സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. നമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ്- 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

Continue Reading

ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം പത്തായി; ധനസഹായം പ്രഖ്യാപിച്ചു

ചെന്നൈ: മധുര റെയിൽവേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. മരിച്ചവരുടെ കുടുബത്തിനു 13 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.ദക്ഷിണ റയിൽവെയും തമിഴ്നാട് സർക്കാരുമാണ് ധനസഹായം പ്രഖ്യാപിച്ചത്.ദക്ഷിണ റെയിൽവേ 10 ലക്ഷവും സ്റ്റാലിൻ സർക്കാർ 3 ലക്ഷവും നൽകും. അപകടത്തില്‍ 20 പേര്‍ക്കാണ് പരുക്കേറ്റത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. ലഖ്‌നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. ഇന്ന് പുലര്‍ച്ചെയോടെയാണ് […]

Continue Reading

ഷാജൻ സ്കറിയ വീണ്ടും അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ചാനലായ മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

Continue Reading

ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതില്‍ പ്രതിഷേധവുമായി ചെന്നൈയിലെ അഭിഭാഷകര്‍

ചെന്നൈ: ഐപിസി, സിആര്‍പിസി എന്നിവയ്ക്ക് ഹിന്ദി പേരുകള്‍ നല്‍കിയതില്‍ പ്രതിഷേധവുമായി ചെന്നൈയിലെ അഭിഭാഷകര്‍. കേന്ദ്രത്തിനെതിരെ പ്രമേയം പാസ്സാക്കി മദ്രാസ് ബാർ അസോസിയേഷൻ. തീരുമാനം പുനപരിശോധിക്കണമെന്ന് ജനറൽ ബോഡി ആവശ്യപ്പെട്ടു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കമെന്നാണ് മദ്രാസ് ബാർ അസോസിയേഷൻ വിലയിരുത്തുന്നത്. ബാര്‍ അസോസിയേഷനില്‍ ഒറ്റ സ്വരമായാണ് ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയ്ക്കെതിരെ പ്രമേയം പാസാക്കിയത്.

Continue Reading

ചന്ദ്രയാന്‍ 3 ഇറങ്ങിയ പ്രതലത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി

ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ പ്രതലത്തെ ഇനിമുതല്‍ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്നിന്‍റെ വിജയ ശില്‍പികളായ ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി അഭിനന്ദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രജ്ഞരുടെ അറിവിനെയും സമര്‍പ്പണത്തെയും സ്മരിക്കുന്നുവെന്നും രാജ്യത്തിന്‍റെ നേട്ടം മറ്റുള്ളവര്‍ അംഗീകരിച്ചിവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനമായി അറിയപ്പെടും. ദക്ഷിണ ദ്രുവത്തിന്‍റെ ചിത്രം ലോകത്തില്‍ ആദ്യം എത്തിച്ചത് ഇന്ത്യ. ഇന്ത്യന്‍ വനിതാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ലോകം ഇന്ത്യയുടെ ശാസ്ത്രത്തിന്‍റെ കരുത്ത് കാണുകയാണ്. […]

Continue Reading

ഓണകിറ്റ് വിതരണം വേഗത്തിലാക്കും; ഞായറാഴ്ച റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശം നൽകി. സ്റ്റോക്കില്ലാത്ത പായസം മിക്സ്, നെയ് ഇനങ്ങൾ ഉടൻ എത്തിക്കാൻ മിൽമയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച റേഷൻ കടകൾ തുറന്ന് കിറ്റ് വിതരണം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു. ഇന്നലെ 14,000 പേർ മാത്രമാണ് കിറ്റ് വാങ്ങിയത്, 5.87 ലക്ഷം […]

Continue Reading

മധുരയിൽ ട്രെയിൻ കോച്ചിന് തീ പിടിച്ചു: എട്ട് മരണം

ചെന്നൈ: മധുരയിൽ ട്രെയിൻ കോച്ചിന് തീ പിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്. തീ നിയന്ത്രണവിധേയമായി. മരിച്ചവർ യുപി സ്വദേശികളാണെന്നാണ് വിവരം. ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ ഒരു കോച്ചിന് തീപിടിക്കുകയായിരുന്നു. സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. പാൻട്രി കാറിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് സൂചന.

Continue Reading

വയനാട് ജീപ്പ് അപകടം; മരിച്ച ഒമ്പത് പേരുടെ സംസ്കാരം ഇന്ന്

വയനാട്: മക്കിമല വാഹനാപകടത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. അപകടത്തിൽ 9 പേരാണ് മരിച്ചത്. ആറ്‌ പേരുടെ സംസ്കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്കാരം പൊതു സ്മശാനത്തിലും നടക്കും. മൃതദേഹങ്ങള്‍ ഇന്ന് 12 മണിക്ക് മക്കിമല എൽ പി സ്കൂളിൽ പൊതുദര്‍ശനത്തിന് വെക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 2 പേരുടെ […]

Continue Reading

വൈക്കം സെന്റ് ലൂയീസ് യു പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

വൈക്കം: സെന്റ് ലൂയീസ് യു.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നടത്തിയ മെഗാ തിരുവാതിര ചടങ്ങിന് മാറ്റ് കൂട്ടി. ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകുമാർ , വാർഡ് മെമ്പർ സെബാസ്റ്റ്യൻ ആന്റണി, സ്കൂൾ മാനേജർ ഫാ. ബെർക്കുമാൻസ് കൊടക്കൽ, വൈക്കം സെന്റ് ജോസഫ് ചർച്ച് ട്രസ്റ്റി മാത്യം കോടാലിച്ചിറ, പി.ടി.എ പ്രസിഡന്റ് ഉദയകുമാർ , ഹെഡ്മാസ്റ്റർ ബൈജു മോൻ ജോസഫ് […]

Continue Reading

ഏഷ്യാ കപ്പ് ഒരുക്കങ്ങൾക്കിടെ കൊവിഡ് ഭീഷണി; രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് പോസിറ്റീവ്

കൊളംബൊ: ഏഷ്യാ കപ്പിനായുള്ള ഒരുക്കങ്ങൾക്കിടെ ശ്രീലങ്കയ്ക്ക് തിരിച്ചടി. രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് കൊവിഡ് പോസിറ്റീവ്. കുശാല്‍ പെരേര, ആവിഷ്ക ഫെര്‍ണാണ്ടോ എന്നിവർക്കാണ് കൊവിഡ് പോസിറ്റീവായത്. ഇരുവരും നിരീക്ഷണത്തിലാണ്. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം അതേസമയം, പേസ് ബൗളര്‍ ദുഷ്മന്ത ചമീര, ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക എന്നിവര്‍ക്കും പരിക്കാണ്. ചമീരയ്ക്ക് ടൂര്‍ണമെന്റ് മുഴുവന്‍ നഷ്ടമായി. ലങ്ക പ്രീമിയര്‍ ലീഗ് ഫൈനലിനിടെയാണ് ഹസരങ്കയ്ക്ക് പരിക്കേറ്റത്. ചുരുങ്ങിയത് രണ്ട് മത്സരങ്ങളെങ്കിലും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനില്‍ നടക്കേണ്ട […]

Continue Reading