കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികൾ ഓർക്കണം’; ടൂറിസം വകുപ്പിന് കായംകുളത്തോട് അവഗണനയെന്ന് പ്രതിഭ എംഎൽഎ

ആലപ്പുഴ: ടൂറിസം വകുപ്പിന് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണനയെന്ന് യു.പ്രതിഭ എംഎൽഎ. വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ്, ഭരണകക്ഷി എംഎൽഎ കൂടിയായ പ്രതിഭ വിമർശനമുയർത്തിയത് ‘‘ടൂറിസം എന്നു പറഞ്ഞാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്. ലോകപ്രശസ്തമായ കെട്ടുകാഴ്ചകൾ നടക്കുന്ന സ്ഥലമാണ് കായംകുളം. പരമ്പാരഗതമായി ആലപ്പുഴയോടൊപ്പം […]

Continue Reading

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാൻ സാധ്യത: ബെന്നി ബെഹനാന്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ മത്സരിക്കാന്‍ സാധ്യതയെന്ന് ബെന്നി ബെഹനാന്‍ എംപി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കണമെന്നാണ് തങ്ങളെപ്പോലുള്ളവരുടെ ആഗ്രഹമെന്നും ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Continue Reading

ജസ്റ്റിന്‍ ട്രൂഡോവിന്റെ പുതിയ പ്രസ്താവന

കാനഡ: ഇന്ത്യ വളരുന്ന സാമ്പത്തിക ശക്തിയാണെന്നും, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കാനഡ പ്രതിജ്ഞാബദ്ധമാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചതുപോലെ, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നത് ഗൗരവതരമായ കാര്യമാണെന്നും ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിലാണ് പ്രസ്താവന വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തി. […]

Continue Reading

കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു

വയനാട് തലപ്പുഴ കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ നാലുപേരെ പൊലീസ് തിരിച്ചറിഞ്ഞു. വനം വികസന കോർപ്പറേഷൻ്റെ ഡിവിഷണൽ ഓഫീസ് ആക്രമിച്ചവരിൽ സി.പി. മൊയ്തീൻ, സന്തോഷ്,തമിഴ്നാട് സ്വദേശി വിമൽകുമാർ, തൃശ്ശൂർ സ്വദേശി മനോജ് എന്ന ആശിഖ് എന്നിവര്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി പൊലീസിൻ്റെ പ്രാഥമിക നിഗനം. ‌ ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. പ്രദേശത്ത് തണ്ടർബോൾട്ട് തിരച്ചിൽ തുടരുകയാണ്. കെ എഫ്‌ ഡി സി ജീവനക്കാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളിൽ നിന്നാണ് പൊലീസ് പട്ടിക തയ്യാറാക്കിയത്. […]

Continue Reading

സ്വച്ഛ ഭാരത് മിഷൻ നമ്മുടെ ഉത്തരവാദിത്വം: പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന സ്വച്ഛ ഭാരത് മിഷൻ നമ്മുടെ ഉത്തരവാദിത്വം ആണെന്നും ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 1ന് ശുചീകരണ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘സ്വച്ഛ് ഭാരത് മിഷൻ’ ശുചിത്വ പരിപാടി എല്ലാവരുടെയും ഉത്തരവാദിത്വം ആണ്, അതിനായി നമ്മളെല്ലാരും ഒറ്റകെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒക്ടോബർ 1ന് രാവിലെ പത്തുമണിയ്ക്കാണ് ശുചീകരണ യജ്ഞം നടക്കുന്നത്. ‘സ്വച്ഛത പഖ്‌വാഡ- സ്വച്ഛതാ ഹി സേവ’ 2023 ലെ കാമ്പെയ്‌നിന്റെ മുന്നോടിയായാണ് ഇത് സംഘടിപ്പിക്കുന്നത്. രാജ്യത്തെ […]

Continue Reading

ബസ്സുടമയെ മർദ്ദിച്ച സിഐടിയു നേതാവ് മാപ്പ് പറഞ്ഞു; കേസ് തീർപ്പാക്കി

കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സിഐടിയു നേതാവ് മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും സിഐടിയു നേതാവ് അജയൻ മാപ്പ് അപേക്ഷിച്ചു. തുറന്ന കോടതിയിലാണ് അജയൻ മാപ്പ് ചോദിച്ചത്. മാപ്പപേക്ഷ സ്വീകരിക്കരുതെന്ന് വെട്ടിക്കുളങ്ങര ബസുടമ രാജ്‌മോഹൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. ഇതോടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇടക്കാല ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്ത് നടപടി സ്വീകരിച്ചത്. ബസ് ഉടമയുമായി […]

Continue Reading

ഹിന്ദു വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച അധ്യാപിക അറസ്റ്റിലായി

ക്ലാസ്സ് മുറിയിലെ മതവൈര്യം ആവർത്തിക്കുന്നു. ഹിന്ദു വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ചതിന് അധ്യാപിക അറസ്റ്റിലായി. ഷൈസ്തയെ അറസ്റ്റ് ചെയ്തത് കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ്. ഈ ദുരനുഭവം ഉണ്ടായത് സംഭാല്‍ ജില്ലയിലെ അസ്മോലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്കൂളിലായിരുന്നു ഹിന്ദു വിദ്യാര്‍ത്ഥിക്കാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ, 323 വകുപ്പുകള്‍ ഷൈസ്തയ്ക്കെതിരെ ചുമത്തി. സ്കൂള്‍ ചുമതലകളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചോദിച്ചപ്പോള്‍ മറുപടി നല്‍കാതിരുന്ന അഞ്ചാം […]

Continue Reading

നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി

നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള 9 കാരന്‍റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായതോടെയാണ് കേരളത്തില്‍ നിന്ന് നിപ ഒ‍ഴിയുന്നവെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള രണ്ട് പേരും ഇന്ന് ആശുപത്രി വിടും. 9 വയസ്സുകാരൻ 6 ദിവസം വെൻ്റിലേറ്ററിൽ അതീവ ഗുരുതര നിലയിലായിരുന്നു. നിപ രോഗി വെൻ്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യം. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലം മൂലമാണ് വൈറസിനെ തുരത്താന്‍ ക‍ഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Continue Reading

ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്നു

ആലുവ : എറണാകുളം ആലുവയിൽ അനുജൻ ജേഷ്ഠനെ വെടിവച്ച് കൊന്നു. സംഭവത്തിൽ പ്രതികരിച്ച് അയൽവാസികൾ. വെടിവെയേറ്റ് മരിച്ച പോൾസന് മാനസിക പ്രശ്നമുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല. അച്ഛൻ ജോസഫിന്റെ എയർഗൺ ഉപയോഗിച്ചാണ് ജേഷ്ഠനായ തോമസ് പോൾസനെ വെടിവച്ചതെന്ന് അയൽവാസികൾ പറയുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് അടിച്ച് തകർത്തതുമായി ബന്ധപ്പെ തർക്കമാണ് കൊലപാതകത്തിലേക്ക് […]

Continue Reading

ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ

2023 ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനത്തില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. സ്വപ്നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്.

Continue Reading