വൈക്കം: വൈക്കം ടൗൺ റോട്ടറി ക്ലബ്ബിന്റെയും വൈക്കം മഹാദേവ കോളജിന്റേയും സംയുക്താഭിമുഖ്യത്തിൽ ലോക ഹൃദയദിനാചരണം നടത്തി. മഹാദേവ കോളേജിൽ വച്ച് നടന്ന സമ്മേളനം പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ.രാജു വി. കടമാട്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പി.എ.സുധീരൻ അദ്ധ്യക്ഷത വഹിച്ചു. “ഹൃദയ പരിപാലനത്തിലെ ചില നൂതന ശാസ്ത്രീയ കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ കോളജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും , ഡോക്ടർ ബോധ വൽക്കണ ക്ലാസ് നടത്തി.
പ്രോജക്ട് ഡയറക്ടർ രാജേന്ദ്രൻ ടി. ,പ്രിൻസിപ്പാൾ ഇൻ ചാർജ് ആര്യ എസ്.നായർ , എ.ജി. ജീവൻ ശിവറാം , സെക്രട്ടറി ജോയിമാത്യു, റോട്ടോറിയൻമാരായ ഡി.നാരായണൻ നായർ ,രാജൻ പൊതി , വിജയകുമാർ ,ശ്രീരേഖ സുധീരൻ, റാണി സെബാസ്റ്റ്യൻ, രാജി രാജൻ, എൻ.കെ. കെ.സെബാസ്റ്റ്യൻ അദ്ധ്യാപകരായ ആശ ഗിരീഷ്, ശ്രീജ എം.എസ് എന്നിവർ പങ്കെടുത്തു.
