ആലുവയിലെ കൊലപാതകം; പ്രതിയെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവയിലെ അഞ്ചു വയസുകാരിയെ പീഡനത്തിന് ശേഷം കൊലപെടുത്തിയ കേസിൽ പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. വീണ്ടും സമർപ്പിച്ച പുതിയ കസ്റ്റഡി അപേക്ഷ പോക്സോ കോടതി പരിഗണിക്കുകയായിരുന്നു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ഡൽഹി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ […]

Continue Reading

ചർച്ചയായി മാമന്നനിലെ താരങ്ങളുടെ പ്രതിഫലം

ഒടിടിയിൽ വൻ അഭിപ്രായം നേടി മുന്നേറുകയാണ് തമിഴ് ചിത്രം മാമന്നന്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പരിയേറും പെരുമാളും കര്‍ണ്ണനും ഒരുക്കിയ മാരി സെല്‍വരാജ് ആണ്. ജൂണ്‍ 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം തിയറ്ററുകളിലും വിജയം നേടിയിരുന്നു. 27 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. കരിയറില്‍ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള വേഷമാണ് മാമന്നന്‍ എന്ന ടൈറ്റില്‍ റോളിലൂടെ വടിവേലുവിന് ലഭിച്ചിരിക്കുന്നത്. വടിവേലുവിന്‍റെ മകന്‍ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തിയ ചിത്രത്തില്‍ രത്നവേലു […]

Continue Reading

ഡോ. വന്ദനാദാസ് കൊലപാതകം:സന്ദീപ് വന്ദനയെ കുത്തിയത് ബോധപൂർവ്വം, കുറ്റ പത്രം സമർപ്പിച്ചു.

കടുത്തുരുത്തി: ഡോ. വന്ദനാദാസ് കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. സ്ഥിരം മദ്യപാനിയായ പ്രതി ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു. കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ 1050 പേജുകളും136 സാക്ഷി മൊഴികൾ ഉൾപ്പെടുന്നു. കൊട്ടാരക്കര ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. എന്നും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. കൊല്ലം കൊട്ടാരക്കര […]

Continue Reading

അതിഥി തൊഴിലാളികള്‍: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് കെ സുധാകരന്‍ എംപി

കൊച്ചി: ആലുവിയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിലനില്ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഈ കേസിലെ പ്രതി അസഫാക് അലമിന് 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ജയിലിടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. സമീപകാലത്ത് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ട പല ക്രിമിനല്‍ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 31 ലക്ഷത്തോളം വരുന്ന അതിഥി […]

Continue Reading

വമ്പിച്ച ഓഫറുമായി GO EC EV ചാർജിങ് സ്റ്റേഷൻസ്

കൊച്ചി: ഇലക്ട്രിക് വാഹന രംഗത്ത് വൻ കുതിപ്പുമായി കേരളത്തിലെ സ്റ്റാർട്ടപ്പ് ഗോ ഈസി ഓട്ടോടെക് pvt ltd.. ഒരു വർഷത്തിനിടെ 103 ഡി സി സൂപ്പർ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളാണ് ഗോ ഈസിയുടെതായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് . വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ മുൻനിരയിൽ ഗോ ഈസിക് എത്താൻ സാധിച്ചു. ഇത്രയധികം സ്റ്റേഷനുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഒരു സ്റ്റാർട്ടപ്പ് കമ്പനി എന്ന നിലയിൽ വലിയ നേട്ടം കൂടിയാണ്. ഇലക്ട്രിക് വെഹിക്കിൾ ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമായതും കൂടുതൽ ഉപഭോക്താക്കളെ […]

Continue Reading

തട്ടേക്കാടിൽ ബസിനു മുന്നിൽ പീലിവിടർത്തി മയിൽ നൃത്തം

ഏബിൾ. സി. അലക്സ്‌ കോതമംഗലം: കാനന ഭംഗികൊണ്ടും പക്ഷികളുടെ വിഹാര കേന്ദ്രവുമായ കോതമംഗലം തട്ടേക്കാടിൽ മയിലുകളുടെ പീലിവിടർത്തിയുള്ള നൃത്തം വിനോദ സഞ്ചാരികൾക്കും പ്രദേശ വാസികൾക്കും ഹരമായി മാറുന്നു . കഴിഞ്ഞ ദിവസം ഐഷാസ് ബസിന്റെ മുന്നിലാണ് മയിൽ നൃത്തം വച്ചത്. ഇത് ബസ് യാത്രക്കാർക്കും, സഞ്ചരികൾക്കും കൗതുകക്കാഴ്ചയായി.കാടിറങ്ങിയ മയിൽ ഇപ്പോൾ നാട്ടുകാരുടെ ഇഷ്ടപാ ത്രമാണ്. തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേതത്തിൽ വന്നുചേർന്ന മൂന്ന് മയിലുകൾ സങ്കേതം വിട്ടാൽ തട്ടേക്കാട് ക്ഷേത്രത്തിനും പാലത്തി ന്റെ ഭാഗത്തുമാണ് വിഹരിക്കുന്നത്. […]

Continue Reading

ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രയാൻ മൂന്ന് ചന്ദ്രനിലേക്ക്: ലാൻഡിങ് 23ന്

ചെന്നൈ: ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രയാൻ മൂന്ന് ചന്ദ്രനിലേക്ക് പോകുന്നു! ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്.ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കെത്തിക്കുന്ന ‘ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ’ ഇസ്റോ ഇന്നലെ രാത്രി പൂർത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്. ഇനി 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ […]

Continue Reading

ഭാര്യയെ പെട്രാൾ ഒഴിച്ച് കൊല്ലാൻ ശ്രമം; പൊള്ളലേറ്റ ഭർത്താവ് മരിച്ചു

പാലക്കാട്: ഭാര്യയെ പെട്രാൾ ഒഴിച്ച് കൊല്ലാൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തികയ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പിൽ വെച്ചാണ് ആക്രമണം. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക […]

Continue Reading

രാജ്യത്ത് പുതിയ ജി എസ് ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് പുതിയ ജി എസ് ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതൽ ജി എസ്ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതി എന്ന നിലവിലെ നിയമമാണ് ഭേദഗതി ചെയ്ത് 5 കോടി രൂപയായി കുറച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ആണ് നിയമം ഭേദഗതി ചെയ്തത്. ഇന്ന് മുതൽ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി […]

Continue Reading

ബസിനുള്ളിൽ യുവാവിനെ മർദിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ബസിനുള്ളില്‍ വെച്ച് യുവാവിനെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. വെള്ളറട ഡിപ്പോയിലെ സുരേഷ് കുമാറിനെതിരെയാണ് നടപടി. സുരേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ കണ്ടെത്തല്‍. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബാലരാമപുരം സിസിലിപുരം സ്വദേശിയായ ഋതിക് കൃഷ്ണനെയാണ് ബിഎംഎസ് നേതാവ് കൂടിയായ സുരേഷ് കുമാര്‍ മര്‍ദ്ദിച്ചത്. യുവാവിന്റെ പരാതിയില്‍ കാട്ടാക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയില്‍ എത്തിയ ബസില്‍ ഒരു സീറ്റിലായി ഋതിക്കും പെണ്‍ സുഹൃത്തും ഇരിക്കുകയായിരുന്നു. […]

Continue Reading