വാട്‌സ്ആപ്പ് സ്‌പാമിനും അനാവശ്യ സന്ദേശങ്ങൾക്കും കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മെറ്റാ കമ്പനി. മറുപടി നൽകാത്ത ആളുകൾക്കും ബിസിനസ് അക്കൗണ്ടുകൾക്കും അയയ്ക്കാൻ കഴിയുന്ന സന്ദേശങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. സാധാരണ ആശയവിനമയത്തെ ബാധിക്കാതെ സ്‌പാം സന്ദേശങ്ങൾ കുറയ്ക്കുകയെന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. നമ്മൾ സ്ഥിരമായി ആശയവിനിമയം നടത്തുന്ന കോൺടാക്റ്റുകൾക്ക് ഈ നിയമം ബാധകമല്ല. പതിവായി സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുന്നവർക്കാണ് ബാധകമല്ലാത്തത്. അജ്ഞാത നമ്പറുകളിലേക്ക് സ്ഥിരമായി സന്ദേശങ്ങൾ അയക്കുന്നവരും സമ്മതമില്ലാതെ വിവരങ്ങൾ കൈമാറുന്നവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.