ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ സ്വർണം

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്. 88.17 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജിന്റെ സ്വര്‍ണ നേട്ടം. ആദ്യശ്രമം ഫൗളായത് അല്‍പം ആശങ്കയായെങ്കിലും രണ്ടാം ശ്രമത്തില്‍ നീരജ് സ്വർണം നേടുകയായിരുന്നു. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീം വെള്ളിയും ചെക്ക് റിപ്പബ്ലിക്കിന്‍റെ യാക്കൂബ് വെങ്കലവും നേടി. ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജന അഞ്ചാംസ്ഥാനത്തും ഡി.പി.മനു ആറാംസ്ഥാനത്തുമെത്തി. നാലെ ഗുണം […]

Continue Reading

സംസ്ഥാന സര്‍ക്കാര്‍ കുക്കി സംഘടനകളുടെ ആവശ്യം തള്ളി ;മണിപ്പൂരില്‍ വീണ്ടും സംഘർഷം

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരിയായ ഇംഫാലിന് സമീപം അഞ്ച് വീടുകള്‍ക്ക് തീയിട്ടതായാണ് വിവരം. സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് സംഭവസ്ഥലത്ത് തമ്ബടിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കുക്കികള്‍ക്ക് പ്രത്യേക ഭരണം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹില്‍ ഏരിയാ കമ്മിറ്റികള്‍ക്ക് സ്വയംഭരണം നല്‍കാമെന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കാം. എന്നാല്‍ പ്രത്യേക ഭരണകൂടമെന്ന കുക്കി സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥവയ്ക്ക് അയവില്ലാതെ വന്നതോടെ ആയിരക്കണക്കിന് സാധാരണക്കാരാണ് മൂന്ന് മാസത്തിലേറെയായി താത്ക്കാലിക ദുരിതാശ്വാസ […]

Continue Reading

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള ചലച്ചിത്ര അക്കാദമി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച്‌ കേരള ചലച്ചിത്ര അക്കാദമിയും ചെയര്‍മാന്‍ രഞ്ജിത്തും. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷക അശ്വതി എം കെയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് നേരത്തെ ഹര്‍ജി നല്‍കിയത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ […]

Continue Reading

കോഴിക്കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കോഴിക്കോട്: മൂടാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ക്രൂയിസർ കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം. പരിക്കേറ്റ സഫീറ (58), റസീന (37), നിഹ (12), ഫിദ (14), റീന (46), ബാബു (52), രാംദാസ് (54), സിർവിനിസ (50), അഫ്സത്ത് (41) തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ (45), മുസ്തഫ (17), റിക് സാന (18) […]

Continue Reading

ചന്ദ്രമുഖി 2വില്‍ കങ്കണയുടെ പ്രകടനം അതിശയകരമെന്ന് എംഎം കീരവാണി

ചന്ദ്രമുഖി 2 വിലെ കങ്കണയുടെ അഭിനയം അതിശയകരമെന്ന് ഓസ്‌കാര്‍ ജേതാവ് എംഎം കീരവാണി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച ചെന്നൈയില്‍ നടന്നപ്പോഴാണ് കീരവാണി കങ്കണയെ പ്രശംസിച്ചത്. ചടങ്ങില്‍ തമിഴ് സിനിമാ മേഖലയിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. “അതിശയകരമായ പ്രകടനമാണ് അവര്‍ കാഴ്ചവെച്ചത്. ബിഗ് സ്‌ക്രീനില്‍ ചന്ദ്രമുഖിയായി മാറുന്ന കങ്കണയുടെ പ്രകടനം എല്ലാവരെയും ഞെട്ടിക്കും,” സംഗീതസംവിധായകൻ പ്രസ്താവനയില്‍ പറഞ്ഞു. ഹൊറര്‍-കോമഡി വിഭാഗത്തിലേക്കുള്ള കങ്കണയുടെ ചുവടുവെപ്പാണ് ചന്ദ്രമുഖി 2. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ നിന്ന് എംഎം കീരവാണിക്കൊപ്പമുള്ള ചിത്രം […]

