നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വെണ്മണി മൂന്നാം വാർഡ് വലിയപറമ്പിൽ ഷൈലേഷിന്റെ ഭാര്യ ആതിര എസ്. നായർ (31) ആണു മരിച്ചത്. ഇവരുടെ മകൻ കാശിനാഥനെ കാണാതായി. അച്ചൻ കോവിലാറ്റിലാണ് അപകടം. അഞ്ചു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു കുഞ്ഞുൾപ്പെടെ മൂന്നു പേരെ നാട്ടുകാർ രക്ഷപെടുത്തി. കാണാതായ കുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Continue Reading

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 615 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് അക്ഷയ AK 615 ലോട്ടറി ഫലം പുറത്ത്. AE 738617 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം രൂപ AH 768852 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. (Akshaya AK 615 Lottery Result) ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന […]

Continue Reading

സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി

കൊച്ചി: മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ മകള്‍ അഭിരാമിയും വിവാഹിതരായി. എറണാകുളം ചേരാനെല്ലൂർ വേവ് വെഡ്ഡിം​ഗ് സെന്ററിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തി. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി, ഉണ്ണി മുകുന്ദൻ, രഞ്ജി പണിക്കർ, മേജർ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ് സംവിധായകന്‍ സത്യൻ അന്തിക്കാട്, തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു. കൂടാതെ […]

Continue Reading

ആടിനെ മോഷ്ടിച്ചെന്ന് സംശയിച്ച് ദളിത് യുവാക്കളെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദനം

തെലങ്കാനയില്‍ ദളിത് യുവാക്കള്‍ക്ക് മൃഗീയ മര്‍ദ്ദനം. മഞ്ചിരിയാല്‍ ജില്ലയില്‍ ആടിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ദളിത് യുവാവിനെയും സുഹൃത്തിനെയും തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് പ്രതിയുടെ ആടിനെ കാണാതായത്. ആടിനെ മോഷ്ടിച്ചെന്നാരോപിച്ച്‌ ദളിത് യുവാക്കളെ ഷെഡിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇവരെ മര്‍ദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കുകയുമായിരുന്നു. അടിയില്‍ തീയിട്ട ശേഷം മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമുരാജുല […]

Continue Reading

പ്രകൃതിസംരക്ഷണ സന്ദേശവുമായി സൈക്കിളിൽ ജീവ താണ്ടിയത് 450ൽ പരം കിലോമീറ്റർ

കോതമംഗലം: കാടിനെയും, കാട്ടാറുകളെയും, ജൈവ സമ്പത്തിനെയും സംരക്ഷിക്കണമെന്ന സന്ദേശവുമായി 47 കാരന്റെ ഒറ്റയാൾ സൈക്കിൾ സവാരി. അതും ഇന്ത്യയുടെ തെക്കേ മുനമ്പായ ധനുഷ്കോടിയിലേക്ക്. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ക്ലാർക്ക്,ചെങ്കര മഞ്ഞുമ്മേക്കുടിയിൽ ജീവ തോമസാണ് ഓണനാളിൽ പ്രകൃതി സംരക്ഷണ സന്ദേശവുമായി 450 ൽ പരം കിലോമീറ്റർ താണ്ടി ധനുഷ്കോടിയിലെത്തിയത്. ഒരു ദിവസം ശരാശരി 150ൽ പരം കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മൂന്നു ദിവസം കൊണ്ട് ജീവ പ്രേതനഗരിയിലെത്തി തന്റെ യാത്ര പൂർത്തീകരിച്ചത്. ഇടവക പള്ളിയായ ചേലാട് സെന്റ്. […]

Continue Reading

സൗദിഅറേബ്യയില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തില്‍ മൂന്നു മരണം

സൗദി അറേബ്യയിലെ തബൂക്കില്‍ വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തബൂക്ക് പ്രവിശ്യയിലെ ഹഖ്ല്‍ ഗവര്‍ണറേറ്റിലാണ് സംഭവം.നാലുപേര്‍ക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൗദി സിവില്‍ ഡിഫൻസ് അറിയിച്ചു. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.അപകടകാരണം അന്വേഷിച്ചുവരുകയാണെന്ന് സിവില്‍ ഡിഫൻസ് വ്യക്തമാക്കി.കഴിഞ്ഞ ജൂലായില്‍ കിഴക്കൻ സൗദിയിലെ അല്‍ അഹ്സ ഗവര്‍ണറേറ്റില്‍ ഒരു വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കുട്ടികള്‍ മരിച്ചിരുന്നു.

