ഭക്ഷ്യവിഷബാധയേറ്റ് നാല് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് നാല് വയസുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. മലയിന്‍കീഴ് മലയത്ത് പ്ലാങ്കൊട്ട്മുകള്‍ അശ്വതി ഭവനില്‍ അനീഷ്-അശ്വതി ദമ്ബതികളുടെ മകന്‍ അനിരുദ്ധ് ആണ് മരിച്ചത്. ഗോവയില്‍ നിന്ന് കഴിച്ച ഭക്ഷണമാണ് മരണത്തിന് കാരണമായതെന്ന് സംശയമുണ്ട്. ഓണം അവധിക്കാണ് അനീഷും കുടുംബവും ഗോവയ്ക്ക് പോയത്. ഉത്രാട ദിനത്തിലായിരുന്നു യാത്ര. ഗോവയില്‍ നിന്ന് തിരികെ വരുന്നതിനിടെ ട്രെയിനില്‍വെച്ച്‌ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വീട്ടില്‍ എത്തിയ ശേഷവും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Continue Reading

വിദ്യാദർശൻ സെമിനാർ സംഘടിപ്പിച്ചു

വൈക്കം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 7,8 ക്‌ളാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, നേതൃശേഷി വളർത്തൽ, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്‌ധ പരിശീലനം നൽകുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ സെമിനാർ വൈക്കം വെൽഫെയർ സെൻററിൽ സംഘടിപ്പിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സെമിനാർ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ […]

Continue Reading

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വീണ്ടും മാറ്റി സുപ്രീം കോടതി

ഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 -നാണ് കേസ് വീണ്ടും പരിഗണിക്കുക. കെ ബാബുവിന്റെ അഭിഭാഷകന്‍ ഇന്ന് ഹാജരാകുന്നതില്‍ അസൗകര്യം അറിയിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. എന്നാല്‍ കേസ് ഇനി അനന്തമായി നീട്ടരുതെന്ന് എം സ്വരാജിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അവശ്യപ്പെട്ടു. ജനപ്രാതിനിത്യനിയമം അനുസരിച്ച്‌ ആറ് മാസത്തിനുള്ളില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാക്കണമെന്ന് എം സ്വരാജിന്റെ അഭിഭാഷകന്‍ കോടതിയോട് അവശ്യപ്പെട്ടു. എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ […]

Continue Reading

ഐ സി എസ് സി സംസ്ഥാനതല കബഡി മത്സരങ്ങൾ തുടങ്ങി

പയ്യാവൂർ:ഐ.സി.എസ് . ഇ സംസ്ഥാന തല കബഡി മത്സരങ്ങൾ സെൻ്റ് ആൻസ് സ്കൂൾ മൈതാനിയിൽ തുടങ്ങി .മത്സരങ്ങൾ കണ്ണൂർ സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ കെ.ആർ നിഖിൽ ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ സിസ്റ്റർ കൊച്ചുറാണി അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ രജനി സുന്ദരൻ,സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ജിൽസി , ആൻ മരിയ ജോംസൺ എന്നിവർ പ്രസംഗിച്ചു.മത്സരങ്ങൾ പുരോഗമിക്കുമ്പോൾ അണ്ടർ 14 വിഭാഗം പെൺകുട്ടികളിൽ സെൻ്റ് ആൻസ് സ്ക്കൂൾ പയ്യാവൂർ ഒന്നാംസ്ഥാനവും ,അൽഫോൺസ ഭരണങ്ങാനം രണ്ടാം […]

Continue Reading

ആന്ധ്രപ്രദേശില്‍ നവജാത ശിശുവിനെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയില്‍ ; നാട്ടുകാര്‍ രക്ഷപ്പെടുത്തി

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ആശുപത്രിക്കു സമീപമുള്ള ഓവുചാലില്‍ നവജാത ശിശുവിനെ കണ്ടെത്തി. നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടയുടൻ ആളുകള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചെളിയിലും മണ്ണിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ഓടയില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രാവിലെ പ്രഭാത നടത്തത്തിന് എത്തിയവരാണ് അഴുക്കു ചാലിനു സമീപം കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. അന്വേഷിച്ചുചെന്നപ്പോള്‍ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ പ്രവേശിപ്പിച്ച […]

Continue Reading

ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവാവ് ഉള്‍പ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം നടന്നത്.ഹേബിയസ് കോര്‍പ്പറസ് ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലാണ് സംഭവം ഉണ്ടായത്. വിഷ്ണുവും നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. യുവതിയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് മാതാപിതാക്കള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ എതിര്‍കക്ഷിയായിരുന്നു യുവാവ്. കോടതി ആവശ്യപ്പെട്ടത് അനുസരിച്ച്‌ യുവതിയും യുവാവും കോടതിയില്‍ എത്തി. വാദത്തിനിടെ യുവാവിനൊപ്പം പോകാന്‍ താത്പര്യമുണ്ടോ എന്ന് […]

Continue Reading

ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍

ബംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടയാള്‍ അറസ്റ്റില്‍. ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പിടിയിലായത്. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊെബെലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. പ്രതിക്കെതിരെ വ്യാപക പ്രതിഷേധമാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ […]

Continue Reading

ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര

പെരുവ : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ചടയൻകാവ്, പെരുവ, ആവർമ്മ മാങ്ങാട്ടു കൊട്ടാരം ഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും വൈകിട്ട് 4.30ന് ആരംഭിക്കുന്ന ശോഭായാത്രകൾ പെരുവ പൈക്കര ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭ യാത്രയായി പെരുവ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉറിയടി, പ്രസാദ വിതരണം, വിശേഷാൽ ദീപാരാധന എന്നിവ നടക്കും.

Continue Reading

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ്: അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും

വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായവരില്‍ കരസേന ഉദ്യോഗസ്ഥനും ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും. കരസേന ക്ലര്‍ക്കും രണ്ട് ഡിആര്‍ഡിഒ ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ ഇതുവരെ പത്ത് പ്രതികളാണ് അറസ്റ്റിലായതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ ഒളിവിലാണ്. റിമാന്‍ഡിലായിരുന്ന ആറ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading

ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: അര്‍ഹതയുള്ള എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് തിങ്കളാഴ്ച കൂടി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. വെള്ളി, ശനി ദിവസങ്ങളിലെ 50,216 എണ്ണമുള്‍പ്പെടെ ആകെ 5,46,394 കിറ്റ് വിതരണം ചെയ്തു. ഓഗസ്റ്റ് 24 മുതല്‍ 28 വരെ 4,96,178 കിറ്റുകള്‍ നല്‍കിയിരുന്നു. ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി 16,223 കിറ്റുകള്‍ നല്‍കി. മഞ്ഞ കാര്‍ഡുകാര്‍ക്ക് 5.87 ലക്ഷം കിറ്റാണ് അനുവദിച്ചത്. ക്ഷേമ സ്ഥാപനങ്ങളിലെ […]

Continue Reading