തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു. ദിണ്ടിഗല്‍ പിഎസ്എന്‍എ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ദേശിയപാത 66ല്‍ തൃശൂര്‍ പനമ്പിക്കുന്ന് സെന്ററില്‍ രാത്രി 11.42 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയില്‍, ഡിവൈഡറിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട ചരക്ക് ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സൂചനാ ബോര്‍ഡ് മറച്ചാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്.
