കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 22, 23 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നു രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ നാലു ജില്ലകളിലും ശക്തമായ മഴ […]

Continue Reading

“വേണ്ടത് സല്യൂട്ടല്ല, തുല്യത”; ആഞ്ഞടിച്ച് കനിമൊഴി

ഡല്‍ഹി: വനിതാ സംവരണ ബില്‍ മുന്നോട്ട് വയ്ക്കേണ്ടത് തുല്യതയാണെന്നും, പക്ഷപാതവും അനീതിയും നീക്കം ചെയ്യുന്നതാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. എല്ലാ സ്ത്രീകളും സ്ത്രീകള്‍ തുല്യരായി ബഹുമാനിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. സ്ത്രീ സംവരണം നടപ്പാക്കുന്നതില്‍ ക്രമാതീതമായ കാലതാമസമുണ്ടാക്കുന്ന ബില്ലിലെ ‘അതിര്‍ത്തി നിര്‍ണയത്തിന് ശേഷം’ എന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്നും ഭരണഘടനാ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ കനിമൊഴി വ്യക്തമാക്കി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കുള്ള 33 ശതമാനം സംവരണം ജനസംഖ്യാ കണക്കെടുപ്പിനും അതിര്‍ത്തി നിര്‍ണയത്തിനും ശേഷം മാത്രമേ പ്രാബല്യത്തില്‍ വരൂ എന്ന് […]

Continue Reading

ഓടയില്‍ വീണ് വയോധികന് പരിക്കേറ്റു : പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കോഴിക്കോട് ഓടയില്‍ വീണ, അരീക്കോട് സ്വദേശി മൂസക്ക എന്ന വയോധികന് പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ വിമര്‍ശനം. അവികസിത രാജ്യങ്ങളില്‍ പോലും ഈ അവസ്ഥയില്ലെന്ന് വിമര്‍ശിച്ച കോടതി, പ്രതിമാസം ശമ്പളം പറ്റുന്നവര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും കോടതി പറഞ്ഞു. അരീക്കോട് സ്വദേശി മൂസക്കോയ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. എന്തുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാത്തതെന്ന് കോടതി ചോദിച്ചു. ജില്ലാ കളക്ടര്‍ സത്യവാങ്മൂലം നല്‍കണം. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ വാര്‍ത്ത കൂടി പരിഗണിച്ചാണ് […]

Continue Reading

ഭാഗ്യശാലി നിങ്ങളാണോ…?; നമ്പർ അറിയണ്ടേ…

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ TE230662 എന്ന ടിക്കറ്റിന് ലഭിച്ചു. ഒന്നാം സമ്മാനമായി ലഭിക്കുക 25 കോടിയാണ്. കോഴിക്കോട് നിന്നും വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ ടിക്കറ്റ് വിറ്റത് ഷീബ എസ് എന്ന ഏജന്റ് ആണ്. ഈ മാസം 11ന് വിറ്റ ടിക്കറ്റ് ആണ് സമ്മാനം.

Continue Reading

ഭരണഘടന പടിക്ക് പുറത്ത്; വീണ്ടും വിവാദം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്ന വാക്കുകളാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ പാര്‍ലമെന്റിലേക്ക് മാറിയതിന്റെ ഭാഗമായി സമ്മാനമായിട്ടാണ് അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയത്. നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ നീക്കം സംശയാസ്പദമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ല എന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് പറഞ്ഞു. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. വനിത […]

Continue Reading

പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

ആലുവ: എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്.

Continue Reading

സിപിഐ കാൽനടജാഥ നടത്തി

കല്ലറ: സിപിഐ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കല്ലറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥനടത്തി. സംഘപരിവാർ സ്വീകരിക്കുന്ന ഗൂഡ ലക്ഷ്യങ്ങൾ പരാജയപ്പെടുത്തുന്നതിനും,അഴിമതി, വിലക്കയറ്റം വർഗീയത, ദുർഭരണം, ഫെഡറൽ വിരുദ്ധത തുടങ്ങിയ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ദേശവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായണ് സിപിഐ കല്ലറ ലോക്കൽ സെക്രട്ടറി എം ജി ഫിലെന്ദ്രൻ ക്യാപ്റ്റൻ ആയി, ഈ ജി പ്രകാശൻ വൈസ് ക്യാപ്റ്റൻ ആയും, ഡി. ബോബൻ ഡയറക്ടർ ആയും ജാഥ നടന്നത്. കാൽനടജാഥയുടെ ഉത്ഘാടനം കളമ്പുകാട് ജംഗ്ഷനിൽ സിപിഐ വൈക്കം മണ്ഡലം […]

