ശോഭാ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് നേരിൽ പരാതി നല്‍കി കെ സുരേന്ദ്രൻ

ബിജെപി നേതാവായ ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷൻ കെ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തി . ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപിയുടെ കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം. ബിജെപി സംസ്ഥാനത്തിൽ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് സുരേന്ദ്രന്റെ പരാതി. അടുത്തിടെ എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ […]

Continue Reading

പാലക്കാട്‌ അമ്മയും രണ്ടു കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: ചിറ്റിലഞ്ചേരി മേലാർകോട് മലക്കുളം കീഴ്പാടത്ത് അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെന്മാറ കുമരം പുത്തൂർ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമൽ(10 മാസം) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐശ്വര്യയുടെ മൃതദേഹം കിണറ്റിനു മുകളിൽ പൊങ്ങിയ നിലയിലായിരുന്നു. കുട്ടികളെ ആലത്തൂർ അഗ്നിരക്ഷാ സേന എത്തി മൂന്നരയോടെയാണ് പുറത്തെടുത്തത്. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.

Continue Reading

മിസ്റ്റർ മോദി, നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ‘ഇന്ത്യ’യാണ്; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ മറുപടി

രാജ്യത്തെ പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (INDIA) യുടെ പേരിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. നിങ്ങൾക്ക് ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കാം, എന്നാൽ ഞങ്ങൾ ഇന്ത്യയാണെന്നും രാഹുൽ പറഞ്ഞു. ‘മിസ്റ്റർ മോദി, നിങ്ങൾക്ക് എന്ത് വേണമെങ്കിലും ഞങ്ങളെ വിളിക്കാം. നമ്മൾ ഇന്ത്യയാണ്. മണിപ്പൂരിനെ സുഖപ്പെടുത്താനും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീർ തുടയ്ക്കാനും ഞങ്ങൾ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങൾക്കും ഞങ്ങൾ സ്നേഹവും സമാധാനവും തിരികെ […]

Continue Reading

വിവാദങ്ങൾക്കിടെ ‘ജയിലർ’മാർ ഒരുമിച്ച് തിയറ്ററിലേക്ക്

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത തമിഴ് ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാളം ജയിലറുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. ഓഗസ്റ്റ് 10 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി. ഇതില്‍ തമിഴ് ജയിലറിന്‍റെ റിലീസ് തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് മലയാള ചിത്രത്തിന്‍റെ അണിയറക്കാര്‍ […]

Continue Reading

പിതാവിന്റെ പരിശീലന മികവിൽ ഏയ്ഞ്ചലിന് കരാട്ടെയിൽ മിന്നും ജയം

കോതമംഗലം : പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ രാജക്ക് പിതാവിന്റെ പരിശീലന മികവിൽ കരാട്ടേയിൽ വെങ്കല മെഡൽ നേട്ടം.ജൂലൈ 15ന് മൈസൂരിൽ നടന്ന ദേശീയ ഷിറ്റോറിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി മത്സരിച്ച് വ്യക്തിഗത കുമിത്തെ ഇനത്തിൽ വെങ്കലമെഡൽ നേടി ഈ കൊച്ചു മിടുക്കി.ഇതോടെ സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ നടക്കുന്ന ലോക ഷിറ്റോറിയു കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. 2020 ജൂണിൽ ഒരു മിനിറ്റിൽ 96 പുഷ് അപ്പ് എടുത്ത് ഹൈറേഞ്ച് ബുക് […]

Continue Reading

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നു

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നു. മണിപ്പൂരിലെ സീറോ ഗ്രാമത്തിൽ നിന്നാണ് രാജ്യത്തിന് അപമാനകരമായ വാർത്ത പുറത്ത് വന്നത്. മെയ് 28 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിംഗിൻ്റെ വീട് വളഞ്ഞ അക്രമികൾ വീടിന് തീയിട്ടു. സിംഗിന്റെ ഭാര്യ 80 വയസ്സുള്ള സോറോഖൈബാം ഇബെതോംബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയുധധാരികളായ ആളുകൾ ഗ്രാമത്തിൽ ആക്രമണം നടത്തുന്നുണ്ടെന്ന് അറിഞ്ഞ കുടുംബാംഗങ്ങൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. അക്രമികൾ വൃദ്ധയെ ഉപദ്രവിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ […]

Continue Reading

എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെ സുധാകരൻ

തിരുവനന്തപുരം: എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

Continue Reading

സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു

ജമ്മു കശ്മീരിലെ സാംബ അതിർത്തിയിൽ പാക് ലഹരി കടത്തുകാരനെ ബിഎസ്എഫ് വെടിവച്ചു കൊന്നു.അതിർത്തി വഴി ലഹരിക്കടത്തുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇയാളിൽ നിന്നു ലഹരി വസ്തുക്കളും കണ്ടെത്തി. റാം ഗഡിന് സമീപത്തെ എസ്എം പുര പോസ്റ്റിന് സമീപത്ത് തിങ്കളാഴ്ച രാത്രിയാണ് സംശയാസ്പദമായ നീക്കം ബിഎസ്എഫിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ച്ചയായ മുന്നറിയിപ്പിന് ശേഷവും അതിക്രമിച്ച് കയറാനുള്ള ശ്രമം നടത്തിയപ്പോൾ ബിഎസ്എഫ് വെടിവെക്കുകയായിരുന്നു. വെടിവെപ്പിനു ശേഷം നടന്ന തിരച്ചിലിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നാല് കിലോയോളം ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്ന് അധികൃതർ […]

Continue Reading

തൊണ്ടി മുതൽ കേസിൽ ഗതാഗത മന്ത്രി ആൻറണി രാജുവിന് ആശ്വാസം

തൊണ്ടി മുതൽ കേസിൽ ഗതാഗത മന്ത്രി ആൻറണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ആൻ്റണി രാജുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി.അപ്പീൽ സമർപ്പിച്ച എം.ആർ അജയനായി അഭിഭാഷകൻ ഡി.കെ ദേവേഷാണ് ഹാജരായത് പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി […]

Continue Reading

എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിൽ വ്യാജ ഇൻസ്റ്റ അക്കൗണ്ട്; പണം തട്ടിപ്പിന് ശ്രമം

കടുത്തുരുത്തി എം.എൽ.എ മോൻസ് ജോസഫിൻ്റെ പേരിൽ ഉണ്ടാക്കിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമം. ഈ അക്കൗണ്ടിൽ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. ഏവരും വഞ്ചിതരാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് എം.എൽ.എ. അറിയിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading