പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങും; പുതിയ ടെൻഡർ ക്ഷണിച്ച് KSEB

Breaking

തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി സമീപിക്കും. ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ എന്നനിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇത് ആത്യന്തികമായി ജനങ്ങൾക്ക് മേൽ ഇരട്ടി പ്രഹരമായി മാറുമെന്നുമുള്ള വിലയിരുത്തലിലാണ് പിന്മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *