വൈ എസ് ശർമ്മിള ആന്ധ്രാ പ്രദേശ് കോൺഗ്രസ് അധ്യക്ഷ.മുൻ അധ്യക്ഷൻ ഗിഡുഗു രുദ്ര രാജുവിനെ പ്രവർത്തക സമിതിപ്രത്യേക ക്ഷണിതാവാക്കി. ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിള ഈ മാസം ആദ്യമാണ് കോൺഗ്രസിലെത്തിയത്. 2021 ന് തെലങ്കാനയിൽ ഉണ്ടാക്കിയ സ്വന്തം പാർട്ടി വൈഎസ്ആര്‍ടിപിയെ കോൺഗ്രസിലേക്ക് ലയിപ്പിച്ചിരുന്നു.
