പരിയാപുരത്തെ ‌ഡീസല്‍ ചോര്‍ച്ച; പെട്രോളിയം കമ്പനിക്ക് നോട്ടീസ് നല്‍കും

പെരിന്തല്‍മണ്ണ: പരിയാപുരത്ത് ഡീസല്‍ ടാങ്കര്‍ അപകടത്തെ തുടര്‍ന്ന് ഡീസല്‍ ചോര്‍ച്ചയുണ്ടായി കിണറുകളിലെ വെള്ളം മലിനമായ സംഭവവുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനി അധികൃതര്‍ക്ക് നോട്ടിസ് നല്‍കും . ഇന്നലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ജല അതോറിറ്റി മൂന്ന് ദിവസം ഇടവിട്ട് നടത്തുന്ന ജല വിതരണത്തിന്റെ ഇടവേള കുറയ്ക്കാൻ ശ്രമം നടത്തും. കളക്ടറുടെ അനുമതിയില്ലാതെ ജലവിതരണം നടത്തുന്നതിലുള്ള സാങ്കേതിക പ്രതിസന്ധി പഞ്ചായത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ വിഭാഗം അസി. […]

Continue Reading

എ സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും; നോട്ടീസ് നൽകും

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. ഇന്നലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ് നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞതവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ […]

Continue Reading

2000 രൂപ നോട്ടുകള്‍ മാറ്റാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30

2000 രൂപ നോട്ടുകൾ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കും. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആർ.ബി.ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 76 ശതമാനവും ബാങ്കുകളിൽ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2016 നവംബർ എട്ടിന് നോട്ട് നിരോധനത്തിന് പിന്നാലെയാണ് 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19ൽ അവസാനിപ്പിച്ചിരുന്നു. നോട്ടുകളിൽ ഏറെയും 2017 മാർച്ചിന് മുമ്പ് […]

Continue Reading

കടലിൽ പാചകം ചെയ്യവേ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു

പരിയാരം : മീൻപിടിത്തത്തിനായി പോകുന്നതിനിടയിൽ കടലിൽ പാചകം ചെയ്യവേ പ്രഷർകുക്കർ പൊട്ടിത്തെറിച്ച് മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയറിനാണ് (32) പരിക്കേറ്റത്. ബേപ്പൂരിൽനിന്ന് മീൻപിടിത്തത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയാണ് ഇയാൾ. ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ പ്രഷർകുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏഴിമലയ്ക്ക് സമീപം പുറംകടലിൽ ആണ് സംഭവം. ഉടൻതന്നെ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലും എത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.

Continue Reading

വനിതാസംവരണ ബില്ല്‌: ചർച്ച ഇന്ന്‌

കോൺഗ്രസ് നിരയിൽ നിന്നും സോണിയാഗാന്ധിയാണ് ചർച്ച തുടങ്ങുക. ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വര്‍ഷത്തേക്കാവും വനിതാ സംവരണം. ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പ് വരുത്തുന്ന ബില്ല് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും. സെൻസസിനു ശേഷം സംവരണം നടപ്പിലാക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതിനാൽ നിയമമായാലും അടുത്തെങ്ങും നടപ്പാകില്ലെന്നും ഉറപ്പായി. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും. ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വർഷത്തേക്കാണ് വനിതാ സംവരണം. പാർലമെന്റിന് നിയമനിർമ്മാണത്തിലൂടെ […]

Continue Reading

വ്യാജ ബുക്കിംഗ് പ്ലാറ്റ്ഫോമകൾ, മുന്നറിയിപ്പുമായി കെ.എസ്. ആർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.-യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Continue Reading

വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കൽപ്പറ്റ: വയനാട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് മുകേഷ് പൊലീസിൽ കീഴടങ്ങി. രാവിലെയാണ് അനിഷ കൊല്ലപ്പെടുന്നത്. ഭർത്താവ് മുകേഷ് കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മർദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Continue Reading

പഴയ പാർലമെന്റ് മന്ദിരം ഇനി മുതൽ ഭരണഘടനാമന്ദിരം

രാജ്യത്തിന്റെ ഭരണഘടന തയാറാക്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലികള്‍ നടന്നത് ഈ ഹാളിലാണ്. അതിനാൽ ഇനി മുതൽ ആ പേരിൽ മന്ദിരം അറിയപ്പെടുമെന്നു പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഡൽഹി: പഴയ പാർലമെന്റ് മന്ദിരത്തിന് ഭരണഘടനാമന്ദിരം (സംവിധാൻ സദൻ) എന്ന പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. സെൻട്രൽ ഹാളിൽ ലോക്സഭയുടെയും രാജ്യസഭയുടെയും അവസാനത്തെ സംയുക്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. 2047ൽ വികസിത ഭാരതമെന്ന വിഷയത്തിലായിരുന്നു സമ്മേളനം. രാജ്യത്തിന്റെ ഭരണഘടന തയാറാക്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി നടന്നത് ഈ ഹാളിലാണ്. അതിനാൽ ഇനി മുതൽ […]

Continue Reading

കാക്കനാട് ജലാറ്റിന്‍ കമ്പനിയില്‍ സ്ഫോടനം; ഒരാൾ മരിച്ചു

കൊച്ചി: കാക്കനാട് നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ഉണ്ടായ സ്ഫോടനത്തിൽ ഒരാള്‍ മരിച്ചു. പഞ്ചാബ് സ്വദേശി രാജന്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബോയിലറിലാണ് പൊട്ടിത്തെറി നടന്നത്. ഈ കമ്പനിയില്‍ തന്നെ ജോലി ചെയ്തുകൊണ്ടിരുന്ന അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്. രാസവസ്തുക്കള്‍ സൂക്ഷിച്ച ടിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു. രാസ പ്രതിവര്‍ത്തനമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Continue Reading

കടുത്തുരുത്തിയിൽ അംഗ പരിമിതനായ ലോട്ടറി വില്പനക്കാരൻ്റെ കടയിൽ മോഷണം

കടുത്തുരുത്തി: ഗവൺമെന്റ് സ്കൂളിന് മുൻവശം ചെറിയ പെട്ടിക്കടയിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗ പരിമിതനായ കല്ലറ കളമ്പുകാട്ട് വീട്ടിൽ രമേശന്റെ കടയിൽ നിന്നാണ് പട്ടാപകൽ മോഷണം നടന്നത്. ചിട്ടി കിട്ടിയ വകയിൽ ലഭിച്ച തുകയും അമ്മയ്ക്കുള്ള മരുന്നുകളും, അമ്മയുടെ ഉൾപ്പെടെ രണ്ട് എടിഎം കാർഡും ഉൾപ്പെടെയുള്ള ബാഗാണ് മോഷണം പോയത്. രാവിലെ 9 മണിയോടെ പൈസ അടങ്ങിയ ബാഗ് കടയുടെ അകത്തുവച്ച് കടയുടെ പുറത്ത് റോഡിൽ നിന്ന് പതിവ് പോലെ ലോട്ടറി വിറ്റുകൊണ്ടിരുന്ന രമേശൻ വൈകിട്ട് […]

Continue Reading