ദളപതി വിജയ്‍യെ നായകന്‍ ആക്കാന് ഒരുങ്ങി സംവിധായകൻ വെട്രിമാരൻ

ദളപതി വിജയ്‍യെ നായകനാക്കാൻ ആഗ്രഹിക്കാത്ത സംവിധായകര്‍ വിരളമായിരിക്കും. കാമ്ബുള്ള ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്‍ത വെട്രിമാരനും വിജയ്‍യെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. ഒരു വിജയ് ചിത്രം ഒരുക്കുകയെന്നത് സംവിധായകൻ വെട്രിമാരൻ ഉപേക്ഷിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെക്കാലമായി വിജയ് വെട്രിമാരൻ പ്രൊജക്റ്റ് പറഞ്ഞു കേള്‍ക്കുന്നതാണ്. എന്നാല്‍ അതിന് ഇതുവരെ സമയമായിരുനനില്ല. പക്ഷേ അപ്പോഴും അത് ആലോചനയിലുണ്ട്. എന്തായാലും അവര്‍ ഒന്നിച്ചുള്ള […]

Continue Reading

വയനാട്ടിലും തിരുവനന്തപുരത്തും വാഹനാപകടം; എട്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് രണ്ട് ഭാഗങ്ങളിലായി നടന്ന വാഹനാപകടങ്ങളില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റു. ഉച്ചക്കു ശേഷമായിരുന്നു രണ്ട് അപകടങ്ങളും. തിരുവനന്തപുരം കടയ്ക്കാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തൊപ്പിച്ചന്തയില്‍ വച്ച്‌ ഇറക്കമിറങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വീട്ടിലേക്ക് മറിയുകയായിരുന്നു. കവലയൂര്‍ പെരുങ്കുളം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. വയനാട് മാനന്തവാടിയിലെ വാളാട് കാട്ടിമൂലയില്‍ കാര്‍ അപകടത്തില്‍ പെട്ട് മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിയുകയായിരുന്നു.

Continue Reading

സൈബർ അധിക്ഷേപ കേസിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു

തിരുവനന്തപുരം: സൈബർ അധിക്ഷേപ കേസിൽ പൂജപ്പുര പൊലീസ് അച്ചു ഉമ്മന്റെ മൊഴിയെടുത്തു. എസ്ഐ പ്രവീണും സംഘവും പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സൈബര്‍ ആക്രമണത്തിനെതിരെ പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലും അച്ചു ഉമ്മന്‍ പരാതി നൽകിയിരുന്നു. സിപിഐഎമ്മിന്റെ സൈബര്‍ പോരാളികള്‍ വ്യക്തിഹത്യ തുടരുന്നുവെന്നും പ്രിയപ്പെട്ടവരെ അപമാനിച്ചുവെന്നും പരാതിയില്‍ പറയുന്നു. അച്ചു ഉമ്മന്റെ പരാതിയില്‍ ഇടത് സംഘടനാ നേതാവ് നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തിരുന്നു. അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന പരാതിയിലാണ് കേസ്. […]

Continue Reading

തുറന്ന ജീപ്പിന്‍റെ ബോണറ്റില്‍ കുട്ടിയെ ഇരുത്തി ഓണാഘോഷം; ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ഓണാഘോഷത്തിന്‍റെ ഭാഗമായി തുറന്ന ജീപ്പിന്റെ ബോണറ്റിന്റെ മുകളിൽ കുട്ടിയെ ഇരുത്തി അപകടകരമായി യാത്ര നടത്തിയ സംഭവത്തിൽ കേസ്. കഴക്കൂട്ടം പൊലീസ് ആണ് കേസെടുത്തത് കഴക്കൂട്ടത്ത് വെച്ച് ചൊവ്വാഴ്ച വൈകീട്ടാണു സംഭവം. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളുടെ സംഘമാണ് ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി കഴക്കൂട്ടം പ്രദേശത്തു കൂടെ യാത്ര നടത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്ന് ജീപ്പ് പിടികൂടിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിങ്ങിനാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിനു […]

Continue Reading

ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് ഷൊർണ്ണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഭാരതപ്പുഴയിൽ കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിഷ്ണു ഒഴുക്കിൽപെടുകയായിരുന്നു. അപകടം പതിയിരിക്കുന്ന നിരവധി കയങ്ങളുണ്ട് ഇവിടെ. എന്നാൽ ഇത് ശ്രദ്ധിക്കാതെയാണ് ഇവർ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.

Continue Reading

റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം . പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബു(23)വാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. നിർമാണത്തിനായി കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. ആറു പേരാണ് കാറിൽ ഉണ്ടായിരുന്നത്. അഞ്ച് പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്, സ്റ്റീഫൻ, കിളിമാനൂർ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു […]

Continue Reading

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാൻ മുൻകൂർ അറിയിപ്പ് നിർബന്ധമല്ല എന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

Continue Reading

ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി

ന്യൂഡൽഹി: ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 14 വരെയായി നീട്ടി. സെപ്റ്റംബർ 14 വരെയാണ് നീട്ടിയത്. നേരത്തെ ജൂൺ 14 ആയിരുന്നു സമയ പരിധി. അതേസമയം ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബർ 30 വരെയാണ്. കൂടാതെ ,2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന സമയവും സെപ്റ്റംബർ 30 ന് അവസാനിക്കും . ഇതിനുള്ള അവസാന തിയതി. ഇതോടെ 2000 രൂപ നോട്ടുകളുടെ വിപണിമൂല്യം സെപ്റ്റംബറിൽ അവസാനിക്കും.

Continue Reading

കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

കേരളത്തിന് ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം-ചെന്നൈ റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ഓണാഘോഷത്തിന് ശേഷം മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്താണ് പ്രഖ്യാപനം. സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുന്ന ട്രെയിനിലേക്ക് റിസര്‍വേഷന്‍ ആരംഭിച്ചു. ആലുവ, തൃപ്പൂണിത്തുറ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും. അതേസമയം, ഓണക്കാലത്ത് യാത്രാ പ്രശ്‌നം പരി​ഹരിക്കുന്നതിനായി കേരളത്തിന് രണ്ടു പുതിയ ട്രെയിൻ സർവീസുകൾ കൂടി നേരത്തെ റെയിൽവേ മന്ത്രാലയം അനുവദിച്ചിരുന്നു. എറണാകുളം-വേളാങ്കണ്ണി എക്‌സ്പ്രസ്, കൊല്ലം തിരുപ്പതി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് പുതുതായി അനുവദിച്ചത്. പ്രധാനപ്പെട്ട പല […]

Continue Reading

പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കാസർഗോഡ്: കുമ്പളയിൽ പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ രജിത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കഴിഞ്ഞ ദിവസം തന്നെ കാസർഗോഡ് ഡിവൈഎസ്പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. കാർ മറിഞ്ഞ് പേരാൽ കണ്ണുർ കുന്നിലിലെ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) ആണ് മരിച്ചത്. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് […]

Continue Reading