മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി; ദേഹസ്വാസ്ഥ്യം

പൊന്നാനി: മലപ്പുറത്ത് ഗർഭിണിക്ക് രക്തം മാറി നൽകി. പൊന്നാനി മാതൃ ശിശു ആശുപത്രിയിലാണ് സംഭവം. പാലപ്പെട്ടി പുതിയിരുത്തി സ്വദേശിനി റുഖ്‌സാന (26)ക്ക് ആണ് രക്തം മാറി നൽകിയത്. ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണിയായ യുവതിയുടെ തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രക്തം മാറി കയറ്റിയ ഉടനെ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും രക്തം കയറ്റുന്നത് നിർത്തി വെക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം ഡിഎംഒ റിപ്പോർട്ട് തേടി.

Continue Reading

ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മാനനഷ്ടക്കേസ്

‘ഇസ്കോൺ’ പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്നുവെന്ന ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ മാനനഷ്ടക്കേസ്. സംഘടനയ്‌ക്കെതിരായ ആരോപണങ്ങൾക്കെതിരെ കൃഷ്ണ ഭക്തരുടെ ആഗോള സംഘടനായ ഇസ്കോണാണ് (ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഫൊര്‍ കൃഷ്ണ കോണ്‍ഷ്യം) കേസ് ഫയൽ ചെയ്തത്. 100 കോടി രൂപ മനനഷ്ടം ആവശ്യപ്പെട്ടാണ് കേസ്. എം പിയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ഇത് ഭക്തർക്ക് വേദനയുണ്ടാക്കിയതായും ഇസ്‌കോൺ ആരോപിച്ചു. “ഇസ്‌കോണിനെതിരെ തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് മനേക ഗാന്ധിക്ക് ഞങ്ങൾ 100 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് […]

Continue Reading

കു​വൈ​ത്തി​നെ അപമാനിച്ച യുവാവിന് മൂന്നുവർഷം തടവ് ശിക്ഷ

കുവൈറ്റ്‌ സിറ്റി: കു​വൈ​ത്തി​നെ അപമാനിച്ച സ്വ​ദേ​ശി യു​വാവിന് ​ മൂ​ന്ന് വ​ര്‍ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. സമൂഹമാധ്യമം വഴിയാണ് യുവാവ് കുവൈത്തിനെ അപമാനിച്ചത്. ട്വി​റ്റ​ർ അ​ക്കൗ​ണ്ട് വ​ഴി രാ​ജ്യ​ത്തെ​യും അ​മീ​റി​നെ​യും അ​ധി​ക്ഷേ​പി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ കു​വൈ​ത്തി വ്ലോ​ഗ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ്സും ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യും സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Continue Reading

പുതിയ ഹൈടെക് കാർഗോ ടെർമിനൽ

കൊച്ചി: കേരളം കയറ്റുമതി രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കുന്ന ഘട്ടത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് കൊച്ചി വിമാനത്താവളം. പ്രതിവർഷം 2 ലക്ഷം മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്യാൻ സാധിക്കും വിധത്തിൽ പുതിയ ഹൈടെക് ഇംപോർട്ട് കാർഗോ ടെർമിനൽ കൊച്ചി വിമാനത്താവളത്തിൽ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്യുന്ന 7 മെഗാ പദ്ധതികളിൽ ഈ പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ […]

Continue Reading

ഇസ്‍‌ലാമാബാദ് ഹൈക്കോടതി ഉത്തരവ്; ഇമ്രാൻ ഖാനെ അഡിയാല ജയിലിലേക്ക് മാറ്റി

ഇസ്‍‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്ക് മാറ്റി. തോഷഖാന അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് പഞ്ചാബിലെ അറ്റോക് ജയിലിൽ കഴിയുകയായിരുന്നു ഇമ്രാൻ ഖാൻ. അതിനിടെയാണ്, ഇസ്‍‌ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് എ ക്ലാസ് സൗകര്യങ്ങളുള്ള ജയിലിലേക്ക് ഇമ്രാനെ മാറ്റിയത്. അദ്ദേഹത്തെ അഡിയാല ജയിലിലാക്കാനാണ് ശിക്ഷാവിധിയിൽ കോടതി നിർദേശിച്ചിരുന്നത്. എന്നാൽ, പൊലീസ് കൊണ്ടുപോയത് അറ്റോക്കിലേക്കാണ്. ഇതേസമയം, 4 മാസം മുൻപ് കാണാതായ ടിവി അവതാരകൻ ഇമ്രാൻ റയിസ് ഖാൻ തിരിച്ചെത്തി. ഇമ്രാൻ ഖാന്റെ അനുയായിയാണ് ഇദ്ദേഹം. […]

