അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

Breaking

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു എസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ ട്രംപിന് ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറും. ഇറാനെതിരെ ‘ചെറുതും എന്നാല്‍ വളരെ ശക്തവുമായ ആക്രമണങ്ങള്‍ക്ക്’ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പദ്ധതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ അതിശക്തമായ ആക്രമണമാണ് പദ്ധതിയിടുന്നത്. കരാറിലേക്കെത്താൻ ഇറാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. നിലവിൽ ഇറാൻ ചർച്ചയ്ക്ക് തയാറാകുംവരെ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. പദ്ധതികളെ കുറിച്ച് വിശദീകരണം നല്‍കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ബ്രാഡ് കൂപ്പര്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണുമെന്നും റിപോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *