റേഷന്‍ കടകള്‍ വഴി കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കും; മന്ത്രി ജി ആര്‍ അനില്‍

ഗ്രാമീണ മേഖലകളിലെ റേഷൻ കടകളില്‍ പ്രദേശത്തെ കര്‍ഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങള്‍ വില്‍ക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഫലപ്രദമായ ഇടപെടലുകളാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ വിലവര്‍ധനവ് പിടിച്ച്‌ നിര്‍ത്തുന്നത്. ഓരോ വര്‍ഷം കഴിയുമ്ബോഴും ഉത്പാദനരംഗത്ത് കേരളം മുന്നേറുകയാണ്. തരിശ് രഹിത ഭൂമിയെന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുകയാണെന്നും […]

Continue Reading

ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് കോഴികളെ ചുട്ടു; പണി കിട്ടി പ്രമുഖ യൂട്യൂബർ

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ മസാല തേച്ച് 48 കോഴികളെ കമ്പിയിൽ കോർത്ത് ചുട്ടെടുത്ത വീഡിയോ പോസ്റ്റ് ചെയ്ത പ്രമുഖ യൂടൂബർക്ക് എതിരെ പരാതി. യൂട്യൂബർ ആയ ജിയോ മച്ചാന് എതിരെയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിൻ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ദേശീയ പതാകയെ അപമാനിച്ചതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാകയുടെ നിറത്തിലുള്ള മസാല തേച്ച കോഴികളെ ഒന്നൊന്നായി കമ്പിയിൽ കോർത്ത് ചുട്ടെടുത്തത് ജനവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. […]

Continue Reading

ചരിത്ര നിമിഷത്തിനായി കാത്തിരിപ്പ്; ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരം

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടു. ഇനി അഞ്ചു ദിവസത്തിനു ശേഷം 23ന് വൈകിട്ട് 5.47ന് ഇന്ത്യയുടെ അഭിമാന ധൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ് ലാന്‍ഡിങ് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ആണ് ലാൻഡർ മൊഡ്യൂളിനെ ഐഎസ്ആർഒ വേർപെടുത്തിയത്. ‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ […]

Continue Reading

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പെരുവ : കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറിൽ 77 മത് സ്വാതന്ത്ര്യ ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൾ ആർ. രജ്ഞിത്ത് ദേശീയ പതാക ഉയർത്തി. ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടർ പി.ജി.എം.നായർ പരിപാടി ഉത്ഘാടനം ചെയ്തു സ്വാതന്ത്ര്യദിന സന്ദേശം നല്കി. തുടർന്ന് കുട്ടികളുടെ കായിക പ്രദർശനം, ഭാരതസ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്യാഗോത് ജ്വലമായ സമര പോരാട്ടങ്ങളുടെ സ്മരണ ഉണർത്തിയ നൃത്തശില്പം, ദേശഭക്തിഗാനാലാപനം, ഭാരത് മാതാപൂജ എന്നിവ നടന്നു. സ്കൂൾ മാനേജർ കെ.റ്റി. ഉണ്ണികൃഷണൻ, സ്കൂൾ […]

Continue Reading

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിസാര കേസുകള്‍ക്ക് കോടതിയില്‍ വിളിച്ചുവരുത്തരുത്; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അസാധാരണമായ കേസല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കരട് മാര്‍ഗ രേഖയിലാണ് (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജര്‍ -എസ്.ഒ.പി) ഇക്കാര്യം പറയുന്നത്. ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ അവസരം നല്‍കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കോടതിക്ക് മുമ്പിലുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണെങ്കില്‍ കൂടുതല്‍ നടപടികള്‍ക്കായി റഫര്‍ ചെയ്യണം. സംസ്ഥാനങ്ങളെ ബാധിക്കുന്നതും വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയങ്ങളും ജാഗ്രതയോടെ കൈകാര്യം ചെയ്യണം. വസ്ത്ര ധാരണത്തെക്കുറിച്ചോ ശാരീരിക രൂപത്തെക്കുറിച്ചോ വിദ്യാഭ്യാസപരവും സാമൂഹികവുമായ […]

Continue Reading

റീ റിലീസിനൊരുങ്ങി രജനികാന്ത്- മമ്മൂട്ടി ചിത്രം ദളപതി

രജനീകാന്ത്-മോഹൻലാൽ കൂട്ടുകെട്ടിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകാൻ രജനി-മമ്മൂട്ടി കൂട്ടുകെട്ട്. 33 വർഷങ്ങൾക്ക് ശേഷം ദളപതി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. രജനികാന്ത് നായകനായ ജയിലർ കേരളത്തിലെ തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സമയത്താണ് ദളപതിയുടെ റീ റിലീസ്. 4കെ പ്രൊജക്ഷനിലാണ് ദളപതി എത്തുന്നത്.മണിരത്‌നം സംവിധാനം ചെയ്ത ദളപതി പുരാണ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ ആധാരമാക്കിയുള്ളതാണ്. സൂര്യയും ദേവരാജുമായി രജനീകാന്തും മമ്മൂട്ടിയും എത്തിയപ്പോള്‍ ദളപതി തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റി.മൂന്ന് കോടി മുതല്‍ […]

Continue Reading

ഗൃഹനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലിസ്

നെടുങ്കണ്ടം: ഗൃഹനാഥനെ കിടപ്പുമുറിയിൽ മുഖത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. പ്ലാക്കൽ വീട്ടിൽ സണ്ണി (54) ആണു കഴിഞ്ഞ ദിവസം കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറത്തു നിന്ന് വെടിവച്ചു കൊന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ. നാടൻ തോക്കുപയോഗിച്ചാണ് വെടിയുതിർത്തത്. ഭിത്തിയിലും ജനലിലും വെടിയേറ്റ പാടുകളും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11.35ന് ആണു സണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നു വെടിയുടെ ശബ്ദം കേട്ടിരുന്നതായി അയൽവാസികൾ പറഞ്ഞു. സംഭവസമയത്തു മറ്റൊരു മുറിയിൽ […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ജി ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്ര മന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ് ഓഫീസിലെത്തിയാണ് ലിജിന്‍ലാല്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിന്‍ലാല്‍. സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനമാണ് ഇന്ന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് […]

Continue Reading

നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യമെന്ന് ബൃന്ദാ കാരാട്ട്

ന്യൂഡൽഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളും ദേശസ്‌നേഹികളും ആഗ്രഹിക്കുന്നത് ബിജെപി സര്‍ക്കാരിനെ പുറത്താക്കുകയാണ്. സര്‍ക്കാരിനെതിരായ പോരാട്ടം ഹിന്ദുത്വത്തിനെതിരായ പോരാട്ടമാണ്. മതേതരത്വം വെല്ലുവിളി നേരിടുകയാണിപ്പോഴെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ദില്ലിയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അസോസിയേഷന്‍ പ്രസിഡന്റ് പി കെ ശ്രീമതി ടീച്ചര്‍ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി മറിയം ധവളെ, പി എസ് സുജാത, സുഭാഷിണി അലി […]

Continue Reading

ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക സമർപ്പിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളും ചാണ്ടി ഉമ്മനൊപ്പം ഉണ്ടായിരുന്നു. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മൻ്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിൻ്റെ അമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.അതേസമയം, ബിജെപി സ്ഥാനാർഥി […]

Continue Reading