കെ വിദ്യ പോലീസ് പിടിയിൽ

കോഴിക്കോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ വിദ്യ പോലീസ് പിടിയിൽ. പൊലീസ് കസ്റ്റഡിയിലെടുത്തത് സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ. ടവർ ലൊക്കേഷൻ പിന്തുടർന്ന് എത്തിയാണ് പൊലീസ് വിദ്യയെ കുടുക്കിയത്. മേപ്പയൂരിലെ കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായത്.

Continue Reading

നിഖിൽ തോമസിന്റെ എം കോം പ്രവേശനം റദ്ദാക്കി

തിരുവനന്തുപരം: റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ നിഖിൽ തോമസിന്റെ എം. കോം പ്രവേശനം റദ്ദാക്കാൻ കേരള വിസി ഡോ: മോഹൻകുന്നുമ്മൽ ഉത്തരവിട്ടു. നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ലെന്നും നിഖിൽ തോമസിന്റെ ഡിഗ്രി വ്യാജമാണെന്നും, സർവ്വ കലാശാലയുടെ വിശ്വാസതയ്ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടികൈക്കൊള്ളണമെന്നും കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. കേരളസർവ്വകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ […]

Continue Reading

“18 പ്ലസ് ” ട്രെയിലർ പുറത്തിറങ്ങി.

നസ്‌ലിൻ  പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം” 18 പ്ലസ് ” ന്റെ ട്രെയിലർ പുറത്തിറങ്ങി. ഫലൂഡ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ  അനുമോദ് ബോസ്, മനോജ് മേനോൻ, ജി പ്രജിത്, ഡോ: ജിനി കെ ഗോപിനാഥ്  എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ എത്തും എന്നാണ് സൂചന.നസ്‌ലിൻ മുഴുനീള നായക വേഷം ചെയ്യുന്ന ആദ്യ ചിത്രം ആയിരിക്കും 18 പ്ലസ്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന്റെ സംവിധായകനൊപ്പം  അതിലെ പ്രധാന താരങ്ങളും ഒരുമിക്കുന്നു  എന്നതാണ്  ഈ […]

Continue Reading

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം നീട്ടി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.വ്യാജ പ്രചാരണങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കാനായി ഡല്‍ഹിയിലെത്തിയ 10 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഏഴാം ദിവസവും […]

Continue Reading

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസിസിന് വിജയം

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസിസിന് വിജയം. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് ബാക്കി നിൽക്കേ ഓസ്ട്രലിയ മറികടന്നു. ആഷസ് ചരിത്രത്തില്‍ തന്നെ പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന നാലാമത്തെ സ്കോറാണിത്. 281 വിജയലക്ഷ്യവുമായി അഞ്ചാം ദിനം 4 വിക്കറ്റിന് 107 റൺസ് എന്ന നിലയിലാണ് ഓസിസ് കളി ആരംഭിച്ചത്. അഞ്ചാം ദിനം മഴകാരണം കളി തുടങ്ങാൻ വൈകിയെങ്കിലും ഒടുവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.197 […]

Continue Reading

വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷൻ കണ്ടെത്തിയത്. അതേസമയം, നിഖിൽ തോമസിൻറെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം.

Continue Reading

നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി: എസ്.എഫ്.ഐ

തിരുവനന്തപുരം: എസ്.എഫ്.ഐ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയത്. അദ്ദേഹം നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ചു മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ […]

Continue Reading

എ ഐ ക്യാമറ: കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: എ ഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് ഹൈക്കോടതി.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം.കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. രാവിലെ പ്രത്യേക വിമാനത്തിൽ യാത്ര തിരിച്ച മോദിയെ ന്യൂയോർക്കിൽ അമേരിക്കയിലെ ഇന്ത്യൻ വംശജർ സ്വീകരിക്കും. നാളെ അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ചടങ്ങിൽ മോദി പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും മോദി നാളെ കൂടികാഴ്ച നടത്തും. വ്യാഴ്ച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിക്കും. അമേരിക്കൻ പ്രസിഡൻന്റ് ജോ ബെഡന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി വെള്ളിയാഴ്ച മോദി […]

Continue Reading

ചാലപ്പറമ്പ് ടി. കെ മാധവൻ മെമ്മോറിയൽ സ്കൂളിൽ വായനാദിനാചരണം നടന്നു

വൈക്കം: ചാലപ്പറമ്പ് ടി. കെ മാധവൻ മെമ്മോറിയൽ സ്കൂളിൽ നടന്ന വായനാദിനാചരണം സുബ്രഹ്മണ്യൻ അമ്പാടി ഉദ്ഘാടനം ചെയ്തു.പാഠപുസ്തകങ്ങളിൽ നിന്നും, ക്ലാസ് മുറികളിൽ നിന്നും ലഭിക്കുന്ന അറിവിനും, അനുഭവങ്ങൾക്കും പരിമിതികളുണ്ടെന്നും എന്നാൽ വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ജീവിതവിജയം നേടുന്നതിനും പാഠപുസ്തകങ്ങൾക്കു പുറമേ കയ്യിൽ കിട്ടുന്നതെന്തും വായിക്കുവാനും, പിന്നീട് തിരഞ്ഞെടുത്ത നല്ല പുസ്തകങ്ങൾ വായിക്കുവാനും കഴിഞ്ഞാൽ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ സുബ്രഹ്മണ്യൻ അമ്പാടി പറഞ്ഞു.വായനാദിനത്തോടനുബന്ധിച്ച് വൈക്കം ചാലപ്പറമ്പ് ടി. കെ മാധവൻ മെമ്മോറിയൽ സ്കൂളിൽ നടന്ന വായനാദിനാചരണം ഉദ്ഘാടനം […]

Continue Reading