സുഡാനിൽ കൂട്ടക്കുഴിമാടത്തില്‍ 87 പേരെ ആര്‍എസ്എഫ് അടക്കം ചെയ്തതായി യുഎൻ

സുഡാനിലെ ഒരു കൂട്ടക്കുഴിമാടത്തിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെത്തിയതായി യുഎൻ മനുഷ്യാവകാശ ഓഫീസ്. സുഡാനിലെ പ്രമുഖ മിലിഷ്യയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെയോ ആർഎസ്‌എഫിന്റെയോ ഉത്തരവിന് കീഴിലാണ് മസാലിത്ത് വംശജർ ഉൾപ്പെടെയുള്ളവരെ കൊന്ന് കുഴിച്ചുമൂടിയതെന്ന് ഓഫീസിന് ലഭിച്ച വിശ്വസനീയമായ വിവരങ്ങൾ ഉദ്ധരിച്ച് യുഎൻ പറഞ്ഞു. അൽ-തുറാബ് അൽ അഹ്മർ എന്ന തുറസ്സായ സ്ഥലത്ത് ഏകദേശം മൂന്നടി താഴ്ചയുള്ള കൂട്ടക്കുഴിമാടത്തിൽ ജൂൺ 20 ന് കുറഞ്ഞത് 37 മൃതദേഹങ്ങളെങ്കിലും സംസ്‌കരിച്ചതായി ഏജൻസി അറിയിച്ചു. ഏഴ് സ്ത്രീകളും ഏഴ് കുട്ടികളും ഉൾപ്പെടെ […]

Continue Reading

ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി

അസമിൽ ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ തന്നെ അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഏതെങ്കിലും മതത്തിനുള്ളിലെ ബഹുഭാര്യത്വം നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഈ സമിതി. ഇതിനായി മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് ഹിമന്ത നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പഠനത്തിനായി രൂപീകരിച്ച സമിതി ഇതുവരെ സർക്കാരിന് […]

Continue Reading

ഒന്നാം ടെസ്റ്റില്‍ വിന്‍ഡീസിനെ 150 ല്‍ എറിഞ്ഞിട്ട് ഇന്ത്യ; അശ്വിന് 5 വിക്കറ്റ്

ഡൊമിനിക്ക: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ തോല്‍വി മറന്ന് വിന്‍ഡീസിലെത്തിയ ഇന്ത്യക്ക് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച തുടക്കം. ഡൊമിനിക്കയില്‍ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഇന്ത്യ 150 റണ്‍സിന് പുറത്താക്കി. ഇന്ത്യന്‍ സ്പിന്‍ ജോഡികളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും എട്ട് വിക്കറ്റുകള്‍ പങ്കിട്ടു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ ഓപ്പണര്‍മാരായ തേജ്‌നാരായണ്‍ ചന്ദര്‍പോളിനെയും (12) കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും (20) പുറത്താക്കി തുടക്കത്തില്‍ തന്നെ അശ്വിന്‍ പ്രഹരമേല്‍പ്പിച്ചു. റീഫറിനെ (2) ശാര്‍ദൂല്‍ താക്കൂറും […]

Continue Reading

കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ ഗുണ്ടാതലവൻ വെടിയേറ്റ് കൊല്ലപ്പെട്ടു

കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെ രാജസ്ഥാനിൽ ഗുണ്ടാതലവൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പോലീസിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുൽദീപ് ജാഗിനയെയാണ് വെടിവെച്ച് കൊന്നത്.ജയ്പൂർ ജയിലിൽ നിന്നും ഭരത്പൂർ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുൽദീപിന് നിരവധി തവണ വെടിയേട്ടിട്ടുണ്ട്. അക്രമത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. അമോലി ടോൾ പ്ലാസക്ക് സമീപമാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ […]

Continue Reading

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷയുമായി പെൺകുട്ടി

പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിന് അപേക്ഷ നൽകി പെൺകുട്ടി. പെൺകുട്ടിയുടെ അപേക്ഷ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് റജിസ്ട്രാർ ഓഫിസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്.സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ […]

Continue Reading

സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്ക്

സംസ്ഥാന സർക്കാർ ഉദ്യോഗത്തില്‍ ഇരുന്നുകൊണ്ട് ജീവനക്കാർ ട്യൂഷനെടുക്കുന്നതും കോച്ചിങ് സെന്‍റർ നടത്തുന്നതും വിലക്കി സർവീസ് റൂൾ ഭേദഗതി ചെയ്തു. ജോലിയുടെ ഇടവേളകളിൽ സർക്കാർ ജീവനക്കാരിൽ ചിലർ ട്യൂഷനെടുക്കുകയും കോച്ചിങ് സെന്‍റർ നടത്തുകയും ചെയ്യുന്നുണ്ടെന്ന് പരാതിയെ തുടര്‍ന്നാണ് നടപടി. സർക്കാർ ജീവനക്കാർ ട്യൂഷനെടുക്കുന്നതായോ കോച്ചിങ് സെന്‍റർ നടത്തുന്നതായോ കണ്ടെത്തിയാൽ വകുപ്പുതല അന്വേഷണത്തിന് ശേഷം കർശന നടപടി എടുക്കും. 2020ൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഈ സർക്കുലറിന് നിയമപരമായ അംഗീകാരം നൽകുന്നതിനാണ് ഇപ്പോൾ കെഎസ്ആർ ഭേദഗതി […]

