം 26 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പല മണ്ഡലങ്ങളിലും വിമത സ്ഥാനാർഥികളുടെ ഇടപെടൽ രൂക്ഷമാണ്. ഇവരെ പിന്തിരിപ്പിക്കുവാനുള്ള തിരക്കിലാണ് നേതാക്കൾ. മാർച്ച് 15 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആറ് പ്രവർത്തി ദിവസം മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26ന് പത്രിക […]

Continue Reading

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുദ്ധം ജനങ്ങളെ ബാധിക്കുന്നു. രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം. യുദ്ധത്തിനെതിരെ ഇന്ത്യ ഒറ്റക്കെട്ടായി സന്ദേശം നൽകണമെന്നും രാഷ്ട്ര തലവന്മാരുമായി സംസാരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. ലോക്സഭയിൽ പ്രസ്താവന അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സംഘർഷത്തിനിടെ ഇന്ത്യക്കാരുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും 3,75000 ഇന്ത്യക്കാർ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയെന്നും മോദി പറഞ്ഞു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കത്തിൽ തടസ്സം നേരിടുന്നുണ്ട്. 60 ശതമാനം എൽപിജി ഇറക്കുമതി ചെയ്യുന്നതാണ്. എൽപിജിയുടെ ​ഗാ‍​‍ഹിക ഉപയോ​ഗത്തിനാണ് പ്രാധാന്യം നൽകുന്നത്.

Continue Reading

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഒറ്റയടിക്ക് ഏഴായിരത്തിലേറെ രൂപയുടെ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക്. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി. ഇന്ന് മാത്രം സ്വര്‍ണത്തിന് ആകെ ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. രാവിലെ പവന് 102680 രൂപയായിരുന്നെങ്കില്‍ ഉച്ചയ്ക്ക് അത് 99480 രൂപ ആകുകയായിരുന്നു. രാവിലെ ഒരു പവന്‍ […]

Continue Reading

‘14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും’; രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ

രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ. 14.2 കിലോയുടെ സിലിണ്ടറിൽ 10 കിലോ മാത്രം നിറയ്ക്കും. പരമാവധി ആളുകൾക്ക് നൽകുന്നതിനാണ് നടപടി. പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം. ഈ സാധ്യത പരിശോധിക്കാൻ കേന്ദ്രം എണ്ണ വിപണന കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി അൽപസമയത്തിനകം പ്രസ്താവന നടത്തും. ഗാർഹിക സിലണ്ടറിന്റെ വില ആനുപാതികമായി ക്രമീകരിക്കും. തൂക്കം കുറച്ച സിലണ്ടറുകളിൽ പ്രത്യേകം സ്റ്റിക്കറുകൾ പതിപ്പിക്കും. അടുത്തമാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് കണകാക്കിയാണ് നീക്കം. ഒരു ശരാശരി കുടുംബത്തിന് […]

Continue Reading

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

തൃശ്ശൂർ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തും. എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നാണ് പുറത്ത് വരുന്ന വിവരം .പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും എന്നാണ് വിവരം. ആദ്യം പാലക്കാട് സന്ദർശിച്ച ശേഷം തൃശ്ശൂരിലേക്ക് എത്തുമെന്നാണ് സൂചന.

Continue Reading

രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍; സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവില്‍. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,02,680 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 12,835 രൂപയാണ് നല്‍കേണ്ടി വരിക. സ്വര്‍ണം വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയേറുകയാണ്.

Continue Reading