സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചന പ്രകാരം രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. മൽസ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

Continue Reading

യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഗാന്ധിനഗർ: ചതയദിനാഘോഷവുമായി ബന്ധപ്പെട്ട് കൊടി കെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി നവജീവൻ ഭാഗത്ത് ചാമക്കാലാ വീട്ടിൽ സാൽവിൻ സി.എസ് (20), ആർപ്പൂക്കര വില്ലൂന്നി ചൂരക്കാവ് ഭാഗത്ത് കൊളത്താപ്പള്ളിൽ വീട്ടിൽ അർജുൻ അരവിന്ദാക്ഷൻ (23) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 7:30 മണിയോടുകൂടി വില്ലൂന്നി ഭാഗത്ത് ചതയ ദിനത്തോടനുബന്ധിച്ച് കൊടികെട്ടിക്കൊണ്ടിരുന്ന യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ […]

Continue Reading

ഡ്രീംസ് കുടുംബ സംഗമവും ഓണാഘോഷവും നടത്തി

പെരുവ : ഡ്രീംസ് കുടുംബ കൂട്ടായ്മയുടെ കുടുംബ സംഗമവും ഓണാഘോഷവും മനോജ് കുമാർ മലയിന്റെ വസതിയിൽ വച്ച് നടത്തി. ചെയർമാൻ എ കെ അരുണിന്റെ അധ്യക്ഷത്തിൽ ചേർന്ന യോഗത്തിൽ ഇ. സി സോമൻ സ്വാഗതം ആശംസിച്ചു. പതിനാറാം വാർഡ് മെമ്പർ പോൾസൺ ആനക്കുഴിയിൽ കുടുംബ സംഗമവും ഓണാഘോഷവും ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ വിജയൻ നാൽപ്പതുപറ മറ്റത്തിനുള്ള ചികിത്സാ സഹായം ഡ്രീംസ് കുടുംബാംഗങ്ങളിൽ നിന്നും കൺവീനർ കെ ആർ രവീന്ദ്രൻ ഏറ്റുവാങ്ങി. കുടുംബാംഗങ്ങളുടെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. […]

Continue Reading

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; രണ്ടുപേർ അറസ്റ്റിൽ

ഏറ്റുമാനൂർ: നീണ്ടൂർ ഓണംതുരുത്തിൽ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ മിഷ്യൻപറമ്പിൽ വീട്ടിൽ ഭാസി എന്ന് വിളിക്കുന്ന അനന്തു സുരേന്ദ്രൻ (22), നീണ്ടൂർ തോട്ടപ്പള്ളി വീട്ടിൽ അനിയായി എന്ന് വിളിക്കുന്ന അജിത്ത് (24) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് ഇന്നലെ രാത്രി 9 മണിയോടുകൂടി നീണ്ടൂർ ഓണംതുരുത്തിൽ വച്ച് നീണ്ടൂർ സ്വദേശിയായ അശ്വിനെ (23) കുത്തി കൊലപ്പെടുത്തുകയായിരുന്നു. അശ്വിന്റെ ഒപ്പമുണ്ടായിരുന്ന അനന്തു എന്ന യുവാവിനും […]

Continue Reading

മടിക്കേരിയില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു: കര്‍ണാടക കുടക് ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറെ മടിക്കേരിയില്‍ വനംവകുപ്പിന്‍റെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാണ്ട്യ സ്വദേശി ജി.സി. രശ്മിയാണ് (27) മരിച്ചത്. രണ്ടു വര്‍ഷമായി വനം റിസര്‍ച്ച്‌ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു രശ്മി. ചൊവ്വാഴ്ച രാത്രിയാണ് മരണമെന്ന് മടിക്കേരി ടൗണ്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് മൃതദേഹം കണ്ടത്. മരണ കാരണം അറിവായിട്ടില്ല. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Continue Reading

മധ്യവയസ്കയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മധ്യവയസ്കയായ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് കിങ്ങണംചിറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാസർഗോഡ് വെള്ളരിക്കുണ്ട് കുരുത്തോല വയൽ ഭാഗത്ത് പിച്ചനാട്ട് വീട്ടിൽ ബിനോ ജോസഫ് (35) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടുടമയുടെ വീട്ടിലെത്തുകയും, ഇവരുമായി ഇയാള്‍ നല്‍കിയിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പണത്തിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും, ഇതിനൊടുവിൽ ഇരുമ്പ് വടി ഉപയോഗിച്ച് വീട്ടിലുണ്ടായിരുന്ന മധ്യവയസ്കയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. […]

Continue Reading

സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചരണം നടത്തിയവർക്ക് മുഖത്തടിയേറ്റു; മുഖ്യമന്ത്രി

കോട്ടയം: ഓണത്തെ കുറിച്ച് അങ്കലാപ്പ് സൃഷ്ടിക്കാൻ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വറുതിയുടെ ഓണമാവുമെന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. എന്നാൽ ജനങ്ങളത് സ്വീകരിച്ചില്ല. ഏത് പ്രതിസന്ധിയുണ്ടായാലും തകരാൻ സർക്കാർ അനുവദിക്കില്ലെന്ന് നാട്ടുകാർക്കറിയാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പുതുപ്പള്ളിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ വേണ്ട പിന്തുണ ഒരു കാലത്തും നൽകിയില്ല. സാമ്പത്തിക ഞെരുക്കം ഉള്ളത് കൊണ്ടാണ് പാവപ്പെട്ടവർക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്. കിറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് പേടിയാണ്. സപ്ലൈകോയ്ക്ക് എതിരെ വ്യാജ പ്രചാരണം നടത്തിയവർക്ക് […]

Continue Reading

നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: നടി നവ്യാ നായരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സച്ചിൻ സാവന്ത്‌ അറസ്റ്റിലായത്. എന്നാൽ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായ‍ർ പ്രതികരിച്ചു.

Continue Reading

സിനിമാ കാണാനെത്തിയ ദമ്ബതികളെ ആക്രമിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ചേര്‍ത്തല: സിനിമാ കാണാനെത്തിയ ദമ്ബതികളെ ആക്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി മൂന്നാം വാര്‍ഡില്‍ വാരണം കാട്ടിപ്പറമ്ബില്‍ വീട്ടില്‍ റെനീഷ് (കണ്ണൻ 31 ), കൈതവിളപ്പില്‍ മിഥുൻ രാജ് (മഹേഷ് 31), കല്പകശേരി വീട്ടില്‍ വിജില്‍ വി നായര്‍ (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം. സിനിമ കാണാൻ എത്തിയ യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ചേര്‍ത്തല പൊലീസ് സ്ഥലത്തു നിന്ന് റെനീഷിനെയും മിഥുനെയും […]

Continue Reading

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച്‌ ദുബായ് കിരീടാവകാശിയുടെ ഓണാശംസ, വൈറലായി ചിത്രം

ലണ്ടന്‍: ഓണസദ്യയുടെ ചിത്രം പങ്കുവെച്ച്‌ ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ഷെയ്ഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. യു.കെയില്‍ അവധിക്കാലം ചെലവഴിക്കുന്ന ഷെയ്ഖ് ഹംദാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച അദ്ദേഹത്തിന്റെ ഓണാശംസകള്‍ മലയാളികളുടെ മനം കവര്‍ന്നു. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ […]

Continue Reading