സംസ്ഥാനത്ത് 87 അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് 87 അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ശുപാർശ. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതുസംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകിയത്. നാളെ ചേരുന്ന മന്ത്രിസഭാ യോ​ഗം ശുപാർശ പരി​ഗണിച്ചേക്കും. തീരുമാനം ഉത്തരവായി ഇറക്കിയശേഷം സ്കൂൾ, കോഴ്സ് മാറ്റം എന്നിവ പരി​ഗണിക്കും. കൂടുതൽ കുട്ടികൾ പ്രവേശനം നേടാനുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‌, കാസർകോട് ജില്ലകളിലാണ് സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ബാച്ചുകൾ അധികമായി അനുവദിക്കുക. എന്നാൽ, ജില്ലയിൽ മുഴുവൻ അധിക ബാച്ചുകൾ നൽകില്ല. ഇനിയും പ്രവേശനം നേടാൻ കൂടുതൽ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ-വടക്കൻ കേരളത്തിൽ മഴ ശക്തമാകും. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലും കാസർകോഡ് ജില്ലയിലും വെള്ളരിക്കുണ്ട്, […]

Continue Reading

എല്ലാവരും തക്കാളിക്ക് പകരം നാരങ്ങാ കഴിക്കൂ; വില സ്വാഭാവികമായും കുറയുമെന്ന് യുപി മന്ത്രി

രാജ്യ വ്യാപകമായുണ്ടായ തക്കാളിയുടെ വില വര്‍ധനവിന് പരിഹാരവുമായി ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല രംഗത്തെത്തി . തക്കാളി കഴിക്കുന്നത് ആളുകളോട് നിര്‍ത്താനും വീടുകളില്‍ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല ഒരു നിർദ്ദേശം മുന്നോട്ടുവെച്ചത്. ഇതോടൊപ്പം തന്നെ തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാല്‍ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു. അതേസമയം, തക്കാളി വില വര്‍ധന തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ മാര്‍ഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് […]

Continue Reading

ഉഴവൂർ വിജയൻ അനുസ്മരണം നടത്തി

കുട്ടനാട്:എൻ.സി.പി കുട്ടനാട് നിയോജകം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഉഴവൂർ വിജയൻ അനുസ്മരണം തോമസ് കെ തോമസ് എം.എൽ.എ ഉത്ഘാടനം ചെയ്തു.വിജയന്റെ നിര്യാണം സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമായിരുന്നെന്നും രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും പവിത്രത കാത്തുസൂക്ഷിക്കുന്ന മാതൃകാപരമായ പൊതുജീവിതമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും എം.എൽ.എ പറഞ്ഞു.ഒരിക്കലും അധികാരത്തിൻ്റെ പുറകെ പോകാത്ത നേതാവായ വിജയൻ തന്റെ പൊതുജീവിതത്തിലുടനീളം ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നും കൂട്ടി ചേർത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. എൻ. സന്തോഷ് കുമാർ,സജീവ് പുല്ലുകുളങ്ങര, പള്ളിപ്പാട് […]

Continue Reading

മഴ കനക്കുന്നു; സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴയെ തുടർന്ന് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പി എസ് സി പരീക്ഷകള്‍ക്കും കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റമില്ല. വയനാട് ജില്ലയില്‍ എംആര്‍എസ് സ്‌കൂളുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. അവധി […]

Continue Reading

ചലച്ചിത്ര നയരൂപീകരണ കമ്മിറ്റിയിൽ നിന്ന് രാജീവ് രവിയും മഞ്ജു വാര്യരും പിന്മാറി

ചലച്ചിത്ര നയരൂപീകരണ കമ്മറ്റിയിൽ നിന്ന് രണ്ട് പേർ പിന്മാറി. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയും നടി മഞ്ജു വാര്യരുമാണ് പിന്മാറിയത്. കമ്മിറ്റി രൂപീകരണം വിവാദത്തിലായതിന് പിന്നാലെയാണ് പിന്മാറ്റം. ഫിലിം ചേംബറും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവും കമ്മിറ്റി രൂപീകരണത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഫിലിം അസോസിയേഷനുകളോട് ആലോചിക്കാതെയാണ് ഷാജി എൻ കരുണ് കമ്മിറ്റി രൂപീകരിച്ചതെന്ന് ഫിലിം ചേംബർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫിലിം ചേംബർ സംസ്ഥാന സർക്കാരിന് കത്തയച്ചു. ജോലിസ്ഥലത്തെ പ്രശ്നങ്ങൾക്ക് പ്രായോഗിക […]

