മഹാത്മാ ഗാന്ധിയുടെ 156ാം ജന്മ വാർഷിക ദിനം; ഗാന്ധി സ്മരണയിൽ രാജ്യം

ഇന്ന് ഗാന്ധി ജയന്തി. മഹാത്മാഗാന്ധിയുടെ 156ാം ജന്മവാര്‍ഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയാണ്.

Continue Reading

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

ഇന്ന് വിജയദശമി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം എഴുതി കുരുന്നുകൾ ചുവടു വെക്കുന്ന വിദ്യാരംഭം ഇന്നാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ദുര്‍ഗാഷ്ടമി നാളില്‍ പൂജ വച്ച് ആരാധിച്ച പുസ്തകങ്ങളും പണിയായുധങ്ങളും വിജയദശമി നാളില്‍ പൂജയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങുന്നു.

Continue Reading

തെക്കൻ കേരളത്തിൽ കനത്ത മഴ; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകൾക്ക് ഇന്ന് യെല്ലോ അലെർട് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധം ആകാനും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

ബിജെപി മീനച്ചിൽ പഞ്ചായത്ത് തല ശില്പശാല നടന്നു

ബിജെപി മീനച്ചിൽ പഞ്ചായത്ത് അധ്യക്ഷൻ ശ്രീ സജീവ് അധ്യക്ഷത വഹിച്ച ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു.. ബിജെപി കോട്ടയം വെസ്റ്റ് ജില്ല സെക്രട്ടറി ശ്രീ രൂപേഷ് ആർ മേനോൻ വിഷയാവതരണം നടത്തി. ബിജെപി ഭരണങ്ങാനം മണ്ഡലം അധ്യക്ഷൻ ശ്രീ ഷാനു വി എസ് ബിജെപി ഭരണങ്ങാനം മണ്ഡലം സെക്രട്ടറിയും, മീനച്ചിൽ പഞ്ചായത്ത് പ്രഭാരിയുമായ ശ്രീ അരുൺ സി മോഹന്‍, മഹിളാമോർച്ച ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ശ്രീമതി ബിന്ദു ശശികുമാർ, […]

Continue Reading

ചൈനയിൽ റഗാസ കൊടുങ്കാറ്റ് തീരം തൊട്ടു; തായ്‌വാനിൽ 15 പേർ മരിച്ചു, ഫിലിപ്പീൻസിൽ 9 മരണം

തായ്‌പേയ്: ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. തായ്‌വാനിൽ റഗാസയെ തുടർന്നുണ്ടായ പേരിയിൽ 15 മരണം. 46 പേർക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ച പസഫിക് സമുദ്രത്തിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് റഗാസ. മെട്രോ റെയിൽ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം നിർത്തിവച്ചു. സ്കൂളുകക്ക് അവധി പ്രഖ്യാപിച്ചു. 1,000 വിമാന സർവീസുകൾക്കാണ് തടസം നേരിട്ടത്. ഇത് അധികൃതർ പരിഹരിച്ചതോടെ ഹോങ്കോംഗ് പതുക്കെ സാധാരണ നിലയിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Continue Reading

വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകിയത് ഗൗരവതരം: രൂപേഷ് ആർ. മേനോൻ

വൈക്കം: വൈക്കത്തും സമീപപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വൈക്കം താലൂക്ക് ആശുപത്രിയെയാണ്. അവിടെയാണ് അപസ്മാരത്തിന് ചികിത്സ തേടി എത്തിയ കുട്ടിക്ക് മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നൽകുന്ന മരുന്ന് നൽകിയതായിആരോപണമുയർന്നിരിക്കുന്നത്. ഓരോ മനുഷ്യ ജീവനും അതീവ വില കൽപിക്കേണ്ട ആശുപത്രിയിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള സംഭവമുണ്ടായിരിക്കുന്നത് അതീവ ഗുരുതര വീഴ്ചയാണെന്നും ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും കുറ്റക്കാർക്കെതിരെ പോലീസ് കേസെടുക്കണമെന്നും ബി ജെ പി ജില്ലാ സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു.

