തിരുവോണത്തിന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: തിരുവോണ ദിവസമായ ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍; ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ […]

Continue Reading

ഉത്തര്‍പ്രദേശില്‍ മര്‍ദനമേറ്റ കുട്ടിയെ രക്ഷിതാക്കള്‍ക്ക് സമ്മതം എങ്കിൽ കേരളത്തില്‍ പഠിപ്പിക്കും : വി ശിവന്‍കുട്ടി

തിരുവനന്തപുരം: യു.പിയില്‍ അധ്യാപിക സഹപാഠികളെകൊണ്ട് മുഖത്തടിപ്പിച്ച വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ തയാറാണെങ്കില്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കേരളം കുട്ടിയെ സ്വാഗതം ചെയ്യുന്നുവെന്നും വി.ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. സംഭവത്തില്‍ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വി. ശിവൻകുട്ടി കത്തയച്ചിരുന്നു.സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാൻ കാലതാമസം പാടില്ലെന്നും മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.

Continue Reading

സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും

ബെംഗളൂരു: സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും. രാവിലെ 11.30 നാണ് വിക്ഷേപിക്കുക. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമാണിത്. സെപ്തംബര്‍ രണ്ടാം തിയ്യതിയോ നാലാം തിയ്യതിയോ വിക്ഷേപിക്കുമെന്ന് നേരത്തെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്.

Continue Reading

സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് തങ്ങൾക്ക് വേണ്ടെന്ന് യുഡിഎഫ് എംഎൽഎമാര്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റ് തങ്ങൾക്ക് വേണ്ടെന്ന് യുഡിഎഫ് എംഎൽഎമാര്‍. സാധാരണക്കാര്‍ക്ക് ലഭിക്കാത്ത കിറ്റ് വേണ്ടെന്ന തീരുമാനത്തിലാണ് യുഡിഎഫ് എംഎൽഎമാരെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ‌ അനിൽ അറിയിച്ചു. ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞു. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. രണ്ട് ലക്ഷം കിറ്റുകളാണ് ഇനി നൽകാനുള്ളത്. കിറ്റ് വിതരണത്തിൽ ആശങ്ക വേണ്ടെന്നും ഇന്ന് വൈകുന്നേരത്തോടെ ആശങ്കകള്‍ പരിഹരിക്കുമെന്നും ജി ആർ അനിൽ […]

Continue Reading

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബാംഗ്ലൂരിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം തിരിച്ചുവിളിച്ചു. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. റൺവേയിൽ നിന്ന് തിരിച്ചുവിളിച്ച വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയാണ് പരിശോധന. യാത്രക്കാരെയും ലഗേജുമടക്കം പുറത്തെടുത്ത് ബോംബ് സ്ക്വോഡ് പരിശോധന നടത്തുകയുമാണ്. പ്രശ്നങ്ങളില്ലെന്നും ഉടൻ വിമാനം യാത്ര പുറപ്പെടുമെന്നും അധികൃതർ അറിയിച്ചു. ഒരു ഇന്റർനാഷണൽ നമ്പറിൽ നിന്നാണ് സിഐഎസ്എഫിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാസവും രണ്ട് […]

Continue Reading

തല്ലിയതിന്റെ പ്രതികാരം; തിരുവനന്തപുരത്ത് പതിനഞ്ചുകാരൻ വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചു

തിരുവനന്തപുരം:പതിനഞ്ചുകാരൻ പിതാവിനെ കൊല്ലാൻ ശ്രമിച്ചു. തല്ലിയതിന്റെ പ്രതികാരമായാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. പോത്തൻകോടാണ് സംഭവം. മാതാവ് ജോലിക്കു പോയ സമയത്തായിരുന്നു ആക്രമണം നടത്തിയത്. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളക് പൊടി തേച്ച ശേഷം വായിൽ തുണി കുത്തി കയറ്റി, കമഴ്ത്തി കിടത്തി ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം. പൊലീസ് എത്തി ഇവരെ പിടികൂടുമെന്നായപ്പോൾ കൂട്ടുകാരനെ രക്ഷപ്പെടുത്തി മകൻ ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് […]

Continue Reading

ഡാം പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് മീങ്കര ഡാം പരിസരത്ത് രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. 30 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമന്നെ നിഗമനത്തിലാണ് പൊലീസ്. ഞായറാഴ്ച വൈകീട്ടാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

പ്രതികളെ പിടിക്കാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം; പൊലീസുകാരന് കുത്തേറ്റു

ഇടുക്കി: ചിന്നക്കനാലില്‍ പ്രതികളെ പിടികൂടാനെത്തിയെ കായംകുളം പൊലീസ് സംഘത്തിന് നേരെ ആക്രമണം. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമണം നടത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവർ രക്ഷപ്പെടുത്തി. പൊലീസ് വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പ്രതികൾ കടന്നു കളഞ്ഞു. കഴുത്തിലും കയ്യിലും കാലിലും കുത്തേറ്റ സിപിഒ ദീപകിനെ […]

Continue Reading

ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും […]

Continue Reading

ഉത്രാടപ്പാച്ചിലിൽ മലയാളി; നാളെ തിരുവോണം

തിരുവനന്തപുരം: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള അന്തിമ തയ്യാറെടുപ്പിലാണ് നാടും നഗരവും. ഓണവിപണി ലക്ഷ്യമിട്ടു വ്യാപാരികളും തയാറാണ്. കാണം വിറ്റും ഓണമുണ്ണാൻ മലയാളികൾ തയാറെടുക്കുമ്പോൾ വിപണികളിൽ തിരക്കേറും. ഉത്രാടപ്പാച്ചിലിൽ ഇന്നു വീഥികൾ ജനനിബിഡമാകും. സദ്യവട്ടത്തിനുളള പച്ചക്കറികൾ വാങ്ങാനാണു പ്രധാനമായും ജനം ഇന്നു നിരത്തിൽ ഇറങ്ങുക. ഉത്രാടത്തലേന്നായ ഇന്നലെയും പച്ചക്കറികൾ വാങ്ങാൻ തിരക്കോടു തിരക്കായിരുന്നു. ഉത്രാട ദിവസമായി ഇന്നു വസ്ത്ര വിപണിയിൽ കാര്യമായ തിരക്ക് ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ. ചെറുകിട കച്ചവടക്കാരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികളും വിപണി കൊഴുപ്പിക്കാൻ […]

Continue Reading