പാലക്കാട്‌ സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഒരു മരണം 

പാലക്കാട്‌: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. രാവിലെ അഞ്ചരയോടെയാണ് ഫര്‍ണസ് പൊട്ടിത്തെറിച്ചത്. കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങി കിടപ്പുട്ടുണ്ടോയെന്ന് ഫയര്‍ഫോഴ്‌സ് പരിശോധിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമായി കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ കമ്പനിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.

Continue Reading

പുനർജനി കേസ്: നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്‌

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി.ഡി സതീശൻ ഇടപെട്ടതിന്‍റെ തെളിവുകൾ വിജിലൻസിന്‌. പുനർജനി തട്ടിപ്പ്‌ കേസിൽ വ്യക്തമായ തെളിവുകള്‍ പരാതിക്കാരനും മാധ്യമപ്രവർത്തകനും വിജിലൻസിന് കൈമാറുകയും മൊ‍ഴി നല്‍കുകയും ചെയ്തു പരാതിക്കാരനായ കാതികുടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജെയ്‌സൺ പാനികുളങ്ങര, മാധ്യമപ്രവർത്തകനായ നയീബ്‌ എന്നിവരാണ്‌ സതീശനെതിരെ തിങ്കളാഴ്‌ച തിരുവനന്തപുരം വിജിലൻസ്‌ സ്പെഷ്യൽ യൂണിറ്റ്‌ (2) ഉദ്യോഗസ്ഥർക്ക്‌ മൊഴി നൽകിയത്‌. വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചതിന്‍റെ തെളിവുകളാണ്‌ ജെയ്‌സൺ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ്‌ എസ്‌പി […]

Continue Reading

ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന എസ്എഫ്ഐയുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദ് എസ്എഫ്ഐ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തെറിയുമ്പോൾ സർക്കാർ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടാണ് കെഎസ്‌യു സംസ്ഥാന വ്യാപകമായി കോളേജുകളിൽ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

വീട്ടമ്മയുടെ പ്രതികാര കഥയുമായി ‘റെജീന’ 23 ന് തിയറ്ററുകളിൽ 

കൊച്ചി: വീട്ടമ്മയുടെ പ്രതികാര കഥയുമായി തമിഴ്‌ ത്രില്ലർ ചിത്രം ‘റെജീന’ 23ന്‌ ലോകമെമ്പാടും റിലീസാകും. പൈപ്പിൻ ചുവട്ടിലെ പ്രണയം, സ്‌റ്റാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഡൊമിൻ ഡിസിൽവയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സാധാരണക്കാരിയായ വീട്ടമ്മയുടെ പ്രതികാര കഥയാണ്‌ വ്യത്യസ്‌ത രീതിയിൽ പറയാൻ ശ്രമിച്ചിരിക്കുന്നതെന്ന്‌ സംവിധായകൻ ഡൊമിൻ ഡിസിൽവ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. യെല്ലൊ ബിയർ പ്രൊഡക്ഷൻ ബാനറിൽ സതീഷ്‌ നായരാണ്‌ നിർമാണം. ചിത്രത്തിന്റെ സംഗീതവും സതീഷ്‌ നായരാണ്‌ നിർവഹിച്ചിരിക്കുന്നത്‌. വ്യവസായ പ്രമുഖനായ സതീഷ് നായർക്ക് […]

Continue Reading

വായനദിനം ആഘോഷമാക്കി മാർ ബേസിൽ 

കോതമംഗലം : മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിന്റെയും ,കേരള പത്രപ്രവർത്തക അസോസിയേഷൻ കോതമംഗലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനവാരാചരണ പരിപാടികളുടെ ഉദ്ഘാടനം പ്രൊഫ. ബേബി എം.വർഗീസ്(ചെയർമാൻ, മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്,സാഹിത്യകാരൻ ,പ്രഭാഷകൻ) ഉദ്ഘാടനം ചെയ്തു.പുസ്തകപ്രദർശനം ,പത്രക്വിസ് ,പത്രപാരായണം ,പോസ്റ്റർ രചന ,പുസ്തകാസ്വാദനം ,കൈയെഴുത്തു മത്സരം ,ക്ലാസ് ലൈബ്രറി രൂപീകരണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കോതമംഗലം മുനിസിപ്പാലിറ്റിയിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. വിദ്യാ വികാസ് കറുകടം , മാർ അത്തനേഷ്യസ് […]

Continue Reading

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച

കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഖഅ്ദ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്ച ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

Continue Reading

എം.എ കോളേജിൽ പി ജി ആപ്ലിക്കേഷൻ തീയതി നീട്ടി

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിൽ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആപ്ലിക്കേഷൻ തീയതി നീട്ടി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20 ചൊവ്വ . www.macollege.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 9496 7 92512, 0485 -28 22 512, 28 22378

Continue Reading

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ

കേരളത്തിന് ലോകബാങ്കിന്റെ 1228 കോടിരൂപ വായ്പ. പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രത്യാഘാതങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്കാണ് വായ്പ അനുവദിച്ചത്. മുമ്പ് അനുവദിച്ച 1023 കോടിയുടെ ധനസഹായത്തിനു പുറമെയാണിത്. തീരദേശ ശോഷണം തടയല്‍, ജലവിഭവ പരിപാലനം തുടങ്ങിയ മേഖലകളില്‍ കേരളത്തിന് ആശ്വാസമേകുന്നതാണു നടപടി. വിവിധ പദ്ധതികള്‍ വഴി ത്സംസ്ഥാനത്തെ 50 ലക്ഷത്തോളം പേര്‍ക്ക് വെള്ളപ്പൊക്ക കെടുതികളില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. 2021ലെ […]

Continue Reading

നടന്‍ പൂജപ്പുര രവി അന്തരിച്ചു

നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ വെച്ചാണ് അന്ത്യം. ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയാണ്. വേലുത്തമ്പി ദളവയാണ് ആദ്യ ചിത്രം. ഗപ്പിയാണ് അവസാനമായി അദ്ദേഹം അഭിനയിച്ച ചിത്രം. സ്റ്റേജ് നടനായിരുന്ന അദ്ദേഹം പ്രശസ്ത നാടക സ്ഥാപനമായ കലാനിലയം ഡ്രാമ വിഷന്റെ ഭാഗമായിരുന്നു . 1970-കളുടെ മധ്യത്തിലാണ് അദ്ദേഹം മലയാളം സിനിയിലേക്ക് കാലെടുത്തു വയ്ക്കുന്നത്. നിരവധി ‘ബ്ലാക്ക് ആന്‍ഡ് വൈറ്റ്’ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂരില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. എടക്കാട് കുറ്റിക്കകം മുനമ്പിലെ ഷഹബാസ്(13)ആണ് മരിച്ചത്. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് കാറിടിച്ചത്.

Continue Reading