മലരിക്കലിൽ വീണ്ടും ആമ്പൽ വസന്തം

Agriculture Breaking Kerala Local News

കോട്ടയം: മലരിക്കലിൽ അഴക് വിരിച്ച് വീണ്ടും ആമ്പൽ വസന്തം. നീണ്ടു കിടക്കുന്ന ഈ പാടത്തെ വിസ്മയ കാഴ്ച്ച കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്. 2450 ഏക്കർ പാടശേഖരങ്ങളിലായിട്ടാണ് ആമ്പൽ വിരിഞ്ഞ് നിൽക്കുന്നത്. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലാണ് ഇതുള്ളത്. ജില്ലാ കളക്ടർ ജോൺ വി സാമുവേൽ മലരിക്കൽ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു.

രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളത്തിൽ പോയി ആമ്പൽ ഭംഗി ആസ്വദിക്കുകയും പൂക്കൾ പറിക്കാനും സാധിക്കും. ഫോട്ടോ ഷൂട്ട് നടത്തുന്നതിനും സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *