യുവതികളെ നഗ്നരായി നടത്തിയ സംഭവം: നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

മണിപ്പൂരിൽ രണ്ട് യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിലെ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 11 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading

ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചു, വിസമ്മതിച്ചപ്പോൾ ആക്രമണം ; രണ്ട് പേർ അറസ്റ്റിൽ

യുപിയിലെ ബാ​ഗ്പട്ടിൽ ഇമാമിനെ തോക്ക് ചൂണ്ടി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പോലീസിൽ പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയതായി ദി ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് ഒരു ദിവസത്തിന് ശേഷം കേസെടുത്ത പൊലീസ് ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാഹുൽകുമാർ, ജിതേന്ദ്രകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇമാം മുജീബ് റഹ്മാനെതിരെ ആക്രമണമുണ്ടായത്. 2013ൽ മുസാഫർന​ഗറിൽ നടന്ന വർ​ഗീയ കലാപം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായിരുന്നു യുപിയിലെ […]

Continue Reading

കർണാടകയിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്

ബെംഗളൂരു: കർണാടകയിൽ ബിജെപിയുമായി ചേർന്നു പ്രതിപക്ഷസഖ്യമായി പ്രവർത്തിക്കുമെന്നു ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജെഡിഎസിനു കൈവശമുള്ള സീറ്റുകൾ പോലും നഷ്ടമായിരുന്നു. 224 അംഗ നിയമസഭയിൽ കോൺഗ്രസ് 135 സീറ്റുകൾ നേടിയപ്പോൾ, ബിജെപിക്ക് 66, ജെഡിഎസിനു 19 എന്നിങ്ങനെയാണു ജയിക്കാനായത്. കോൺഗ്രസിനു സർക്കാരുണ്ടാക്കാൻ മികച്ച ഭൂരിപക്ഷം കിട്ടിയതോടെ ജെഡിഎസിന്റെ സാധ്യത മങ്ങി. ഇതോടെയാണു ബിജെപിക്കൊപ്പം ജെഡിഎസും പ്രതിപക്ഷത്തെത്തിയത്. ഇനി ബിജെപിയോടൊപ്പം ചേർന്നു സംസ്ഥാനത്തെ കോൺഗ്രസ് ഭരണത്തിനെതിരെ നിലകൊള്ളാനാണു ജെഡിഎസിന്റെ തീരുമാനം. ‘‘പ്രതിപക്ഷ പാർട്ടികളായ […]

Continue Reading

സാമുദായിക വിഭജനം വളർത്തുന്നതിന് നടുവിൽ സർക്കാരിന് ജനങ്ങളെ നോക്കാൻ സമയമില്ല; മണിപ്പൂർ വിഷയത്തിൽ സി കെ വിനീത്

മണിപ്പൂരിൽ ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഫുട്ബോള്‍ താരം സി കെ വിനീത്. മണിപ്പൂർ കത്തുമ്പോൾ അധികാരികൾ ഊര് ചുറ്റുകയാണെന്ന് സി കെ വിനീത് പറഞ്ഞു. മണിപ്പൂർ വിഷയത്തില്‍ രാജ്യത്തെ കായികലോകം പ്രതികരിക്കാത്തത് നിരാശപ്പെടുത്തുന്നതായും ഫാസിസം വീടിന് മുന്നിൽ എത്തിയിട്ടും കായിക ലോകം നിശബ്ദരാകുന്നുവെന്നും വിനീത് പറഞ്ഞു. അതേപോലെ തന്നേ, സാമുദായിക വിഭജനം വളർത്തുന്നതിന് നടുവിൽ, ഭരിക്കുന്ന സർക്കാരിന്, കേന്ദ്ര തലത്തിലായാലും സംസ്ഥാന […]

Continue Reading

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ആഗോള ഭക്ഷ്യവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ആശങ്ക

ഡല്‍ഹി: റഷ്യ ഒരു പ്രധാന ധാന്യ ഇടപാട് അവസാനിപ്പിച്ചതോടെ ഗോതമ്പിന്റെയും ചോളത്തിന്റെയും വില കുതിച്ചുയര്‍ന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ ആഗോള ഭക്ഷ്യവിലയില്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടാകുമെന്ന സൂചന നല്‍കി ആഭ്യന്തര പണപ്പെരുപ്പം തടയാന്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാരും നിരോധിച്ചിരിക്കുകയാണ്. വരുന്ന ഉത്സവ സീസണുകളില്‍ ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും പ്രാദേശിക വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നീക്കം. കാലവര്‍ഷം വൈകി ആരംഭിച്ചതിനാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന ഭയവും നിരോധനത്തിന് കാരണമായിട്ടുണ്ട്. ആഗോള കയറ്റുമതിയുടെ 40% ത്തിലധികം വരുന്ന ലോകത്തിലെ […]

Continue Reading

പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളിൽ നടക്കും. പുതുപ്പള്ളിയിലെ ജനപ്രതിനിധിയായ ഉമ്മൻ‌ചാണ്ടിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ഇനി തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്. ഉപതിരഞ്ഞെടുപ്പു വിഷയം സിപിഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. സർക്കാരിന് ഒരു വർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ടെങ്കിൽ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വർഷത്തിൽ താഴെയാണെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എൽഡിഎഫ് സർക്കാരിന് രണ്ടരവർഷത്തിൽ കൂടുതൽ കാലാവധി ശേഷിക്കുന്നുണ്ട്. അടുത്തമാസം ആദ്യം നടക്കുന്ന കേന്ദ്ര കമ്മിറ്റി […]

