ശതാഭിഷേക നിറവിൽ മലയാളത്തിന്റെ ഗാനഗന്ധർവൻ. യുഎസിലെ ടെക്സസിലെ സ്വവസതിയിലാകും യേശുദാസ് 84-ാം ജന്മദിനം ആഘോഷിക്കുക.
ഇന്ന് രാവിലെ ഫോർട്ട് കൊച്ചിയിലെ ജന്മഗൃഹമായ ദ ഹൗസ് ഓഫ് യേശുദാസിൽ കേക്ക് മുറിയും ആഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്. സംവിധായകൻ കമൽ ആകും മുഖ്യാതിഥി. സിനിമ, രാഷ്‌ട്രീയ, സാമൂഹ്യ രംഗങ്ങളിലെ നിരവധി പേർ പങ്കെടുക്കും.
1940 ജനുവരി 10-ന് എറണാകുളത്തെ ഫോർട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. വിദേശ ഭാഷകളിൽ ഉൾപ്പെടെയായി 70,000-ത്തിലധികം ഗാനങ്ങൾ യേശുദാസ് ആലപിച്ചിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. 35 സംസ്ഥാന അവാർഡുകളും എട്ട് ദേശീയ അവാർഡും ഗാനഗന്ധർവന്റെ പേരിലാണ്.