അഞ്ച് ദിവസം കേരളത്തില്‍ മഴക്ക് സാധ്യത

സെപ്റ്റംബര്‍ നാലോടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

വയർലെസ് ചോർത്തിയ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം അഡീഷൻസ് സെഷൻസ് കോടതിയാണ് ആലുവ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനെന്നും കോടതി ചോദിച്ചു. വലിയ വിമർശനത്തോടെയാണ് കോടതി ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞത്. പൊലീസിന്റെ വയർലെസ് സംവിധാനം ചോർത്തി എന്ന പരാതിയിലാണ് ആലുവ പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഷാജനെ അറസ്റ്റ് ചെയ്യാൻ വേണ്ടി ആലുവ പൊലീസ് തിരുവനന്തപുരത്തേക്ക് […]

Continue Reading

പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണത്തിന് ആയി ഭൂമിയെ കൂറ്റന്‍ സര്‍പ്പം വിഴുങ്ങുന്ന രൂപം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച കൂറ്റന്‍ സര്‍പ്പം ഭൂമിയെ വിഴുങ്ങുന്ന രൂപത്തിലാണ് പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം. സംസ്ഥാന ശുചിത്വ മിഷന്‍ കനകക്കുന്നിലെ പ്രവേശന കവാടത്തിന് സമീപം സ്ഥാപിച്ച ഇന്‍സ്റ്റലേഷനും ഇതിനോടകം ശ്രദ്ധേയമായി. ജില്ലാ ശുചിത്വ മിഷന്റെയും തിരുവനന്തപുരം കോര്‍പ്പറേഷന്റെയും നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക ശുചിത്വ – മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണമാണ് പരിപാടി. ഉറവിട,ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ പരിചയപ്പെടുത്തലും അവയുടെ പ്രവര്‍ത്തന രീതികളുടെ വിശദീകരണവുമാണ് […]

Continue Reading

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനപ്പൂർവം കാറിലിടിപ്പിച്ചു; പരാതിയുമായി നടൻ കൃഷ്ണകുമാർ

പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം മനപ്പൂർവം തന്റെ കാറിലിടിപ്പിച്ചെന്ന് പരാതി നൽകി നടനും ബിജെപി ദേശീയ നിർവാഹക സമിതിയംഗവുമായ ജി കൃഷ്ണകുമാർ. പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകുമ്പോൾ പന്തളത്തു വച്ചു മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളിലൊന്ന് കാറിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പന്തളം പൊലീസിൽ പരാതി നൽകിയത്. കാർ റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടു. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. ‘‘പന്തളം നഗരത്തിൽവച്ചായിരുന്നു സംഭവം. മുഖ്യമന്ത്രി പോയി 20 മിനിറ്റുകൾക്ക് ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ […]

Continue Reading

ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണു; യുവതിയുടെ കൈ അറ്റു

കോട്ടയം: ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ യുവതിയുടെ കൈ അറ്റുപോയി. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെയാണ് അപകടം നടന്നത്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർത്ഥ(20)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിനിടയിൽപ്പെട്ട് യുവതിയുടെ കൈ അറ്റു പോവുകയായിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച തീർത്ഥയുടെ അറ്റുപോയ കൈ തുന്നി ചേർക്കാനുള്ള അടിയന്തര ശസ്ത്രക്രിയകൾ ആരംഭിച്ചു.

Continue Reading

കാട്ടാമ്പാക്ക് കിഴക്കുംഭാഗം 336 – നമ്പർ എൻഎസ്എസ് കരയോഗ വാർഷികവും കുടുംബസംഗമവും

കാട്ടാമ്പാക്ക്: 336 – നമ്പർ കാട്ടാമ്പാക്ക് കിഴക്കുംഭാഗം വടക്കേനിരപ്പ് എൻഎസ്എസ് കരയോഗ വാർഷികവും കുടുംബസംഗമവും വ്യാഴാഴ്ച നടന്നു. എൻഎസ്എസ് വൈയ്ക്കം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി ജി എം നായർ കാരിക്കോട് യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ടി. സന്തോഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രാജഗോപാൽ മുഖ്യപഭാഷണം നടത്തി. കരയോഗത്തിൻ്റെ മുൻ വൈസ് പ്രസിഡൻ്റ് ബാബുക്കുട്ടൻ്റെ ഫോട്ടോ അനാച്ഛാദന കർമ്മം, വിവിധ എൻഡോവ്മെന്റുകളുടേയും ചികിത്സാ സഹായങ്ങളുടേയും വിദ്യാഭ്യാസ സഹായങ്ങളുടേയും ക്യാഷ് അവാർഡുകളുടേയും വിതരണം ചടങ്ങിൽ […]