Continue Reading

BJP ശിൽപശാല നടത്തി

വൈക്കം : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് BJP സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ശിൽപാശാല വൈക്കം നഗരസഭയിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് MK മഹേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയും വൈക്കം മുനിസിപ്പൽ ഇൻചാർജുമായ രൂപേഷ് ആർ മേനോൻ (SNV രൂപേഷ് ) ശില്പശാല നയിച്ചു. ടൌൺ സൗത്ത് പ്രസിഡന്റ് സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ നോർത്ത് പ്രസിഡന്റ് ശിവരാമകൃഷ്ണൻ സ്വാഗതവും, സൗത്ത് ജനറൽ സെക്രട്ടറി ബിനോയ്‌ നന്ദിയും രേഖപെടുത്തി. ജില്ലാ ഉപാധ്യക്ഷ ലേഖ അശോകൻ, മണ്ഡലം ജനറൽ […]

Continue Reading

കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും

കടുത്തുരുത്തി: എൻ എസ് എസ് 302 ആം നമ്പർ കടുത്തുരുത്തി കരയോഗത്തിന്റെ കുടുംബമേളയും മെറിറ്റ് അവാർഡ് വിതരണവും വൈക്കം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി. വേണുഗോപാൽ ഉൽഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് രാജീവൻ ശാരദാമന്ദിരം അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബിന്ദു നിലയത്തിൽ ശ്രീ പ്രിയ സത്യരാജനെയും കിഴക്കേടത്ത് അഭിജിത് കെ . അരുണിനെയും ചടങ്ങിൽ ആദരിച്ചു. യൂണിയൻ കമ്മറ്റിയംഗം ദിനേശ് കുമാർ വെട്ടൂർ, ശ്രീനിവാസ് കൊയ്ത്താനം, കരയോഗം വൈസ് പ്രസിഡന്റ് വിനോദ് മാങ്കോട്ടായിൽ, […]

Continue Reading

ഓണാഘോഷം നടത്തി

വൈക്കം : തെക്കെനട സംസ്‌കൃതി റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ഓണാഘോഷം നടത്തി. നഗരസഭ മുൻ പ്രതിപക്ഷ നേതാവ് എം.ടി അനിൽകുമാർ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ഇ.എസ് ധനബാലൻ അധ്യക്ഷത വഹിച്ചു. പി.ജി മനോഹരൻ, ഹരികൃഷ്ണൻ മരോട്ടിക്കൽ, സന്തോഷ് പച്ചയിൽ എന്നിവർ പ്രസംഗിച്ചു. 75 പിന്നിട്ട വയോജനങ്ങളെ ആദരിക്കലും ഓണക്കോടി വിതരണവും നടത്തി. കുടുംബാംഗങ്ങൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

Continue Reading

വൈക്കം – വെച്ചൂർ റോഡ് ഗതാഗത യോഗ്യമാക്കണം; രൂപേഷ് ആർ മേനോൻ

വൈക്കം: നിത്യവും അപകടങ്ങൾ പതിയിരിക്കുന്ന വൈക്കം വെച്ചൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി കോട്ടയം സെക്രട്ടറി രൂപേഷ് ആർ മേനോൻ ആവശ്യപ്പെട്ടു. തോട്ടുവക്കം പാലം മുതൽ ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള റോഡ് മാസങ്ങളായി വലിയ ഗർത്തങ്ങൾ രൂപം കൊണ്ട് അപകടാവസ്ഥയിലാണ്. റോഡിലെ വലിയ കുഴികളിൽ അകപ്പെട്ട് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇവിടെ പതിവാണ്. വലിയ കുഴികളിൽ പെയ്ത്തു വെള്ളം നിറഞ്ഞു കിടക്കുന്നതുകൊണ്ട് കുഴികളുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങളും കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. […]

Continue Reading