ഷാവോമി 14 സീരീസ് ഇന്ത്യയിലേക്കെത്തുന്നു. ഷാവോമി 14, ഷാവോമി 14 പ്രോ, ഷാവോമി 14 അള്‍ട്ര എന്നീ ഫോണുകള്‍ ഉള്‍പ്പെടുന്ന സീരീസ് ഫെബ്രുവരി 25നാണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫെബ്രുവരി 26 നാണ് ബാര്‍സലോണയില്‍ ഈ വര്‍ഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് നടക്കുന്നത്.