Continue Reading

ആവേശ കൊടുമുടിയിൽ മുന്നണികൾ; പുതുപ്പള്ളിയിൽ പരസ്യപ്രചാരണം സമാപിച്ചു

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം സമാപിച്ചു. കോട്ടയം പാമ്പാടിയിലാണ് ആവേശോജ്വലമായ കൊട്ടിക്കലാശം നടന്നത്. കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.ഐ.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗമാണ് കോണ്‍ഗ്രസിനും കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്. പഞ്ചായത്ത് മുതല്‍ താലൂക്ക് ആശുപത്രിപടി വരെ ആം ആദ്മി പാര്‍ട്ടിക്കും, ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് അനുവദിച്ചിരുന്നത്. കൊട്ടിക്കലാശം കണക്കിലെടുത്ത് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. പുതുപ്പള്ളിയിൽ […]

Continue Reading

നിരന്തരമായി ലൈംഗിക പീഡനം; അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊന്നു

നിരന്തരമായി ലൈംഗികപീഡനത്തിന് വിധേയനാക്കിയ അധ്യാപകനെ പതിനാലുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ജാമിയനഗറിലാണ് സംഭവം. 28-കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നും ഇതിന്റെ വീഡിയോ ചീത്രികരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജാമിയ നഗറിലെ ബാട്ല ഹൗസ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു വീട്ടിലെ മുറിയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അധ്യാപകനെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ […]

Continue Reading

72 വയസുള്ള രവീന്ദ്രനും 63 കാരി പൊന്നമ്മയും ഇനി ജീവിതയാത്രയിൽ ഒരുമിച്ച്

ആലപ്പുഴ: 72 വയസുള്ള രവീന്ദ്രനും 63 കാരി പൊന്നമ്മയും ഇനി ജീവിതയാത്രയിൽ ഒരുമിച്ച്. മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ.കെ. രവീന്ദ്രനും, കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയുമാണ് പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ വച്ച് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഇരുവരുടെയും വിവാഹവീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. രവീന്ദ്രന്റെ മകൻ രാജേഷ് മുൻകൈ എടുത്താണ് വിവാഹം നടത്തിയത്. രവീന്ദ്രന്റെ മകനും മരുമകളും മകളും സഹോദരിയും അടുത്ത സുഹൃത്തുക്കളും ആ ശുഭമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു. പൊന്നമ്മയുടെ അടുത്ത ബന്ധുക്കളും കുട്ടുകാരികളും വിവാഹത്തിന് എത്തിയിരുന്നു. […]

Continue Reading

ജെയിക് സി തോമസ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിപിഐഎം

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിക് സി തോമസ് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍. കഴിഞ്ഞ കുറേകാലമായി രാഷ്ട്രീയമാറ്റങ്ങള്‍ക്ക് വിധേയമാണ് പുതുപ്പള്ളി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമ സഭാ തിരഞ്ഞെടുപ്പുകളിലും അത് കണ്ടതാണെന്നും എ വി റസല്‍ പറഞ്ഞു. ‘പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ അടിത്തറ ശക്തിപ്പെടുകയും യുഡിഎഫിന്റെ ഭൂരിപക്ഷം കുറയുകയുമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റവും മണ്ഡലത്തിന്റെ പ്രത്യേകതകളും മുന്നേറ്റത്തിന് സഹായകമായി. […]

Continue Reading