Continue Reading

ഇ ഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർക്കഥയാകുന്ന സഹകരണ ബാങ്കുകളിലെ ഇ ഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ പകപോക്കലെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് സഹകരണ സംഘങ്ങളെന്ന് പറഞ്ഞ മന്ത്രി അവയെ തകർക്കാൻ കേന്ദ്ര നീക്കം നടക്കുന്നതായും ആരോപിച്ചു. കൂടാതെ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളെല്ലാം സുരക്ഷിതമാണെന്ന് ജനങ്ങളെ അറിയിച്ച മന്ത്രി അന്വേഷണം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും അതിന്റെ തെളിവാണ് സുരേഷ് ഗോപിയുടെ ഇടപെടലെന്നും കൂട്ടിച്ചേർത്തു. കേരളത്തിന്റെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്ന […]

Continue Reading

വ​ന്ദ​ന​ദാ​സ് ​കൊ​ല​ക്കേ​സ്​ ജില്ലാ സെ​ഷ​ൻ​സ്​ കോടതിയ്ക്ക്​ കൈമാറി

കൊ​ല്ലം: ഹൗ​സ്​ സ​ർ​ജ​ൻ വ​ന്ദ​ന​ദാ​സി​നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്​ ജില്ലാ സെ​ഷ​ൻ​സ്​ കോടതിയ്ക്ക്​ കൈമാറി. നേരത്തെ കൊ​ട്ടാ​ര​ക്ക​ര ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ൽ​ ആയിരുന്നു കേസ്. ചൊ​വ്വാ​ഴ്ചയോടെ ​ജി​ല്ല കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന്റെ ഭാ​​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ൾ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി പൂ​ർ​ത്തി​യാ​ക്കി. സം​സ്ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി ഡോ​ക്ട​ർ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​മെ​ന്ന​നി​ല​യി​ൽ ഏ​റെ ച​ർ​ച്ച​യാ​യ കേ​സി​ൽ ജൂ​ലൈ ഒ​ന്നി​നാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൊ​ട്ടാ​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ മേ​യ് 10ന് ​പു​ല​ർ​ച്ച വ​ന്ദ​ന​ദാ​സ് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി പൊ​ലീ​സ് എ​ത്തി​ച്ച ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ […]

Continue Reading

‘ഞാൻ ആദ്യം’, കയർത്ത് സുധാകരൻ, പിണങ്ങി സതീശൻ, വീഡിയോ വൈറൽ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആരാദ്യം തുടങ്ങണമെന്ന് ചൊല്ലിയുള്ള സതീശന്റേയും സുധാകരന്റേയും തർക്കവീഡിയോ വൈറലാണ്. ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോ​ഗികമായി പ്രഖ്യാപിക്കുന്ന വാർത്താസമ്മേളനത്തിലായിരുന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള തർക്കമുണ്ടായത്. വാർത്താ സമ്മേളനം ആരാദ്യം തുടങ്ങുമെന്നതായിരുന്നു തർക്കവിഷയം. ഈ മാസം എട്ടിനായിരുന്നു പുതുപ്പള്ളിയിലെ വോട്ടെണ്ണൽ. ഞാൻ തുടങ്ങുമെന്ന് സതീശൻ പറഞ്ഞപ്പോൾ, ഇല്ലില്ല ഞാൻ തുടങ്ങുമെന്ന് സുധാകരനും പറയുകയായിരുന്നു. തുടർന്ന് സതീശൻ മുന്നിലുള്ള മൈക്ക് സുധാകരന് നേരെ മാറ്റിവെക്കുകയായിരുന്നു. പിന്നീട് എങ്ങനെ കാണുന്നു […]

Continue Reading