തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർദ്ധിപ്പിക്കാൻ ആലോചന. 200 രൂപ കൂട്ടി പ്രതിമാസം 1800 രൂപയാക്കണമെന്ന നിർദ്ദേശമാണ് ധനവകുപ്പ് പരിഗണിക്കുന്നത്. പെൻഷൻ വര്‍ദ്ധനവടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്നാണ് വിവരം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 2021ലാണ് അവസാനമായി പെൻഷൻ കൂട്ടി 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പിന്നീട് വർദ്ധനവൊന്നും ഉണ്ടായില്ല.
