‘പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയൻ

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എത്തി. ബേക്കറി ജംഗ്ഷനിലെ പിണറായിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. ചായ സത്കാരത്തിന് ശേഷം വി ഡി സതീശൻ മടങ്ങി. അദ്ദേഹത്തിന്റെ പിന്തുണ തേടിയാണ് എത്തിയത്. അദ്ദേഹം കേരളത്തിലെ മുതിർന്ന നേതാവ്. പിണറായി സർക്കാർ തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. പിണറായി വിജയൻ കാര്യങ്ങൾ പിന്നെ പറയാം എന്ന ഒറ്റവരിയിൽ പ്രതികരിച്ചു. ഇനി അദ്ദേഹം രമേശ് ചെന്നിത്തലയെ സന്ദർശിക്കാൻ […]

Continue Reading

ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് ലഭിച്ചാൽ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ വന്നേക്കും. ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിലാണ് രമേശ് ചെന്നിത്തല. ഒപ്പം നിൽക്കുന്ന രണ്ട് എംഎൽഎമാരെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെടും. ബോർഡ് കോർപ്പറേഷനുകളിൽ പ്രാതിനിധ്യം ആവശ്യപ്പെടും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും. വൈകിട്ട് കേരളത്തിൽ എത്തുന്ന കെ സി വേണുഗോപാൽ രമേശ് ചെന്നിത്തലയെ കാണും. ആവശ്യങ്ങൾ കെ സി ക്ക് മുന്നിൽ അവതരിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ […]

Continue Reading

KSRTC സൗജന്യ യാത്ര, വാഗ്ദാനം വൈകുന്നു; സംസ്ഥാനത്ത് മഹിളാ മോർച്ച പ്രതിഷേധം; പ്രവത്തകരെ അറസ്റ്റ് ചെയ്ത നീക്കി

കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര. കോൺഗ്രസിന്റെ ഉറപ്പ് ഉടൻ പാലിക്കണമെന്ന് മഹിളാമോർച്ച പ്രതിഷേധം. കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്തി പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ രംഗത്തെത്തി. കാസർഗോഡും കോഴിക്കോടും തിരുവനന്തപുരത്തുമാണ് പ്രതിഷേധം നടന്നത്. കാസർഗോഡ് മഹിളാമോർച്ച പ്രവർത്തകർ കയറിയ ബസ് നിർത്തിയിട്ടു. ബസ് പുറപ്പെടും വരെ പ്രതിഷേധം തുടരുമെന്ന് മഹിളാ മോർച്ച പ്രവർത്തകർ ആവശ്യപ്പെട്ടു. അനുമതി ഇല്ലാതെ ബസ് പുറപ്പെടില്ലെന്ന് ബസ് ജീവനക്കാർ വ്യകത്മാക്കി. തുടർന്ന് മഹിളാമോർച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കി. സംസ്ഥാനത്തിന് ഉടനീളം […]

Continue Reading

പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ

മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഇന്ധന സെസ് പിൻവലിക്കുന്നത് പരിഗണിക്കുന്നത്. 2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നല്ല ടീം വരും. മന്ത്രി ചർച്ചകൾ ഇന്ന്‌ തന്നെയുണ്ടാകും. […]

Continue Reading

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. ജൂൺ 21നാണ് പരീക്ഷ നടക്കുക. ഈ മാസം മൂന്നിന് നടത്തിയ പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷതീയതി ഏഴ് ദിവസത്തിനകം അറിയിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചിരുന്നു. ചോദ്യപേപ്പർ ചോർച്ച കേസ് സിബിഐ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടെന്നായിരുന്നു ആരോപണം ഉയർന്നത്. ഇതോടെയാണ് നീറ്റ് യു ജി പരീക്ഷ […]

Continue Reading

കടുത്ത സാമ്പത്തിക പ്രതിസന്ധി: അടച്ചുപൂട്ടൽ ആലോചിച്ച് കേരള ബ്ലാസ്റ്റേഴ്സ്

അടച്ചുപൂട്ടൽ ആലോചിച്ച് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നിൽ. അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ നൽകാത്തതിനാൽ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്. ക്ലബ്ബ് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം.താരങ്ങൾക്ക് ശമ്പളം നൽകാൻ പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലതാരങ്ങളുടെയും കരാർ പുതുക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പറഞ്ഞു. ചെന്നൈയിൻ എഫ്സി, ഒഡിഷ എഫ് സി തുടങ്ങിയ ക്ലബ്ബുകളും […]

Continue Reading

മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് UDF: കോൺഗ്രസിന് 12 മന്ത്രിമാർ? നേതൃയോഗം ഇന്ന് ചേരും

മന്ത്രിസഭയിൽ ആരൊക്കെ എന്നതിൽ ആകാംക്ഷ. സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെ, മന്ത്രിസഭാ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. ഘടകകക്ഷികൾ തമ്മിലുള്ള ധാരണ ചർച്ച ചെയ്യാൻ യുഡിഎഫ് നേതൃയോഗം വൈകിട്ട് ചേരും. വകുപ്പ് വിഭജനം സംബന്ധിച്ച കോൺഗ്രസ് നിർദേശം യുഡിഎഫ് നേതൃ യോഗത്തിൽ മുന്നോട്ടുവെയ്ക്കും. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം വിൻസന്റ്, എൻ ശക്തൻ, ചാണ്ടി ഉമ്മൻ തുടങ്ങിയ പേരുകൾക്കാണ് സാധ്യത […]

Continue Reading

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ഇതിനിടെയാണ് ഇന്ധനവില വർധനവുണ്ടായിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് നിലവിൽ‌ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് […]

Continue Reading

‘യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണച്ച് കത്ത്നൽകും’; നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് രമേശ് ചെന്നിത്തല കത്ത് നൽകും

നിയമസഭാ കക്ഷി നേതാവായി വി ഡി സതീശനെ പിന്തുണച്ച് കത്ത് നൽകാൻ രമേശ് ചെന്നിത്തല. നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെങ്കിലും പിന്തുണ അറിയിച്ച് കത്തുനൽകും. തിരുവനന്തപുരത്തെ വസതിയിലേക്ക് നിന്നു പോയ ചെന്നിത്തല, വൈകിട്ട് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‌ പങ്കെടുക്കില്ല. രമേശ് ചെന്നിത്തല ഹരിപ്പാട്ടേയ്ക്കാണ് പോയതെന്നും അവിടെനിന്ന് ഗുരുവായൂരിലേക്ക് പോകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനത്തിനു മുന്‍പ് ഫോണില്‍ സംസാരിച്ച രാഹുല്‍ ഗാന്ധിയോടു രമേശ് അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഇത്രയും കാലത്തെ തന്റെ പ്രവര്‍ത്തനവും സീനിയോറിറ്റിയും പരിഗണിക്കാത്തതിലാണ് രമേശ് […]

Continue Reading

ഇനി ജനവാസം; വി ഡി സതീശന്‍ മുഖ്യമന്ത്രി; പ്രഖ്യാപനം നടത്തി എഐസിസി

വി ഡി സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രി. എഐസിസി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകല്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം […]

Continue Reading