BSNL കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസ്; 37 കോടിയുടെ സ്വത്തുകൾ താത്കാലികമായി കണ്ടുകെട്ടി ED

Breaking

തിരുവനന്തപുരം ബിഎസ്എൻഎൽ കോ-ഓപ്പറേറ്റീവ് തട്ടിപ്പ് കേസിൽ 37 കോടിയുടെ സ്വത്തുകൾ താത്കാലികമായി കണ്ടുകെട്ടി ഇഡി. 16 പ്രതികളുടെ സ്വത്തുകളാണ് താത്കാലികമായി കണ്ടുകെട്ടിയത്. ഏകദേശം 300 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ടെന്നതാണ് കേസ്. കേസിൽ ഇഡിയുടെ അന്വേഷണം കഴിഞ്ഞ ദിവസം പുനഃരാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 16 പ്രതികളുടെ സ്വത്തുകൾ ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. 120 വസ്തുക്കൾ അടങ്ങിയ 37 കോടിയുടെ സ്വത്തുക്കളാണ് കേസിൽ ഇഡി താത്കാലികമായി കണ്ടുകെട്ടിയിരിക്കുന്നത്. കണ്ടുകെട്ടിയ സ്വത്തുകൾ സംബന്ധിച്ച വിവരങ്ങൾ രജിസ്ട്രാർ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. തുടർനടപടിയിലേക്ക് ഇഡി കടക്കും. കുറ്റപത്രം ഉൾപ്പെടെയുള്ള നടപടിയിലേക്ക് ഇഡി കടക്കും.

Leave a Reply

Your email address will not be published. Required fields are marked *