Continue Reading

മണിപ്പൂർ: രാജ്യത്തെ രക്ഷിച്ചു പക്ഷെ … നഗ്‌നയായി പരേഡ് ചെയ്യപ്പെടുന്നതിൽ നിന്ന് ഭാര്യയെ രക്ഷിക്കാനായില്ലെന്ന് മുൻ സൈനികൻ

മണിപ്പൂരിൽ ഒരു കൂട്ടം പുരുഷന്മാർ നഗ്നരായി പരേഡ് നടത്തുകയും ഉപദ്രവിക്കുകയും ചെയ്ത രണ്ട് സ്ത്രീകളിൽ ഒരാളുടെ ഭർത്താവ് ഒരു കാർഗിൽ യുദ്ധ സേനാനിയാണ് എന്ന് ദേശീയ മാധ്യമമായ ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു, താൻ രാജ്യത്തെ സംരക്ഷിച്ചിട്ടും തന്റെ ഭാര്യയെ അപമാനത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ് അസം റെജിമെന്റിലെ സുബേദാറായി ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മെയ് 4 ന് ചിത്രീകരിച്ച ഒരു വീഡിയോ ബുധനാഴ്ച രാത്രി പുറത്തുവന്നതോടെയാണ് രാജ്യവ്യാപകമായി അപലപിച്ച സംഭവം പുറത്തറിഞ്ഞത്. “ഞാൻ കാർഗിൽ […]

Continue Reading

ചാന്ദ്രദിനത്തിൽ ചന്ദ്ര മനുഷ്യനെത്തിയത് കൗതുകമുണർത്തി 

വൈക്കം: വൈക്കം സെൻ്റ് ലൂയിസ് UP സ്കൂളിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാന്ദ്രദിന അസംബ്ലിയിൽ മാസ്റ്റർ ജോഫിൻ പൗലോസ് ചന്ദ്രമനുഷ്യനായി വേഷം ധരിച്ചു. ഇതിനോടനുബന്ധിച്ച് റോക്കറ്റുകളുടെ പ്രദർശനം, കൊളാഷ്, ചാന്ദ്രദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ്, സീനിയർ അസിസ്റ്റന്റ് സ്റ്റെല്ല ജോസഫ്, സയൻസ് അധ്യാപകരായ നൈസി ജോൺ, ജിൻസി എം ജെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading

തനിക്ക് ആൺകുഞ്ഞാണ് ജനിക്കുന്നതെങ്കിൽ ലിയോണല്‍ മെസിയെന്ന് പേരിടും; നെയ്മർ 

തനിക്ക് ജനിക്കുന്നത് ആൺകുഞ്ഞാണെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നൽകുമെന്ന് വെളിപ്പെടുത്തി സൂപ്പർ താരം നെയ്മർ ജൂനിയർ . യുട്യൂബ് ചാനലായ ”ക്യൂ പാപിഞ്ഞോ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. കാമുകി ബ്രൂണ ബിയാൻകാർഡിയ്ക്കൊപ്പമുള്ള ആദ്യ കുഞ്ഞിനെ പ്രതിക്ഷിച്ചിരിക്കുകയാണ് താരം. ബ്രൂണ ഗര്‍ഭിണിയാണെന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. അതേസമയം കുഞ്ഞിന്റെ ജെൻഡർ നേരത്തെ തന്നെ സ്ഥിരീകരിച്ചെന്ന് വിവരമുണ്ട്. ബാഴ്സയിൽ ഒരുമിച്ചു കളിക്കുന്ന കാലം മുതൽ ആരംഭിച്ചതാണ് ഇരുവരുടെയും […]

Continue Reading

ഓട്ടോമാറ്റിക് വാതിലുകൾ, രണ്ട് എൻജിനുകൾ; ട്രെയിനുകൾ നവീകരിക്കാൻ ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ അടിമുടി പരിഷ്കരണത്തിന് ഒരുങ്ങുന്നു. എല്ലാ തീവണ്ടികൾക്കും ഓട്ടോമാറ്റിക് വാതിലുകൾ, പെട്ടെന്നുണ്ടാകുന്ന ജെർക്കുകളിൽ നിന്ന് യാത്രക്കാരെ സംരക്ഷിക്കാനുള്ള ആന്റി ജെർക്ക് കപ്ളേഴ്സ്, കൂടുതൽ വേഗം സാധ്യമാക്കാൻ ഒരു തീവണ്ടിയ്ക്ക് രണ്ട് എൻജിനുകൾ തുടങ്ങിയവ നടപ്പാക്കാൻ റെയിൽവേ ഒരുങ്ങുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് എൻജിനുകൾ, ഒന്ന് തീവണ്ടിയുടെ മുൻപിലും മറ്റൊന്ന് പിന്നിലും സ്ഥാപിക്കുക വഴി വന്ദേ ഭാരത് തീവണ്ടികളുടേതിന് സമാനമായി വേഗം കൂട്ടലും കുറയ്ക്കലും എളുപ്പത്തിൽ സാധ്യമാകും. മാത്രമല്ല, യാത്രാ […]

Continue Reading