സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

ഹരാരെ: സിംബാബ്‍വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക്(49) വിടവാങ്ങി. കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്‍വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു അദ്ദേഹം. മെറ്റാബെലാലാൻഡിലെ ഫാം ഹൗസിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സിംബാബ്‍വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക സിംബാബ്വെ കളിക്കാരനാണ് അദ്ദേഹം. 2005 ലാണ് അദ്ദേഹം തന്റെ രാജ്യത്തിനായി അവസാനമായി കളിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വാർത്തകൾ […]

Continue Reading

ഉപതിരഞ്ഞെടുപ്പിന് പുതുപ്പള്ളി സജ്ജം; ഒരുക്കങ്ങൾ പൂർത്തീകരിച്ചു

സെപ്റ്റംബർ അഞ്ചിനുനടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തികും അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. കളക്‌ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്‌ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. 957 പുതിയ […]

Continue Reading

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. സെപ്റ്റംബര്‍ നാലാം തിയതി തിങ്കള്‍ മുതല്‍ സെപ്റ്റംബര്‍ എട്ട് വെള്ളി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിനാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. വിതരണ/സ്വീകരണ/വോട്ടെണ്ണല്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ള ബസേലിയസ് കോളേജിനും തിങ്കള്‍ മുതല്‍ വെള്ളി വരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന 5ന് പുതുപ്പള്ളി നിയമസഭാ നിയോജക […]

Continue Reading

സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയെ തുടര്‍ന്നാണ് ഡല്‍ഹിയിലെ സര്‍ ഗംഗരാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ സോണിയാ ഗാന്ധി പങ്കെടുത്തിരുന്നു.

Continue Reading

ചെറുതോണിയില്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ഇടുക്കി: ചെറുതോണിയില്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. മൈലപ്പുഴ ആറ്റുപുറത്ത് ജെറിന്‍(29) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മൊബൈല്‍ ഫോണില്‍ റേഞ്ചില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി. 100 അടി ഉയരത്തിലുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ കയറിയായിരുന്നു യുവാവിന്റെ പ്രതിഷേധം. ടവറിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുമെന്നായിരുന്നു ഭീഷണി. ദിവസങ്ങളായി പ്രദേശത്ത് ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണുകൾക്ക് കവറേജില്ലായിരുന്നു. ഇതോടെ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ വരികയായിരുന്നു.

Continue Reading

ആറന്മുള ഉത്തൃട്ടാതി വള്ളംകളി; എ ബാച്ചിൽ ഇടശ്ശേരിമലയും ബി ബാച്ചിൽ ഇടക്കുളവും ജേതാക്കൾ

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിൽ എ ബാച്ച് വിഭാഗത്തില്‍ ഇടശ്ശേരി മല പള്ളിയോടം കിരീടം ചൂടി. ഇടപ്പാവൂര്‍ പേരൂര്‍ രണ്ടാം സ്ഥാനവും നെടുമ്പ്രയാര്‍ മൂന്നാം സ്ഥാനവും നേടി. ബി ബാച്ചില്‍ ഇടക്കുളം പള്ളിയോടമാണ് ജേതാക്കളായത്. ഇടപ്പാവൂര്‍ രണ്ടാം സ്ഥാനത്തും തോട്ടപ്പുഴശ്ശേരി മൂന്നാം സ്ഥാനത്തുമെത്തി. എ, ബി ബാച്ചുകളിലായി 48 പള്ളിയോടങ്ങളാണ് മത്സരിച്ചത്. എ ബാച്ച് പള്ളിയോടങ്ങളുടെ ഫൈനലില്‍ ഇടശ്ശേരിമല, നെടുമ്പ്രയാര്‍, ഇടപ്പാവൂര്‍ പേരൂര്‍ എന്നീ പള്ളിയോടങ്ങളാണ് മത്സരിച്ചത്. ബി ബാച്ച് പള്ളിയോടങ്ങളുടെ ഫൈനല്‍ മത്സരത്തില്‍ […]

Continue Reading

പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടുറപ്പിക്കാനായി സ്ഥാനാർത്ഥികളെല്ലാം ഇന്ന് മണ്ഡലത്തില്‍ വാഹന പര്യടനം നടത്തും. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം. നാളെ നിശബ്ദപ്രചാരണം നടക്കും. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ 1,75,605 വോട്ടര്‍മാരാണുള്ളത്. 89,897 സ്ത്രീ വോട്ടര്‍മാരും 85,705 പുരുഷ വോട്ടര്‍മാരും 80 വയസിനു മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരുമാണുള്ളത്. 181 പ്രവാസി വോട്ടര്‍മാരും 138 സര്‍വീസ് വോട്ടര്‍മാരും ഉണ്ട്. 182 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. […]

Continue Reading

മഞ്ചേശ്വരത്ത് പൊലീസുകാര്‍ക്ക് മര്‍ദ്ദനം

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് പൊലീസുകാര്‍ക്ക് മര്‍ദ്ദനം. എസ്‌ഐ അനൂപ്, സിപിഒ കിഷോര്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ ഉപ്പള ഹിദായത്ത് നഗറില്‍ വെച്ചാണ് സംഭവം. രാത്രികാല പട്രോളിംഗിനിടെ അഞ്ച് പേരടങ്ങുന്ന സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ എസ്‌ഐയുടെ കൈയ്ക്ക് പൊട്ടലുണ്ട്. മര്‍ദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കായ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Continue Reading

നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും വെഞ്ചരിപ്പ് കർമ്മവും നടന്നു

കടുത്തുരുത്തി: നിത്യസഹായകൻ ജീവകാരുണ്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഹൃദ്രോഗിയായ വീട്ടമ്മയ്ക്കും മക്കൾക്കും നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും വെഞ്ചരിപ്പ് കർമ്മവും നടന്നു. കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളി വികാരി ഫാദർ അബ്രഹാം പറമ്പേട്ട് വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. കോതനല്ലൂർ കന്തീശ്ശങ്ങളുടെ പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പഠിക്കക്കുഴിപ്പിൽ താക്കോൽദാന കർമ്മം നിർവഹിച്ചു. കോതനല്ലൂർ സ്വദേശി പുലർകാലയിൽ ഏലിക്കുട്ടിയും മക്കളും ആണ് വീട് നിർമ്മാണത്തിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. 10 ലക്ഷം രൂപ ചിലവഴിച്ച് 620 […]

Continue Reading

ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾതല ക്യാമ്പ് നടന്നു

കടുത്തുരുത്തി: കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 2023 -24 അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്‌സിന്റെ സ്കൂൾതല ക്യാമ്പ് കല്ലറ എസ്എംവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കുട്ടികളുടെ സർഗാത്മകതയെ സാങ്കേതികവിദ്യയുമായി സമന്വയിപ്പിച്ച് നവീനസങ്കേതങ്ങളായ ആനിമേഷൻ, സ്ക്രാച്ച് ഗെയിം,കമ്പ്യൂട്ടർ പ്രോഗ്രാമിന് എന്നിവയിൽ താൽപര്യവും അവഗാഹവും ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ നടപ്പാക്കുന്നത്. ഈ വർഷം ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് പരിശീലനം നൽകുന്നത്. ക്യാമ്പ് സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി രമദേവി ഉദ്ഘാടനം ചെയ്തു. […]

Continue Reading