Continue Reading

എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി

കൊച്ചി: കരുവന്നൂർ കേസിൽ എം കെ കണ്ണന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ നിർത്തിവെച്ചതായി ഇഡി അറിയിച്ചു. കണ്ണനിൽ നിന്ന് ഒരു മറുപടിയും കിട്ടിയില്ല എന്നും മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇ ഡി പറഞ്ഞു. ചോദ്യം ചെയ്യലുമായി കണ്ണൻ സഹകരിക്കുന്നില്ല, ശരീരത്തിന് വിറയൽ ഉണ്ടെന്നു കണ്ണൻ പറഞ്ഞതായും ഇഡി വ്യക്തമാക്കി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ […]

Continue Reading

ഇടുക്കിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കൽ; പുതിയ ദൗത്യസംഘത്തെ നിയോ​ഗിച്ച് സർക്കാർ

ഇടുക്കി: അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാ കളക്ടർക്ക് മുഖ്യചുമതല നൽകി പുതിയ ദൗത്യസംഘത്തെ നിയോ​ഗിച്ച് സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന തീരുമാനത്തെ സിപിഎം വിമർശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ഇടിച്ചു നിരത്തൽ അനുവദിക്കില്ലെന്ന് ജില്ലാ സിപിഎം പ്രഖ്യാപനം നടത്തിയിരുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് സിപിഎം ജില്ലാ നേതൃത്വം രം​ഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ […]

Continue Reading

വന്‍ സ്‌ഫോടനം: 30 പേര്‍ കൊല്ലപ്പെട്ടു, 70 ലധികം പേര്‍ക്ക് പരിക്ക്

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 70 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും (ഡിഎസ്പി) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആളുകള്‍ ഒത്തുകൂടിയ ബലൂചിസ്ഥാനിലെ മസ്തുങ് ജില്ലയിലെ പള്ളിക്ക് സമീപമാണ് സ്ഫോടനം നടന്നത്. വലിയ സ്‌ഫോടനമാണ് നടന്നതെന്ന് മസ്തുങ് അസിസ്റ്റന്റ് കമ്മീഷണര്‍ അത്താ ഉള്‍ മുനിം പറഞ്ഞു. മസ്തുങ് ഡിഎസ്പി നവാസ് ഗഷ്‌കോരി കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. […]

Continue Reading

സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം; കോഴിക്കോട് വിദ്യാർഥി ജീവനൊടുക്കി

കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരിച്ചത്. ബുധനാഴ്ചയാണ് വിദ്യാർഥിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ലാപ്പ്ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. നിയമ […]

Continue Reading

മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: ടൂറിസം വകുപ്പിന് കായംകുളം മണ്ഡലത്തോടു കടുത്ത അവഗണനയെന്ന് യു.പ്രതിഭ എംഎൽഎ. വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചെങ്കിലും പ്രശ്നത്തിനു പരിഹാരം കണ്ടെത്താനായില്ലെന്നും കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്നു ഭരണാധികാരികൾ ഓർക്കണമെന്നും പ്രതിഭ പറഞ്ഞു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴാണ്, ഭരണകക്ഷി എംഎൽഎ കൂടിയായ പ്രതിഭ വിമർശനമുയർത്തിയത് ‘‘ടൂറിസം എന്നു പറഞ്ഞാൽ ആലപ്പുഴ ബീച്ചും പുന്നമടക്കായലും ആണെന്ന മിഥ്യാധാരണ ടൂറിസം വകുപ്പിന് എപ്പോഴുമുണ്ട്. ലോകപ്രശസ്തമായ കെട്ടുകാഴ്ചകൾ നടക്കുന്ന സ്ഥലമാണ് കായംകുളം. പരമ്പാരഗതമായി ആലപ്പുഴയോടൊപ്പം […]

Continue Reading