Continue Reading

ബെംഗളൂരുവിൽ മലയാളി യുവതിയെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു; കൊല്ലം സ്വദേശി അറസ്റ്റില്‍

ബെംഗളൂരു: മലയാളി യുവതിയെ പങ്കാളിയായ യുവാവ് പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവ(24)യാണ് കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.ബെംഗളൂരു ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടിൽ ഇന്നലെ രാത്രിയാണ് കൊലപാതകം. വൈഷ്ണവ് പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി തത്ക്ഷണം മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം […]

Continue Reading

പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്ബോള്‍ ലവല്‍ ക്രോസ് പാടില്ല : റെയില്‍വേ ബോര്‍ഡ്

പത്തനംതിട്ട: പുതിയ റെയില്‍പാതകള്‍ നിര്‍മിക്കുമ്ബോള്‍ ലവല്‍ ക്രോസുകള്‍ പാടില്ലെന്നു റെയില്‍വേ ബോര്‍ഡ് നിര്‍ദേശം. ലവല്‍ ക്രോസുകള്‍ ഒഴിവാക്കിയുള്ള രൂപരേഖകള്‍ വേണം പുതിയ പദ്ധതികള്‍ക്കായി തയാറാക്കണമെന്ന് റെയില്‍വേ ബോര്‍ഡ്.പാത മുറിച്ചു കടക്കേണ്ട സ്ഥലങ്ങളില്‍ മേല്‍പാലങ്ങളോ, അടിപ്പാതകളോ നിര്‍മിക്കണം. പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളുടെ ഭാഗമായി കഴിയുന്നത്ര സ്ഥലങ്ങളില്‍ മേല്‍പാതകളോ അടിപ്പാതകളോ നിര്‍മിക്കണം. കേരളത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതികളില്‍ ഈ നിബന്ധനകള്‍ നേരത്തെ പാലിക്കുന്നുണ്ടെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ട്രെയിനുകളുടെ വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണു ലവല്‍ ക്രോസുകള്‍ ഒഴിവാക്കുന്നത്. പുതിയ […]

Continue Reading

പശ്ചിമബം​ഗാളിൽ പടക്കകടയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ പടക്കകടയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ദത്തപുക്കൂർ പ്രദേശത്ത് ഒരു വീടിനുളളിൽ പ്രവർത്തിക്കുന്ന പടക്ക ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അഗ്നിശമനസേന ഉദ്യോ​ഗസ്ഥർ അറിയിച്ചു. സ്ഫോടനത്തിൽ പ്രദേശത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അനധികൃതമായാണ് പടക്ക ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. രാവിലെ 10.40ഓടെയാണ് ഇരുനില വീടിനുള്ളിൽ സ്‌ഫോടനമുണ്ടായതെന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടത്തിൽ തീപിടുത്തം

തിരുവനന്തപുരം: നേമം വിക്ടറി സ്കൂൾ കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സ്റ്റെയറിന്റെ ഇരുവശത്തും, മുകൾഭാഗത്തും സൂക്ഷിച്ചിരുന്ന പുസ്തകങ്ങളിലും പേപ്പറുകളിലുമാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും ആളപായമില്ല. എന്നാൽ തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.

Continue Reading

ഓണാഘോഷവും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു

ഞീഴൂർ: ഞീഴൂർ ഒരുമ ചാരിറ്റബിൾ ആന്റ് അഗ്രികൾച്ചറൽ സെസൈറ്റിയുടെ ഓണാഘോഷവും, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും, നിർധന രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും നടന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ഞീഴൂർ ടൗണിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന സാംസ്കാരിക ഘോഷയാത്ര വർണ്ണാഭമായി. സിനിമ സീരിയൽ താരം ടാനിയയും ഘോഷയാത്രയിൽ പങ്കെടുത്തു. ഒരുമ അങ്കണത്തിൽ നടന്ന ചടങ്ങിൽ വയോധികർക്ക് ഓണപുടവയും, കുട്ടികൾക്ക് ഓണക്കോടിയും വിതണo ചെയ്തു.സമ്മേളനം മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഞീഴൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശേക് കുമാർ […]

Continue Reading