സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത, ശമ്പളത്തില്‍ വലിയ മാറ്റം വരും; ക്ഷാമബത്ത 2% വർധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2 ശതമാനം ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 58 ശതമാനത്തില്‍ നിന്നും 60 ശതമാനമായി ഉയരും. പണപ്പെരുപ്പ നിരക്ക് പരിഗണിച്ച്‌, വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയാണ് ഈ വര്‍ധന നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

വാല്‍പ്പാറ വാഹനാപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി

വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ 9 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രപതി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു. മരിച്ചവര്‍ക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പി […]

Continue Reading

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരിക്കും വിഷയമെന്നാണ് വിവരം. ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷം വനിത സംവരണത്തെ പരാജയപ്പെടുത്തി എന്ന […]

Continue Reading

സർവ്വ റെക്കോർഡും ഭേദിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം, ഇന്നലെ 116.11 ദശലക്ഷം യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തി

കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പീക്ക് സമയത്തെ ആവശ്യകത 6000 മെഗാവാട്ട് എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഈ മാസം 14ന് രേഖപ്പെടുത്തിയ 6012 മെഗാവാട്ട് എന്ന റെക്കോർഡാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തിരുത്തപ്പെട്ടത്.

Continue Reading

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

അപ്രതീക്ഷിതമായിരുന്നു ആ നീക്കം. സ്‌പെയിനിലെ നിയ പ്രവിശ്യയിലുള്ള ഒരു അഞ്ചാം ഡിവിഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥനായിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും തന്റെ പേരിലാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. താന്‍ കാല്‍പ്പന്ത് തട്ടി വളര്‍ന്ന ബാഴ്‌സലോണയുടെ സമീപത്ത് തന്നെയുള്ള യൂണിയോ എസ്‌പോര്‍ട്ടി വോ കോര്‍ണല്ല (യുഇ കോര്‍ണല്ല) യാണ് മെസ്സി വാങ്ങിയത്. മുഴുവന്‍ ഓഹരികളും സ്വന്തം പേരിലാക്കിയ താരം ക്ലബ്ിനായി ചിലവിട്ട തുക എത്രയെന്ന് വ്യക്തമായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, […]

Continue Reading

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി: ഇളവ് നീട്ടി നൽകി യുഎസ്, മേയ് 16 വരെ റഷ്യൻ എണ്ണ വാങ്ങാം

വാഷിങ്ടൺ / ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസൻസ് നൽകുമെന്ന് പ്രഖ്യാപിച്ച് യുഎസ്. ഏപ്രിൽ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസൻസ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞതിന് വിപരീതമായാണ് പുതിയ പ്രഖ്യാപനം. നേരത്തെ ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങാനുള്ള ലൈസൻസുകൾ മാർച്ച് മാസം പുതുക്കില്ലെന്ന് ബെസെന്റ് പറഞ്ഞിരുന്നു.

Continue Reading

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍; മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത് നോയിഡയില്‍ നിന്ന്

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസാണ് ഉത്തര്‍പ്രദേശ് നോയിഡയില്‍ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ച ഓര്‍ത്തോഡോന്റിക്‌സ് വകുപ്പ് മേധാവി ഡോ. ഹാഷിം അലി രാജി വച്ചു. ആരോപണ വിധേയരായ കൂടുതല്‍ അധ്യാപകരും സ്റ്റാഫുകളും രാജിക്കൊരുങ്ങുകയാണ്. നിതിന്‍ മരിക്കുന്നതിന് 25 മിനിറ്റിന് മുന്‍പ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Continue Reading

ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും; ടിക്കറ്റ് നിരക്ക് കൂട്ടണമെന്ന് വിമാന കമ്പനികൾ

കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് വിമാനക്കമ്ബനികള്‍ ആവശ്യപ്പെട്ടതോടെ ഇത്തവണത്തെ ഹജ്ജ് യാത്രക്ക് ചെലവ് കൂടും. 250 ഡോളറെങ്കിലും വർധിപ്പിക്കണമെന്നാണ് വിമാനക്കമ്പനികളുടെ ആവശ്യം. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാല്‍ തീർഥാടകർക്കും അധിക തുക നല്‍കേണ്ടി വരും. ടിക്കറ്റ് നിരക്ക് കൂട്ടിയാല്‍ സർക്കാർ – സ്വകാര്യ മേഖലയിലെ ഹജ്ജ് തീർഥാടകർക്ക് അധികഭാരമുണ്ടാകും. അതേസമയം, നിരക്ക് വർധനയില്‍ മന്ത്രിതല തീരുമാനമുണ്ടാകുമെന്നും ഹജ്ജ് യാത്രയെ ഇത് ബാധിക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

‘യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തില്ല, ഒരിക്കലും ഹോര്‍മുസ് അടയ്ക്കില്ലെന്ന് ആര്‍ക്കും വാക്കുകൊടുത്തില്ല’; ട്രംപിന്റെ അവകാശവാദങ്ങള്‍ ഒന്നൊന്നായി തള്ളി ഇറാന്‍

അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശവാദങ്ങള്‍ നടത്തിയെങ്കിലും ഏഴ് അവകാശവാദവും തെറ്റാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. നുണ പറഞ്ഞ് യുദ്ധം ജയിക്കാന്‍ അമേരിക്കയ്ക്കാവില്ലെന്നും ഗാലിബഫ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമത്തിലല്ല തീരുമാനിക്കുന്നത്. അത് സാഹചര്യങ്ങള്‍ അനുസരിച്ചാണ്. അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാന്‍ […]

Continue Reading

വനിതാ സംവരണ ഭേദഗതി ബില്‍; പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ

വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഇന്ത്യ സഖ്യം വനിത സംവരണത്തിന് എതിരെന്ന് ബിജെപി രാജ്യവ്യാപക പ്രചാരണം ആരംഭിക്കും. സംസ്ഥാന തലങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. ബംഗാള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ഇന്നലെ ലോക്‌സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് […]

Continue Reading