Continue Reading

സിനിമാ രംഗത്ത് ഉള്ളവർക്ക് കാർഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാവില്ലെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കാർഷിക മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാവില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കലാസാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ കാര്യങ്ങൾ കുറച്ചുകൂടി മനസിലാക്കി വേണം പ്രതികരിക്കാൻ. കാര്യങ്ങൾ പുറത്തു വന്നതിനാൽ എല്ലാവർക്കും ഇപ്പോൾ വ്യക്തത വന്നിട്ടുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം കളമശ്ശേരിയില്‍ കാര്‍ഷികോത്സവ വേദിയില്‍ വെച്ച് ജയസൂര്യ നെല്‍ കര്‍ഷകര്‍ക്ക് സംഭരണ തുക നല്‍കാത്തതില്‍ സര്‍ക്കാരിനെ വിമർശിച്ചിരുന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.

Continue Reading

കുറഞ്ഞ പാചക വാതക വില ഇന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപ കുറച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ന്യൂഡൽഹിയിൽ സിലിണ്ടറിന്റെ വില 1522.50 രൂപയായി. കൊച്ചിയിൽ 1537.50 രൂപയാണ് പുതിയ വില. നേരത്തെ ഓഗസ്റ്റിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില 99.75 രൂപ കുറച്ചത്. ജൂലൈയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 7 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് ഗാർഹിക പാചക വാതക […]

Continue Reading

ഇന്ത്യയുടെ ആദിത്യ എൽ1 വിക്ഷേപണം നാളെ‌; കൗണ്ട് ഡൗൺ ഇന്ന് ആരംഭിക്കും

ബെം​ഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ1 ന്റെ വിക്ഷേപണം നാളെ നടക്കും. കൗണ്ട്ഡൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ പേടകം തയ്യാറായതായി ഐഎസ്ആർഒ അറിയിച്ചു. രാവിലെ 11.50നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. ലോഞ്ച് റിഹേഴ്സൽ പൂർത്തിയായതായി ഐഎസ്ആർഒ ബുധനാഴ്ച അറിയിച്ചിരുന്നു. പിഎസ്എൽവി റോക്കറ്റാണ് പേ‍ടകത്തെ സൂര്യനടുത്തേക്ക് എത്തിക്കുക. സൂര്യനെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല പഠനത്തിന്റെ തുടർച്ചയാണ് ആദിത്യ എൽ1 ദൗത്യം. പേടകത്തെ 15 ലക്ഷം കിലോമീറ്റർ ദൂരത്തിലുള്ള ല​ഗ്രാഞ്ജിയൻ പോയിന്റിലെത്തിച്ചാണ് സൂര്യനെ തുടർച്ചയായി […]

Continue Reading

വടവാതൂർ എസ്.ബി.ഐ ബാങ്കിൽ മോഷണശ്രമം: അന്യസംസ്ഥാന സ്വദേശി പിടിയിൽ

വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ അജ്റുദ്ദീൻ (26) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാത്രി 9:30 മണിയോടെ വടവാതൂർ പ്രവർത്തിക്കുന്ന എസ്.ബി.ഐ ബാങ്കിന്റെ പൂട്ടിയിട്ടിരുന്ന മുൻവശത്തെ ഡോറിന്റെ ഗ്ലാസ് കയ്യിൽ കരുതിയിരുന്ന കല്ലുകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. ബാങ്കിനുള്ളിൽ ഉണ്ടായിരുന്ന മാനേജർ ഒച്ച വച്ചതിനെ തുടർന്ന് ഇയാൾ അവിടെ നിന്ന് കടന്നു കളയുകയായിരുന്നു. പൂട്ടിയിട്ടിരുന്ന ബാങ്കിനുള്ളിൽ ആരും ഉണ്ടാവില്ല […]

Continue Reading