നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; ജാഗ്രതാ നിർദേശം

Breaking

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത. ത്രിശൂലി നദിയിലെ അവശിഷ്ടങ്ങൾ ഒഴുക്ക് തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. മണ്ണിടിച്ചിലിനെ തുടർന്ന് നദിയിൽ താത്കാലിക തടയണകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ​തടയണകൾ പൊട്ടിയാൽ ശക്തമായ രണ്ടാം പ്രളയ തരംഗത്തിന് സാധ്യതയെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയത്. അതേസമയം, നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വഴിയിൽ കുടുങ്ങിയ മലയാളികളുടെ സംഘം സുരക്ഷിത സ്ഥലത്ത് എത്തി. കൊച്ചിയിലെ ട്രാവൽ ഏജൻസി വഴി പോയ 36 പേരുടെ സംഘമാണ് സുരക്ഷിത സ്ഥലത്ത് എത്തിയത്.മിന്നൽ പ്രളയമുണ്ടായതിന് സമീപം ഇന്നലെ 6 മണിക്കൂർ റോഡിൽ കുടുങ്ങിയിരുന്നു. രണ്ട് ട്രാവലറുകളിലായിട്ടാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. ഈ മാസം 23നാണ് യാത്രാ സംഘം നേപ്പാളിലെത്തിയത്. 29 ന് കേരളത്തിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *