യെച്ചൂരിക്ക് വിട..

സിപിഐഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി അന്തരിച്ചു. 72 വയസ്സായിരുന്നു. ശ്വാസ കോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം ഇന്ന് വസന്ത് കുഞ്ചിയിലെ വസതിയിൽ എത്തിക്കും. നാളെയാണ് എ കെ ജി ഭവനിലെ പൊതുദർശനം.

Continue Reading

ഓണത്തെ വരവേറ്റ് തൃപ്പൂണിത്തുറ അത്തച്ചമയം

എറണാകുളം: ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടന്നു. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. തൃപ്പൂണിത്തുറ നഗരത്തിലൂടെയാണ് അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. അത്തം നഗറിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്കായി വിവിധ പരുപാടികളും സംഘടിപ്പിക്കുന്നുണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണ അത്തച്ചമയ ഘോഷയാത്ര നടന്നത്.

Continue Reading

മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇന്ന് പ്രവേശനോത്സവം

വയനാട്: ഉരുൾപൊട്ടൽ ദുരന്തം അനുഭവിച്ച് അതിജീവിച്ച മുണ്ടക്കൈ-ചൂരൽമലയിലെ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഇന്ന് മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. മേപ്പാടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ചാണ് ചടങ്ങ്. ഉരുൾപൊട്ടലിൽ നഷ്‌ടമായ എസ്എസ്എൽസി സെർട്ടിഫിക്കറ്റുകളുടെ വിതരണവും മന്ത്രി നിർവഹിക്കും. ദുരിത ബാധിതരായ തൊഴിലാളികൾക്ക് തൊഴിൽവകുപ്പിന്റെ ധനസഹായവും ഇന്ന് വിതരണം ചെയ്യും.

Continue Reading

ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് എക്സ്പ്രെസ്സുകൾ കൂടി

ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി അനുവദിച്ചു. സെർവീസുകളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിർവഹിക്കും. ചെന്നൈ എഗ്മോർ-നാഗർകോവിൽ, ബംഗളൂരു കന്റോൺമെന്റ് – മധുര റൂട്ടുകളിലാവും സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഉച്ചക്ക് 12.30 നു ചെന്നൈയിൽ നിന്ന് തുടങ്ങുന്ന ട്രെയിൻ രാത്രി 9.30 നു നാഗർകോവിൽ എത്തും. സ്പെഷ്യൽ സെർവീസായിട്ടാണ് തുടങ്ങുന്നതെങ്കിലും അടുത്ത മാസം മുതൽ ഇത് റെഗുലർ സെർവീസായി മാറും.

Continue Reading

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകൾക്ക് മഞ്ഞ അലേർട്ടും നൽകിയിട്ടുണ്ട്. ഇന്ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ഇന്ന് കേരളത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ അതിശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

Continue Reading

പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് മുതൽ 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല

ന്യൂഡൽഹി: പാസ്പോർട്ട് സേവാ പോർട്ടൽ ഇന്ന് രാത്രി 8 മണി മുതൽ അടുത്ത 5 ദിവസത്തേക്ക് പ്രവർത്തിക്കില്ല. പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ താത്കാലികമായി നിർത്തി വെക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ഈ 5 ദിവസത്തേക്ക് പുതിയ അപ്പോയിന്റ്മെന്റുകൾ സ്വീകരിക്കുന്നതല്ല.

Continue Reading

മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും […]

Continue Reading

കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; ഒരാൾ കസ്റ്റഡിയിൽ

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ ഹൈദരാബാദ് യൂണിറ്റ് പരിശോധന നടത്തി. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. കപ്പൽശാലയിലെ ഒരു ജീവനക്കാരനെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കപ്പൽശാലയിൽ നിന്നും തന്ത്രപ്രധാന ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ടീം കൊച്ചിയിലെത്തിയത്. കസ്റ്റഡിയിലെടുത്തയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകും.

Continue Reading

വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ നിന്ന് രണ്ട് മലയാളികൾ

മുംബൈ: വനിതാ ട്വന്റി-20 ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ആശ ശോഭനയും സജന സജീവുമാണ് 15 സ്‌ക്വാഡിലെ മലയാളികൾ. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ്. ദുബായിലും ഷാർജയിലുമായിരിക്കും മത്സരങ്ങൾ.

Continue Reading

ഉത്തരാഖണ്ഡിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം ഉണ്ടായത്. രാത്രി വൈകിയാണ് അപകടം ഉണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാത്രി 1.30 ഓടെയാണ് കൺട്രോൾ റൂമിൽ അപകടമുണ്ടായി എന്നുള്ള വിവരം ലഭിച്ചത്. അതിനു പിന്നാലെ ദുരന്ത നിവാരണ സേന അംഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി സംഭവ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Continue Reading