Continue Reading

ആസ്റ്റർ ലാബ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു

വൈക്കം:അത്യാധുനിക സൗകര്യങ്ങളോടും 71 ഓളം ടെസ്റ്റുകൾക്ക് എഴുപത്തി അഞ്ച് ശതമാനത്തോളം കഴിവുകളോടും കൂടി ആസ്റ്റർ ലാബ് വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ മെഡിസിറ്റിയുടെ ഉദയനാപുരം പിതൃ കുന്നത് ആരംഭിച്ച ലാബിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ആനന്ദവല്ലി നിർവ്വഹിച്ചു.പഞ്ചായത്ത് അംഗങ്ങൾ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഒരു മാസക്കാലത്ത് ശനി, ഞായർ ദിവസങ്ങളിൽ ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി ലഭ്യമാക്കും.എം ആർ ഐ ഉൾപ്പടെയുള്ള ടെസ്റ്റുകൾക്ക് ഗ്രാമപ്രദേശവാസികൾക്ക് 20 ശതമാനം കിഴിവും നൽകും.

Continue Reading

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ ഇന്നും നാളെയും

മലപ്പുറം : പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റുകൾ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 19710 അപേക്ഷകരാണുള്ളത്. അതേസമയം ഒഴിവുള്ള സീറ്റുകൾ 8859 മാത്രം. 18800-ഓളം അപേക്ഷകർക്ക് ആദ്യ അലോട്‌മെന്റുകളിൽ സീറ്റുകിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവരും പുതിയ അപേക്ഷകരും ചേർന്നാണ് സപ്ലിമെന്ററി അലോട്‌മെന്റിൽ അപേക്ഷിക്കുക. സ്കൂൾ ട്രാൻസ്ഫർ ഉണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടാവും. നിലവിൽ അലോട്‌മെന്റ് ലഭിച്ചവരിൽ ചിലർ മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പോയിട്ടുണ്ട്. എൻട്രൻസ് കോച്ചിങ് സെന്ററുകളിലേക്ക് പോയവരും ധാരാളമുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം സപ്ലിമെന്ററി അലോട്‌മെന്റ് വഴി പ്രവേശനം നൽകും. ചില […]

Continue Reading

ചാന്ദ്രയാൻ 3 വിക്ഷേപണം നാളെ

ഐ എസ്‌ ആര്‍ ഒ യുടെ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 വിക്ഷേപണം നാളെ. ഇതിനു മുന്നോടിയായുള്ള കൗണ്ട്‌ഡൗൺ വ്യാഴാ‍ഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ആരംഭിക്കും. തുടർന്ന്‌ റോക്കറ്റിൽ ഇന്ധനം നിറയ്‌ക്കും. ബുധനാഴ്‌ച ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽ നടന്ന ഉന്നതതലയോഗം വിക്ഷേപണത്തിനുള്ള അന്തിമാനുമതി നൽകി. വെള്ളി പകൽ 2.35ന്‌ രണ്ടാമത്തെ വിക്ഷേപണത്തറയിൽനിന്ന്‌ പേടകവുമായി എൽവിഎം 3 റോക്കറ്റ്‌ കുതിക്കും. പതിനാറാം മിനിറ്റിൽ പേടകം ഭൂമിക്കടുത്തുള്ള താൽക്കാലിക ഭ്രമണപഥത്തിലെത്തും. 170 -37,000 കിലോമീറ്റർ ദീർഘവൃത്താകൃതിയിലുള്ള പഥത്തിലായിരിക്കും പേടകം […]

Continue Reading

രഹസ്യം പരസ്യമാകുമെന്ന പേടി ഇനി വേണ്ട! ഒടുവിൽ കാത്തിരുന്ന ആ ഫീച്ചറും വാട്ട്‌സ്ആപ്പിലേക്ക്

ലോകത്തെ ഏറ്റവും ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷൻ ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെ ഉള്ളു. അതാണ് വാട്ട്‌സ്ആപ്പ്.പകരം വെക്കാനില്ലാത്ത് കിടിലൻ ഫീച്ചറുകൾ തന്നെയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്ഫോമിനെ ഇത്രയേറെ ജനപ്രിയമാക്കിയത്.വോയിസ്‌ സ്റ്റാറ്റസ് ഫീച്ചർ, മെസേജ് യുവർസെൽഫ്, മൾട്ടിപ്പിൾ ഡിവൈസ് ലിങ്ക് ഫീച്ചർ അടക്കം അടുത്തിടെ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകൾ എല്ലാം ഒന്നിനൊന്നിന് മെച്ചമായിരുന്നു. ഇപ്പോഴിതാ ഉപയോക്താക്കൾ ഏറെ കാത്തിരുന്ന മറ്റൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്.ഫോൺ നമ്പർ പ്രൈവസി എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. പേര് […]

Continue Reading