പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറി

ഭുവനേശ്വര്‍: ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ ബിരൂപ പുഴയില്‍ കുളിക്കാനിറങ്ങിയ സ്ത്രീയെ മുതല കടിച്ചുകീറി. ജ്യോത്സ്ന റാണി(35)യെന്ന യുവതിയെ മുതല ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തായി. വസ്ത്രം കഴുകിയ ശേഷം കുളിക്കാന്‍ പുഴയിലേക്കിറങ്ങിയ യുവതിയെ മുതല പെട്ടെന്ന് ആക്രമിക്കുകയും പുഴയുടെ മറുകരയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിലവിളികേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. അഗ്നിശമനസേനയെത്തി മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ യുവതിയുടെ ശരീരഭാഗങ്ങള്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു. യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം […]

Continue Reading

കെഎസ്ഇബി വാഴവെട്ടിയ സംഭവം; കർഷകന് നഷ്ടപരിഹാരത്തുക കൈമാറി

കോതമംഗലം: കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വാഴ കൃഷി വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകനായ തോമസിന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തുക കൈമാറി. കോതമംഗലം എംഎല്‍എ ആന്റണി ജോണ്‍ ആണ് തുക കൈമാറിയത്. കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനം എടുത്തിരുന്നു. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് കെഎസ്ഇബി ജീവനക്കാര്‍ വെട്ടി നശിപ്പിച്ചത്. ഓഗസ്റ്റ് നാലിനാണ് സംഭവം. 220 കെ വി വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് […]

Continue Reading

ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; പിന്നിൽ ഡിവൈഎഫ്ഐയെന്ന് യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. നെയ്യാറ്റിൻകര പൊൻവിളയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത സ്തുപമാണ് തകർത്തത്. അക്രമത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

Continue Reading

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതി: മൊഴി ഇന്ന് രേഖപ്പെടുത്തും

എറണാകുളം മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയില്‍ അധ്യാപകന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോളജിലെത്തിയാകും പൊലീസ് മൊഴി രേഖപ്പെടുത്തുക. അതേസമയം അധ്യാപകനെ അപമാനിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കോളജ് അധികൃതര്‍ പരാതി നല്‍കിയിരുന്നെങ്കിലും നിലവിൽ കേസെടുത്തിട്ടില്ല. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.

Continue Reading

മുസ്ലീം ലീഗിന്റെ ഡല്‍ഹി ആസ്ഥാനത്തിന് കേരളം നല്‍കിയത് 28.02 കോടി രൂപ

ന്യൂഡല്‍ഹി: മുസ്ലീം ലീഗിന്റെ ഡല്‍ഹി ആസ്ഥാനത്തിന് കേരളം നല്‍കിയത് 28.02 കോടി രൂപ. 25 കോടിയായിരുന്നു ലക്ഷ്യം. ലക്ഷ്യമിട്ടതിനേക്കാള്‍ 3.02 കോടി രൂപയാണ് സംസ്ഥാന കമ്മിറ്റി അധികമായി സമാഹരിച്ചത്. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു ഫണ്ട് സമാഹരണം. ജൂലൈ ഒന്ന് മുതല്‍ 31 വരെ നടന്ന കാമ്പയിനിലൂടെ കേരളത്തില്‍ നിന്നും 26.77 കോടി രൂപയാണ് സമാഹരിച്ചത്. പിന്നീട് ക്വാട്ട തികയ്ക്കാത്ത ഘടകങ്ങള്‍ക്ക് പണം അപ്ലോഡ് ചെയ്യാന്‍ ശനിയാഴ്ച്ച രാത്രി 10 വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അതുകൂടി ചേര്‍ത്തപ്പോഴാണ് […]