Continue Reading

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി കാമുകനെത്തേടി പാക്കിസ്ഥാനില്‍

ഇശ്ലാമാബാദ്: കാമുകനെ കാണാന്‍ ഇന്ത്യന്‍ യുവതി അതിര്‍ത്തി കടന്നു. രാജസ്ഥാനിലെ ഭിവാദി ജില്ലയില്‍ നിന്നുള്ള അഞ്ജു എന്ന 35കാരിയാണ് പാക്കിസ്ഥാനിലെത്തിയത്. ഭാര്യയും രണ്ട് കുട്ടികളുടെ മാതാവുമായ അഞ്ജു, ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കല്‍ പ്രതിനിധി നസ്റുല്ലയെ (29) കാണാന്‍ പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലേക്കാണ് പോയത്. അഞ്ജുവിനെ പാകിസ്ഥാന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാ രേഖകളുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചു. 30 ദിവസം പാക്കിസ്ഥാനില്‍ തങ്ങാന്‍ അനുമതിയുണ്ട്. നാല് വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഞായറാഴ്ചയാണ് ഭാര്യ അതിര്‍ത്തി കടന്ന വിവരം […]

Continue Reading

മണിപ്പൂരിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്

ദില്ലി: മണിപ്പൂരിൽ നിന്ന് മനസാക്ഷിയെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മകളെ കൊല്ലാൻ പോകുകയാണെന്ന് ഒരു സ്ത്രീ ഫോണിൽ വിളിച്ച് പറഞ്ഞതായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. അതേസമയം, മിസോറമില്‍ സംഘർഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് മെയ്ത്തെയ് വിഭാഗക്കാരുടെ പലായനം തുടരുകയാണ്. മെയ് അഞ്ചിനാണ് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അക്രമികള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്തീകളുടെ സംഘമാണ് ബലാത്സംഗം ചെയ്യാന്‍ ഇവരെ പിടിച്ച് നല്‍കിയതെന്ന് ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. ഈ കേസിലാണ് […]

Continue Reading

തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള ലോട്ടറിയുടെ തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് […]

Continue Reading

വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജില്ലാ പ്രോജക്ടിന്റെ ഉദ്ഘാടനവും നടന്നു

വൈക്കം: ടൗൺ റോട്ടറി ക്ലബ്ബിന്റെ 2023 – 24-ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണവും, ജില്ലാ പ്രോജക്ടിന്റെ ഉദ്ഘാടനവും ക്ലബ്ബ് ഹാളിൽ പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു. പുതിയ പ്രസിഡന്റായി പി.എ.സുധീരനും സെക്രട്ടറിയായി ജോയി മാത്യുവും ട്രഷററായി എൻ.കെ.സെബാസ്‌റ്റ്യനും ചാർജ്ജടുത്തു. റോട്ടറി ഇന്റർനാഷണലിന്റെയും ഡിസ്ടിക്ടിന്റെയും ഈ വർഷത്തെ പ്രോജക്ടുകൾ വൈക്കം പ്രദേശത്ത് നടപ്പിലാക്കുന്നതാണെന്നും ആയതിന് അംഗങ്ങളുടെ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും പുതിയ പ്രസിഡന്റ് പറഞ്ഞു. റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നിയുക്ത ഗവർണർ റൊട്ടേറിയൻ സുധി ജബ്ബാർ […]

Continue Reading