യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

രാജ്യത്തെ ടോൾ പ്ലാസകൾ മറ്റന്നാൾ ഹൈടെക്കാകുന്പോൾ യാത്രക്കാർക്ക് കാശ് പോകാനുള്ള സാധ്യതയുമുണ്ട്. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രവർത്തന സജ്ജമായ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ പേയ്മെന്റ് ഉപയോഗിച്ച് മാത്രമേ ഇടപാട് സാധ്യമാകൂ. ഈ മാസം 10 മുതൽ കയ്യിൽ കറൻസിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് ടോൾ ഗേറ്റുകളിൽ സ്വീകാര്യമാവില്ല. ടോൾ […]

Continue Reading

പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി

കോട്ടയം: നാളെ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പോളിംഗിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി. ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ നിശ്ചയിച്ചിട്ടുള്ള വിതരണകേന്ദ്രങ്ങളിലാണ് വിതരണം പുരോഗമിക്കുന്നത്. 2241 വീതം ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും 2420 വി.വി പാറ്റ് യന്ത്രങ്ങളുമാണ് വോട്ടെടുപ്പിന് തയ്യാറാക്കി വിതരണം ചെയ്യുന്നത്. പോളിംഗ് സാമഗ്രികളും ഉദ്യോഗസ്ഥരെയും വിതരണ കേന്ദ്രങ്ങളിൽനിന്ന് വിവിധ പോളിംഗ് സ്റ്റേഷനുകളിലെത്തിക്കുന്നതിന് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Continue Reading

അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല; ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ ജാഗ്രതയോടെ ധനനയം പ്രഖ്യാപിച്ച് ആര്‍ബിഐ. അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെയാണ് നയപ്രഖ്യാപനം. നിരക്കധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കുറയില്ല. ഇന്ധന പ്രതിസന്ധി മൂലമുണ്ടാകാവുന്ന വിലക്കയറ്റം മുന്‍കൂട്ടി കണ്ടാണ് തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ ദീര്‍ഘകാല വീക്ഷണത്തോടെയായിരുന്നു നയപ്രഖ്യാപനം. ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മികച്ചതാണെന്ന് ധനനയക്കമ്മിറ്റി വിലയിരുത്തി. അടിസ്ഥാന നിരക്കുകള്‍ തത്കാലം മാറ്റുന്നില്ലെന്ന തീരുമാനത്തെ എല്ലാ കമ്മിറ്റി അംഗങ്ങളും അനുകൂലിച്ചെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

Continue Reading

ചാമ്പ്യന്‍സ് ലീഗില്‍ ലോകം കാത്തിരിക്കുന്ന പോരാട്ടങ്ങള്‍; ബാഴ്‌സയും ലിവര്‍പൂളും അത്‌ലറ്റികോ മാഡ്രിഡും പിഎസ്ജിയും കളത്തില്‍

ചാമ്പ്യന്‍സ് ലീഗിലെ രണ്ട് വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് ഫുട്‌ബോള്‍ ലോകം സാക്ഷിയാകും. ബുധനാഴ്ച രാത്രി 12.30-ന് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ കാമ്പ് ന്യൂവില്‍ ബാഴ്‌സലോണ മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മഡ്രിഡിനെ നേരിടുമ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്‍മാരായ പി.എസ്.ജിയുമായി ഏറ്റുമുട്ടും. ലിവര്‍പുളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡിലാണ് മത്സരം. ലാലിഗയില്‍ കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് ബാഴ്സയും അത്‌ലറ്റിക്കോയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. ഈ മത്സരത്തില്‍ ബാഴ്‌സ 2-1 ന് വിജയിച്ചിരുന്നുവെങ്കിലും മാര്‍ക്കസ് റാഷ്‌ഫോഡിനെയും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെയും […]

Continue Reading

കുറഞ്ഞ ചിലവിൽ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ്

വൈക്കം: വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ഓർത്തോസർജറി വിഭാഗത്തിലെ ഡോ. ബിബിൻ കെ.ബേബിയുടെ നേതൃത്വത്തിൽ 11 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 12.30 വരെ മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് നടത്തും. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൺസൾട്ടേഷനിൽ 50 % ഇളവും, റേഡിയോളജി, ലാബ് എന്നിവയ്‌ക്ക് 20% ഇളവും, സൗജന്യ ബി.എം.ഡി പരിശോധനയും ഉണ്ടായിരിക്കും. ക്യാമ്പിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് കുറഞ്ഞ ചിലവിൽ ശസ്ത്രക്രിയ ചെയ്തു കൊടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ […]

