ഐക്യ ജനാധിപത്യ മുന്നണി വൈക്കം നിയോജക മണ്ഡലം സ്ഥാനാർഥി കെ ബിനിമോൻ ഇന്ന് രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിക്കുക. ബിനിമോന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെക്കാനുള്ള പണം കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷനും മുൻ നിയമസഭാ സെക്രട്ടറി അഡ്വ.പി.ഡി.ശാരങധരനുമാണ് നൽകുന്നത്.
