ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

Breaking

ചരിത്രം കുറിച്ച് ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (ഫൊക്കാന). ന്യൂജേഴ്സിയിൽ നടന്ന ചടങ്ങിൽ വെറും ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഫൊക്കാന ലോകത്തിന് മുന്നിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും ഇച്ഛാശക്തിയും വിളംബരം ചെയ്തത്. ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലു റെക്കോർഡ് തീർത്താണ് ഫൊക്കാന ചരിത്രനിമിഷം കുറിച്ചത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1,800ലധികം കലാകാരന്മാരാണ് ഈ ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ ന്യൂജേഴ്സിയിലെ കാഹലഹരി കൺവെൻഷൻ സെന്ററിൽ എത്തിച്ചേർന്നത്. മാസങ്ങളോളം നീണ്ട കഠിനപരിശീലനത്തിന് ശേഷം ഓഗസ്റ്റ് 8-ന് വൈകിട്ട് ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലുമായി റെക്കോർഡ് തീർക്കാനായിരുന്നു സംഘാടകർ പദ്ധതിയിട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *