നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന സൗദി എയർലൈൻസിൽ നിന്നും 122 പേരെ ഇറക്കി വിട്ടു
കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടാനിരുന്ന സൗദി എയർലൈൻസിൽ നിന്നും 122 പേരെ ഇറക്കി വിട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാത്രി 8.30ന് പോകേണ്ടിയിരുന്ന വിമാനമാണിത്. എമർജൻസി ഡോറിന്റെ തകരാറാണ് കാരണമെന്നാണ് അധികൃതർ നൽകിയ വിശദീകരണം. എന്നാൽ ഇവരുടെ യാത്ര സംബന്ധിച്ച് ഇനിയും തിരുമാനമായില്ല. 122 പേരേ ഇറക്കിയ ശേഷം 160 യാത്രക്കാരുമായി രാത്രി 12.30 ന് വിമാനം പോയിരുന്നു. ബാക്കിയുള്ള യാത്രക്കാരെ ഇന്ന് ഉച്ചയ്ക്കും രാത്രിയിലുമായി മറ്റൊരു വിമാനത്തിൽ കയറ്റി അയച്ചേക്കും എന്നാണ് വിവരം.
Continue Reading