ലോക്സഭാ തെരഞ്ഞെടുപ്പ്; 16 അംഗ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: ലോകസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. വരാനിരിക്കുന്ന ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്. 16 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി, കെസി വേണുഗോപാൽ, കെജെ ജോർജ് എന്നിവർ കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Continue Reading

കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറഞ്ഞു. സംഭവത്തിൽ നടപടി നേരിട്ട ആറ് വിദ്യാർത്ഥികളാണ് ഡോ. പ്രിയേഷിനോട് മാപ്പ് പറഞ്ഞത്. തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി. കോളജ് കൗണ്‍സില്‍ തീരുമാനം അനുസരിച്ചാണ് മാപ്പപേക്ഷ നടത്തിയത്. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ കഴിഞ്ഞ മാസമാണ് ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന്‍ ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ […]

Continue Reading

റിസര്‍വേഷൻ സ്വിഫ്റ്റിലേക്ക് ഷിഫ്റ്റ്; പ്രതിഷേധവുമായി കെഎസ്‌ആര്‍ടിസി സംഘടനകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റുന്നു. onlineksrtcswift.com എന്ന വെബ്സൈറ്റിലാണ് ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക ഒന്നിലധികം ബസുകളിലെ ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേസമയം കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ ഉള്‍പ്പെടെ സ്വിഫ്റ്റിന്‍റെ വെബ്സൈറ്റിലേക്കു മാറ്റിയത് നിയമവിരുദ്ധമാണെന്നു കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ അനുകൂല സംഘടനയായ റ്റിഡിഎഫിന്‍റെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎല്‍എ പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈൻ റിസര്‍വേഷൻ സംവിധാനത്തെ തകര്‍ത്ത് സ്വകാര്യ ബസ് ലോബികളെ സഹായിക്കാനുള്ള ശ്രമമാണ് […]

Continue Reading

വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ഏന്തയാർ ടൗണിൽ വച്ച് വീട്ടമ്മയോട് ലൈംഗിക ചുവയോടുള്ള ആംഗ്യം കാണിച്ച്, അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടമയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ […]

Continue Reading

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

തൃക്കൊടിത്താനം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തെങ്ങണ ഭാഗത്ത് ആനന്ദഭവനം വീട്ടിൽ വിനോദ് കുമാർ (37) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൃക്കൊടിത്താനത്ത് താമസിക്കുന്ന യുവതിക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജി.യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Continue Reading

‘നടികര്‍ തിലകം’ചിത്രീകരണത്തിനിടെ നടൻ ടൊവീനോയുടെ കാലിന് പരിക്കേറ്റു

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്ബാവൂരിനടുത്ത് മാറമ്ബള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി […]

Continue Reading

കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം; സ്ഥലം ഉടമ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം

തൃശ്ശൂർ: കുന്നംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. മേഖലയിലെ ഒരു യുവാവിനെ കാണാതായിട്ടുണ്ട്. നാട്ടുകാർ ആണ് മൃതദേഹം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് മാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.

Continue Reading

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

ആലപ്പുഴ: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതല്‍ 2.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം […]

Continue Reading

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 14ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എസി മൊയ്തീൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഈ മാസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് എ സി മൊയ്തീൻ ഇഡിയോട് അറിയിച്ചു. ഓഡിറ്റ് നടക്കുന്നതിനാലാണ് ഹാജരാകുന്നതില്‍ താമസം നേരിടുന്നതെന്ന് മൊയ്തീന്‍ വ്യക്തമാക്കി. നേരത്തെ പണമിടപാട് രേഖകള്‍ ഇഡി എസി മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനായി മൊയ്തീന് വീണ്ടും നോട്ടീസയക്കാനാണ് ഇഡിയുടെ തീരുമാനം. ഓഗസ്റ്റ് ഒന്നിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഇഡി നോട്ടീസയച്ചത്. അന്ന് ഹാജരാവാനാവില്ലെന്ന് മൊയ്തീൻ അറിയിച്ചിരുന്നു. പിന്നീട് സെപ്റ്റംബർ നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ […]

Continue Reading

പെരുവ സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി സ്നേഹ വീടിനുള്ള തുക കൈമാറി

പെരുവ: പെരുവയിൽ പ്രവർത്തിക്കുന്ന സൗഹൃദ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നപ്പിള്ളി പാലാകുളത്തിൽ അനിഷ തമ്പിയുടെ സ്വപ്ന വീടിനായി സോഷ്യൽ മീഡിയ വഴി സുമനസുകളുടെ സഹായത്തോടെ ഒരു വർഷം മുൻപ് സമാഹരിച്ച തുകയും, പലിശയും കൈമാറി. 1,08,708 രൂപയുടെ ചെക്ക് കടുത്തുരുത്തി എം.എൽ.എ. അഡ്വ. മോൻസ് ജോസഫ് അനിഷയുടെ വീട്ടിലെത്തി കൈമാറി. സൗഹൃദ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ടി.എം. സദൻ അധ്യക്ഷത വഹിച്ചു. സൗഹൃദയുടെ ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് പി ജയശങ്കർ, സെക്രട്ടറി ബൈജു പെരുവ, ട്രഷറർ ജയൻ […]

Continue Reading