Continue Reading

കർഷകരെ വീടുകളിലെത്തി ആദരിച്ചു

1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവവിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് ചിങ്ങപ്പുലരിയിൽ കർഷകരെ അവരുടെ വീടുകളിലും കൃഷിയിടങ്ങളിലും എത്തി ആദരിച്ചു. വിവിധയിനം കാർഷിക മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവരെയാണ് ആദരിച്ചത്. നെല്ല്, വാഴ കൃഷിയിൽ പ്രാവിണ്യം തെളിയിച്ച മനയ്ക്കലകത്ത് എം കെ രവീന്ദ്രൻ, കൊണ്ട കൃഷി, പച്ചക്കറി കൃഷികളിലെ പ്രവർത്തനത്തിന് വിമൽ ഭവനിൽ വിശ്വനാഥൻ, കൃഷ്ണശ്രീയിൽ ഉണ്ണികൃഷ്ണൻ, ക്ഷീര മേഖലയിലെ പ്രവർത്തനത്തിന് വസുമതി സുകുമാരൻ, കെ വി ബിജു എന്നിവരെയാണ് ആദരിച്ചത്. […]

Continue Reading

ചന്ദ്രയാന്‍-3 നിര്‍ണായക ഘട്ടം ഇന്ന്

ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് നിര്‍ണായക ഘട്ടത്തിലേക്ക്. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ ഇന്ന് വേര്‍പെടും. നിലവില്‍ ചന്ദ്രനില്‍ നിന്ന് 153 മുതല്‍ 163 വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ 3 ന്റെ സഞ്ചാരം. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ വച്ച് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നാണ് ലാന്‍ഡര്‍ വേര്‍പ്പെടുക. ദൗത്യത്തിലെ നിര്‍ണായക ഘട്ടത്തില്‍ ഒന്നാണിത്. 23 ന് വൈകീട്ട് 5.47 ന് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ സൗത്ത് പോളില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമെന്നും […]

Continue Reading

ഇന്ന് ചിങ്ങം 1; മലയാളക്കരയുടെ പുതുവർഷാരംഭം

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കിടകത്തിനു ശേഷം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കുകയാണ് കേരളം. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലത്തെ കൂടി ഓരോ ചിങ്ങ മാസവും ഓർമപ്പെടുത്തുന്നു. പൊന്നിൻ ചിങ്ങം പിറന്നതോടു കൂടി പൊന്നോണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മലയാളികൾ. അതേസമയം, കേരളത്തിന്റെ കാർഷിക സംസ്കാരം അന്യം നിന്നു പോകുന്നുവെന്ന വ്യാധി ചിലർക്കിടയിൽ എങ്കിലും നിലനിൽക്കുന്നുണ്ട്. കൊയ്ത്തും മെതിയും ഞാറ്റുപാട്ടുമെല്ലാം കേട്ടു […]

Continue Reading

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയിൽ കൊല്ലത്ത്; ശാസ്ത്രമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: 62 -ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇക്കുറി കൊല്ലത്ത് വെച്ച് നടക്കും. ജനുവരിയിലാണ് കലോത്സവം. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്പെഷ്യല്‍ സ്കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ചും നടക്കും. ശാസ്ത്രമേള ഡിസംബറില്‍ തിരുവന്തപുരത്ത് വെച്ചാണ് സംഘടിപ്പിക്കുക. 61 -ാംമത് സ്കൂള്‍ കലോത്സവത്തിനു വേദിയൊരുങ്ങിയത് കോഴിക്കോട് ആയിരുന്നു. ആതിഥേയരായ കോഴിക്കോട് തന്നെയാണ് കലാകിരീടം ചൂടിയത്.

Continue Reading

തൊടുപുഴയിൽ ഗൃഹനാഥൻ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ

തൊടുപുഴ: ഗൃഹനാഥനെ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി തോമസ് (57) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രാത്രിയാണ് സംഭവം. മുറിയിൽനിന്ന് സ്ഫോടനശബ്ദം കേട്ട് വീട്ടുകാരെത്തി മുറി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സണ്ണിയെ കണ്ടെത്തിയത്. പിന്നീട് പൊലീസ് എത്തി പരിശോധനയിൽ തലയിലെ മുറിവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആത്മഹത്യയാണോ എന്ന സംശയത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഉച്ചയോടെ നടത്തിയ പ്രാഥമിക പോസ്റ്റുമോർട്ടത്തിലാണ് മൂക്കിനുസമീപം വെടിയേറ്റതായി സ്ഥിരീകരിച്ചത്. ഇയാളുടെ മുറിയിൽനിന്ന് […]

Continue Reading