സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇന്ന് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി 8 മണി മുതൽ അടുത്ത 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തി വെക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഈ 5 ദിവസത്തേക്ക് പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നതല്ല.

Continue Reading

മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും […]

Continue Reading

കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റ് പരിശോധന നടത്തി. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കപ്പൽശാലയിലെ ഒരു ജീവനക്കാരനെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കപ്പൽശാലയിൽ നിന്നും തന്ത്രപ്രധാന ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ടീം കൊച്ചിയിലെത്തിയത്. കസ്റ്റഡിയിലെടുത്തയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

Continue Reading

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് മലയാളികൾ

മുംബൈ: വനിതാ ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആശ ശോഭനയും സജന സജീവുമാണ് 15 സ്‌ക്വാഡിലെ മലയാളികൾ. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ദുബായിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ.

Continue Reading

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. രാത്രി വൈകിയാണ് അപകടം ഉണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാത്രി 1.30 ഓടെയാണ് കൺട്രോൾ റൂമിൽ അപകടമുണ്ടായി എന്നുള്ള വിവരം ലഭിച്ചത്. അതിനു പിന്നാലെ ദുരന്ത നിവാരണ സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Continue Reading

ജമ്മുകശ്മീരിൽ നേരിയ ഭൂചലനം

ബാരാമുള്ള: ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവകേന്ത്രം 10 കിലോമീറ്റര് ആയിരുന്നുവെന്ന് സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

Continue Reading

സാൻ ഫെർണാണ്ടോയെ സ്വീകരിച്ച് വിഴിഞ്ഞം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തുന്ന മദർഷിപ് സാൻ ഫെർണാണ്ടോയെ ഔദ്യോഗികമായി സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സർവനാന്ത സോനാവാളും ചേർന്നാണ് മദർഷിപ്പിനെ ഔദ്യോഗികമായി വരവേറ്റത്. കപ്പലിലെ ജീവനക്കാർക്കും ക്യാപ്റ്റനും മന്ത്രിമാർ ഉപഹാരം നൽകി. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി വിഴിഞ്ഞം മാറി. വിഴിഞ്ഞം വഴിയുള്ള ചരക്കുനീക്കത്തിന് നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.

Continue Reading

നേപ്പാളിൽ ഉരുൾപൊട്ടൽ; 63 പേരെ കാണാതായി

കഠ്മണ്ഡു: നേപ്പാളിൽ ഉരുൾപൊട്ടലിൽ രണ്ട് ബസുകൾ ഒലിച്ചു പോയതായി സംശയം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രണ്ട് ബസുകളിലുമായി 60 ഓളം പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കനത്ത മഴ മൂലം തിരച്ചിൽ തടസ്സപ്പെടുന്നുണ്ട്. രക്ഷാപ്രവർത്തകർ സംഭവ സ്ഥലത്തുണ്ട്. ഒരു ബസിൽ 24 പേരും മറ്റേ ബസിൽ 41 പേരും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് പേര് ബസിൽ നിന്നും ചാടി രക്ഷപെട്ടു.

Continue Reading

2.78 കോടിയുടെ റേഷൻ ഭക്ഷ്യ സാധനങ്ങൾ കാണ്മാനില്ല; സപ്ലൈകോ ഗോഡൗണിൽ ക്രമക്കേട്

മലപ്പുറം: സിവിൽ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച ഭക്ഷ്യസാധനങ്ങൾ കാണാതായതായി ഇന്റേണൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി. രണ്ടേമുക്കാൽ കോടിയിലധികം രൂപയുടെ സാധനങ്ങളാണ് കാണാതായത്. മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ എൻ എഫ് എസ് എ ഗോഡൗണിലെ സാധനങ്ങളാണ് കാണാതായത്. ഡിപ്പോ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സപ്ലൈകോയിലെ 8 ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു.

Continue Reading