Continue Reading

മുതിർന്ന കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്സിന കിദ്വായി (94)​ അന്തരിച്ചു. ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നോയിഡ സെക്ടർ 40ലെ എഫ് 52-ാം നമ്പർ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വെെകുന്നേരം അ‌ഞ്ച് മണിക്ക്. ഭർത്താവ്: ഖലീൽ ആർ കിദ്വായ്. മൂന്ന് പെൺമക്കൾ ഉണ്ട്.

Continue Reading

ആവേശമായി വൈക്കത്ത് കൊട്ടിക്കലാശത്തിന് സമാപനം

വൈക്കം: വൈക്കത്ത് മുന്നണികളുടെ കൊട്ടിക്കലാശത്തോടെ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന് സമാപനമായി. ആവേശം മൂത്ത് പോലീസുമായി ചെറിയ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. എം.എൽ.എ സി.കെ ആശയും ബി.ജെ.പി പ്രവർത്തകരുമായി നടന്ന കൂക്കിവിളിയും തിരഞ്ഞെടുപ്പിലെ ആവേശ കാഴ്ചയായി. വണ്ണക്കടലാസുകൾ വിതറിയും വർണ്ണ ബലൂണുകളും കൊടികളും നിരത്തിയാണ് വൈക്കത്ത് ആവേശം നിറച്ച കൊട്ടിക്കലാശം വൈക്കത്ത് നടന്നത്. നാലര കഴിഞ്ഞതോടെയാണ് പ്രവർത്തകർ കച്ചേരി കവല ഭാഗത്ത് ഒത്തുകൂടിയത്. മൂന്നു മുന്നണികൾക്കും പ്രത്യേകം സ്ഥലം നിശ്ചയിച്ച് നൽകിയിരുന്നു. ഇനി ജനവിധിയുടെ നാളിനായുള്ള കാത്തിരിപ്പും കൂടിക്കാഴ്ചകളുടേയും […]

Continue Reading

വോട്ടിടാൻ പോകുമ്പോൾ മൊബൈൽ ഒഴിവാക്കണം, തിരിച്ചറിയൽ കാർഡും സ്ളിപ്പും കരുതണം

തിരുവനന്തപുരം:വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. പോളിംഗ് ബൂത്തിനകത്ത് മൊബൈൽ ഫോൺ,ക്യാമറ,മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അനുവദിക്കില്ല. വോട്ട് ചെയ്യാൻ 12തിരിച്ചറിയൽ രേഖകളിൽ ഒന്ന് അനുവദിക്കും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷൻ ഐഡി കാർഡ് (എപിക്) ആണ്.

Continue Reading

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം; ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഡോണള്‍ഡ് ട്രംപ്

പശ്ചിമേഷ്യയില്‍ താത്കാലിക സമാധാനം. ഇറാനും അമേരിക്കയും വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച പാകിസ്താനിലെ ഇസ്‌ലാമബാദില്‍ ഇരു രാജ്യങ്ങളുംതമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. പാകിസ്താന്റെ മധ്യസ്ഥതയിലും ചൈനയുടെ ഇടപെടലിലും രൂപപ്പെട്ട 10 പോയിന്റ് നിര്‍ദ്ദേശങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് പ്രായോഗികമായ നിര്‍ദ്ദേശങ്ങളാണെന്ന് ട്രംപ് വിലയിരുത്തി. ഇറാനിലെ പുതിയ പരമോന്നത നേതാവായ ആയത്തുള്ള മുജ്തബ ഖമേനിയാണ് ഈ വെടിനിര്‍ത്തല്‍ കരാറിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.

Continue Reading

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ് വിതരണം ആരംഭിക്കുക. 48 മണിക്കൂര്‍ സൈലന്‍സ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 100 മീറ്റര്‍ പരിധിയില്‍ പ്രചാരണം, മൈക്ക്, ലൗഡ്സ്പീക്കര്‍ ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. പോള്‍ ദിവസം […]

Continue Reading