സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്. സമരത്തിൽ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാർ ഇത് അംഗീകരിക്കാൻ തയാറായിരുന്നില്ല.
