പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം നിർത്തി വെക്കാൻ തിരഞ്ഞെടുപ്പ് മുഖ്യ ഓഫിസറുടെ നിർദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതുവരെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തി വെക്കാൻ നിർദേശം. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) സഞ്ജയ് കൗളാണ് നിർദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർക്ക് സിഇഒ കത്തു നൽകി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ കോട്ടയം ജില്ലയിലെ കിറ്റു വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്തു നൽകിയിരുന്നു. അതിനിടെയാണ് കിറ്റു വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം നൽകിയിരിക്കുന്നത്.

Continue Reading

ജർമ്മനിയെയും ജപ്പാനെയും കടത്തിവെട്ടി ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആവും ഇന്ത്യ’; ബോർഗെ ബ്രാൻഡ്

ന്യൂഡൽഹി: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറുമെന്ന് വേൾഡ് ഇക്കണോമിക് ഫോറം പ്രസിഡന്റ് ബോർഗെ ബ്രാൻഡ്. ജി20 ഉച്ചകോടിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബി20 യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പാൻഡെമിക് മൂലമുണ്ടായ പ്രതിസന്ധിക്ക് ശേഷം ആഗോള വളർച്ച മന്ദഗതിയിലായ ഈ കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് വർഷമായി ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം പ്രസ്താവിച്ചു. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലേറുമ്പോൾ ഇന്ത്യ ലോകത്തെ പത്താമത്തെ സമ്പദ്‌വ്യവസ്ഥ ആയിരുന്നു. 2022-ൽ യുകെയെ […]

Continue Reading

മലിനജലം കുടിച്ച്‌ കര്‍ണാടകയില്‍ വീണ്ടും മരണം

കര്‍ണാടകയിലെ യാഡ്ഗിര്‍ ജില്ലയില്‍ മലിനജലം കുടിച്ച്‌ വീണ്ടും മരണം. 40 വയസുള്ള സ്ത്രീയാണ്് മരിച്ചത്. ഇരുപതിലേറെ പേരെ ഛര്‍ദ്ദിയും വയറിളക്കുവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാനമായ സംഭവത്തില്‍ മുമ്ബും ഈ ജില്ലയില്‍ മൂന്നുപേര്‍ മരണപ്പെട്ടിയിരുന്നു. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മലിനജലം കുടിച്ചതിനെ തുടര്‍ന്ന് വിജയപുര ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്ബോഴാണ് സ്ത്രീ മരിച്ചത്. ഗ്രാമത്തിലെ ജലശുദ്ധീകരണ പദ്ധതി പ്രവര്‍ത്തനരഹിതമാണെന്നും അറ്റകുറ്റപ്പണി നടത്താൻ അധികൃതര്‍ തയ്യാറായില്ലെന്നും ജില്ലയില്‍ വിതരണം ചെയ്ത വെള്ളം അഴുക്കുചാലിലെ മലിനജലം കലര്‍ന്നതാണെന്നും […]

Continue Reading

കെഎസ്ആർടിസിയുടെ പുതിയ 60 ഇലക്ട്രിക് റെഡ് ബസുകളുടെ സർവീസ് നാളെ മുതൽ

തിരുവനന്തപുരം: സ്മാർട്ടി സിറ്റിയുടെ ധനസഹായത്തോടു കൂടി കെഎസ്ആർടിസി വാങ്ങിയ 113 ഇലക്ട്രിക് റെഡ് ബസുകളിൽ 60 എണ്ണം നാളെ മുതൽ സർവീസ് ആരംഭിക്കും. നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചക്ക് മൂന്നിന് ചാല സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ആന്റണി രാജു, എം.ബി രാജേഷ് എന്നിവർ പങ്കെടുക്കും. ഈ സർവീസുകൾക്കുള്ള റൂട്ടുകൾ അന്തിമമാക്കിയിട്ടുണ്ട്. റൂട്ടുകളെ കുറിച്ച് യാത്രക്കാരുടെ അഭിപ്രായം തേടിയ ശേഷം ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി […]

Continue Reading

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തം; പരിക്കേറ്റവർക്ക് അടിയന്തര ചികിത്സാ സഹായം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക് സമീപം തേയിലതോട്ട തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരിക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ. കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. മാനന്തവാടിയിൽ തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് […]

Continue Reading

‘പിണറായി വിജയൻ ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ്’: രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂര്‍വ ജീവിയാണ് മുഖ്യമന്ത്രി. മകള്‍ക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഇടത് മുന്നണി സര്‍ക്കാരിനെയും സിപിഎമ്മിനെതിരെയും ഉയര്‍ന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മകള്‍ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. ഇടത് മുന്നണി […]

Continue Reading

ലോഡ്ഷെഡിങ് ഉടനില്ല; സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സെപ്റ്റംബർ 4 വരെ വൈദ്യുതി പുറത്തുനിന്ന് വാങ്ങും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കുമെന്നും യോ​ഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും യോഗം കൂടിയത്. സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിനു ആകെ 19 പൈസ […]

Continue Reading

തലപ്പുഴയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപതു തേയിലത്തൊഴിലാളികൾ മരിച്ചു; 2 പേരുടെ നില അതീവ ഗുരുതരം

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞത്. തേയില തൊഴിലാളികളായിരുന്നു യാത്രക്കാർ. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കുo മുമ്പ് തന്നെ 9 പേരും മരിച്ചിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം. മക്കിമ ല ആറാം നമ്പർ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. […]

Continue Reading

ജയിലറിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

രജനികാന്ത് നായകനായ ചിത്രമാണ് ജയ്‌ലര്‍. ചിത്രത്തിന്റെ യു/എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിഭാഷകനായ എം എല്‍ രവി സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതിനെ പൊതുതാല്‍പര്യ ഹര്‍ജിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിക്കാരന്‍ എം എല്‍ രവിയെ വിമര്‍ശിക്കുകയും ചെയ്തു. ഹര്‍ജിക്കാരന്റെ താല്‍പര്യം പ്രശസ്തിയില്‍ ആണെന്നും കോടതി നിരീക്ഷിച്ചു. അമേരിക്കയിലും യുകെയിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചതെന്നായിരുന്നു ഹര്‍ജിയില്‍ എം എല്‍ രവി ചൂണ്ടിക്കാട്ടിയത്. ചിത്രത്തില്‍ ഹിംസാത്മകമായ രംഗങ്ങള്‍ ഉണ്ടെന്നും സര്‍ട്ടിഫിക്കേഷനില്‍ […]

Continue Reading

ജനങ്ങളെ ഭീതിയിലാക്കി മലപ്പുറത്ത് വീണ്ടും കടുവയുടെ സാന്നിധ്യം

മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുൻപും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്. പുഴയുടെ തീരത്ത് കാൽപ്പാടുകൾ കണ്ടതായ വിവരങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനകൾ തുടർന്നു. വിശദ പരിശോധനയും സ്ഥലത്ത് […]

Continue Reading