CMRL – എക്സാലോജിക് ഇടപാട് ; പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ED

Breaking

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടി യെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇ ഡി വ്യക്തമാക്കി. ഇടപാടിൽ വീണക്ക് സമൻസ് അയച്ചേക്കും. നോട്ടീസിൽ നൽകുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കണ്ടെത്തിയ ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രികരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വീണയുടെ പൂട്ടിയ അക്കൗണ്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഇ ഡി. വീണയ്ക്ക് പുറമെ സിഎംആർഎലിൽ നിന്ന് പണം കൈപ്പറ്റിയ മറ്റുളളവരിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് ഇ ഡി വാർത്തകുറിപ്പിൽ അറിയിച്ചിരുന്നു. വീണയുടെ പൂട്ടിയ അക്കൗണ്ടിലും അന്വേഷണം ഉണ്ടാകും. 2019 ലാണ് അബുദാബി അക്കൗണ്ട് ക്ലോസ് ചെയ്തത്. എന്നാൽ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ വീണ്ടും ഹൈക്കോടതിയിലേക്ക് ഉടൻ അപ്പീൽ നൽകും.

Leave a Reply

Your email address will not be published. Required fields are marked *