ഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബർ 8 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കൾ അറിയിച്ചു. 3 മണിക്കൂർ ചർച്ച നീണ്ടു. നിരവധി നിർദ്ദേശങ്ങൾ നേതാക്കൾ നൽകി. എല്ലാവരും ചിന്തകൾ പങ്ക് വച്ചു. ഓൺലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഭരണഘടനക്കും ജനാധിപത്യത്തിനും യുവാക്കൾക്കുമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും. ഒക്ടോബർ 6ന് പ്രതിപക്ഷ എംപി മാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ഒക്ടോബർ രണ്ടാം വരാം പ്രതിപക്ഷ എംപിമാർ. രാഷ്ട്രപതിയെ കാണാൻ സമയം തേടും. ജനങ്ങളുടെ അവകാശം ബിജെപി തട്ടിയെടുക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ട്. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയെന്ന് മമ്ത ബാനർജി വ്യക്തമാക്കി.
